കയ്യില്‍ 23 റണ്‍സും 3 വിക്കറ്റും, 3 ദിവസങ്ങള്‍ ബാക്കി: ഓസ്‌ട്രേലിയ എന്ത് ചെയ്യും?
ബര്‍മിങ്ഹാം: പണി എന്ന് വെച്ചാല്‍ ഇതാണ് പണി. രണ്ട് ദിവസം കൊണ്ട് ആഷസ് ടെസ്റ്റ് തോല്‍ക്കുക എന്ന നാണക്കേടില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും ഓസ്‌ട്രേലിയ ഇംഗ്ലണ്ടിന്റെ ഈ പണി ഒരിക്കലും മറക്കില്ല. ഒന്നാമിന്നിംഗ്‌സില്‍ 136 റണ്‍സിന് ഓളൗട്ടായ ക്ഷീണം തീരും മുമ്പ് രണ്ടാമിന്നിംഗ്‌സിലും ഓസ്‌ട്രേലിയയെ നടുവൊടിച്ച് കിടത്തിയിരിക്കുകയാണ് ഇംഗ്ലണ്ട്.
ബര്‍മിങ്ഹാമില്‍ മൂന്നാം ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സില്‍ 168 ന് ഏഴ് എന്ന നിലയിലാണ്. മൂന്ന് ദിവസങ്ങളും മൂന്ന് വിക്കറ്റുകളും ശേഷിക്കേ വെറും 23 റണ്‍സിന്റെ ലീഡ്. 37 റണ്‍സോടെ പുതുമുഖ വിക്കറ്റ് കീപ്പര്‍ പീറ്റര്‍ നെവിലും ബൗളറായ മിച്ചല്‍ സ്റ്റാര്‍ക്കും ക്രീസില്‍. കാണൂ ഓസീസ് ടീമിന് പണികിട്ടിയ വിധം

ഫിന്നിനെക്കൊണ്ട് തോറ്റു
5 വിക്കറ്റുകളുമായി ഫാസ്റ്റ് ബൗളര്‍ സ്റ്റീവ് ഫിന്നാണ് കംഗാരുക്കളെ വെള്ളം കുടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഫിന്നിൻറെ പന്തിൽ ക്ലീൻ ബൗൾഡാകുന്നു ഓസീസ് ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്

തുടക്കം മുതല്‍ തിരിച്ചടി
145 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് കടവുമായി ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയയ്ക്ക് തുടക്കം മുതല്‍ തിരിച്ചടിയേറ്റു.

വിക്കറ്റുകള്‍ ചീട്ട് പോലെ
6 റണ്‍സെടുത്ത റോജേഴ്‌സാണ് ആദ്യം പുറത്തായത്. പിന്നാലെ സ്മിത്ത് 8 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ ക്ലാര്‍ക്ക് 3ഉം മിച്ചല്‍ മാര്‍ഷ് 6 ഉം റണ്‍സെടുത്ത് ഔട്ടായപ്പോള്‍ വോഗ്‌സിന് അക്കൗണ്ട് തുറക്കാന്‍ പോലും കഴിഞ്ഞില്ല.

ശ്രമിച്ചത് വാര്‍ണര്‍ മാത്രം
ഡേവിഡ് വാര്‍ണര്‍ മാത്രം ഒരറ്റത്ത് 77 റണ്‍സുമായി പിടിച്ചുനിന്നു.

ഇംഗ്ലണ്ടും കണക്ക് തന്നെ
136 റണ്‍സിന് ഓസ്‌ട്രേലിയെ ഓളൗട്ടാക്കിയെങ്കിലും ഇംഗ്ലണ്ടിനും അത്ര മെച്ചമൊന്നുമായിരുന്നില്ല കാര്യങ്ങള്‍.

മോയിന്‍ രക്ഷിച്ചു
ജോ റൂട്ടും മോയിന്‍ അലിയും അടിച്ച അര്‍ധസെഞ്ചുറികള്‍ മാറ്റിനിര്‍ത്തിയാല്‍ ഇംഗ്ലീഷ് ബാറ്റിംഗ് നിരയില്‍ എടുത്തുപറയാന്‍ പ്രത്യേകിച്ച് ഒന്നുമില്ല.

ബൗളര്‍മാര്‍ മികച്ചുനിന്നു
281 റണ്‍സിനാണ് അവര്‍ ഓളൗട്ടായത്. ഹേസല്‍വുഡും ലിയോണും മൂന്ന് വീതവും സ്റ്റാര്‍കും ജോണ്‍സണും രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications