വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'വിരാട് കോലി ഒരു ആധുനിക നായകനെപ്പോലെ'- മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് വോ

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ പ്രശംസിച്ച് മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് വോ. കോലി ആധുനിക യുഗത്തിലെ ഒരു നായകനെപ്പോലെയാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 'എന്താണ് അവര്‍ കോലിയെ ഇഷ്ടപ്പെടുന്നതെന്ന് ചോദിച്ചാല്‍ അത് ഇന്ത്യയുടെ പുതിയ ഇന്ത്യയുടെ മനോഭാവം കൊണ്ടാണ്. ഒന്നിനും കീഴടങ്ങാത്ത ഭയപ്പെടാത്ത മനോഭാവമാണ്.

സാധിക്കുന്നതും നേടിയെടുക്കാന്‍ കഴിയുന്നതുമായ എല്ലാ കാര്യങ്ങളും നേടിയെടുക്കുന്നു. കോലി ആധുനിക നായകനെപ്പോലെയാണ്'-സ്റ്റീവ് വോ പറഞ്ഞു. തന്റെ 60 മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കവെയാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. 'ക്യാപ്ചറിങ് ക്രിക്കറ്റ്,സ്റ്റീവ് വോ ഇന്‍ ഇന്ത്യ' എന്നാണ് അദ്ദേഹത്തിന്റെ ഡോക്യുമെന്ററിയുടെ പേര്.

ഇന്ത്യയിലെ ആദ്യകാല പര്യടനങ്ങളുടെ ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു. 1986 ലാണ് ഞാന്‍ ആദ്യമായി ഇന്ത്യയില്‍ പര്യടനത്തിനെത്തുന്നത്. ഇന്ത്യയിലെ പ്രാദേശിക വിഭാഗം ക്രിക്കറ്റിനെ ആഘോഷിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും സ്റ്റീവ് വോ പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള കായിക ഇനവും ക്രിക്കറ്റാണ്.

virat-stevewaugh

സ്റ്റീവ് വോയുടെ ഡോക്യുമെന്ററിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. 'ഞാന്‍ എന്റെ സ്‌കൂള്‍ ക്രിക്കറ്റ് കളിച്ചിരുന്ന മൈതാനങ്ങളില്‍ ആരാണ് ഫീല്‍ഡ് ചെയ്യുന്നതെന്ന് കണ്ടെത്തുക വളരെ ബുദ്ധിമുട്ടായിരുന്നു. ഗ്യാപ് കണ്ടെത്തി കളിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. പോയിന്റിനും കവറിനുമിടയില്‍ സിംഗിള്‍ ലഭിക്കുമെന്ന് മാത്രം ഉറപ്പുണ്ടായിരുന്നു. അവിടെ ഗ്യാപിലൂടെ കളിച്ച് പഠിച്ചതിനാല്‍ വലിയ മൈതാനങ്ങളിലെത്തിയപ്പോള്‍ ഗ്യാപ് കണ്ടെത്താന്‍ എളുപ്പമായി തോന്നി'-സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.

ഇന്ത്യയിലെ യുവ പ്രതിഭകളെക്കുറിച്ചാണ് രാഹുല്‍ ദ്രാവിഡ് അഭിപ്രായം പങ്കുവെച്ചത്. 'ഇന്തയിലെ യുവാക്കള്‍ എല്ലാക്കാലത്തും പ്രതിഭാശാലികളും ബുദ്ധിമാന്മാരുമാണ്. എന്നാല്‍ ഇന്ന് അവര്‍ക്ക് അവരുടെ കഴിവിനെ പൂര്‍ണ്ണമായും വികസിപ്പിക്കാന്‍ ഇന്ന് നിരവധി അവസരങ്ങളും പിന്തുണയുമുണ്ട്'-രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

ഓസ്‌ട്രേലിയക്കൊപ്പം ലോകകപ്പ് കിരീടം നേടിയ സ്റ്റീവ് വോ ഓസീസ് ക്രിക്കറ്റിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ ടീമിനെ നയിച്ച നായകനാണ്. ഓസ്‌ട്രേലിയക്കുവേണ്ടി 168 ടെസ്റ്റില്‍ നിന്ന് 10927 റണ്‍സും 325 ഏകദിനത്തില്‍ നിന്ന് 7569 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 92,ഏകദിനത്തില്‍ 196 വിക്കറ്റും സ്റ്റീവോ വോ സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Tuesday, March 2, 2021, 10:00 [IST]
Other articles published on Mar 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X