Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവനില്ലായിരുന്നെങ്കില്‍ ഇന്ത്യ ഇവിടെ എത്തില്ലായിരുന്നു.... ഓസീസ് ഇതിഹാസം പറയുന്നത് ഇങ്ങനെ

ലണ്ടന്‍: ഇന്ത്യയുടെ സെമി ഫൈനല്‍ തോല്‍വി കാര്യമാക്കേണ്ടെന്ന് ഓസീസ് ഇതിഹാസ താരം സ്റ്റീവ് വോ. മഹേന്ദ്ര സിംഗ് ധോണിയെ അദ്ദേഹം അഭിനന്ദിച്ചിട്ടുണ്ട്. സെമിയില്‍ ധോണിയുടെ ശൈലി നന്നായിരുന്നു. അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യക്ക് ആ മത്സരത്തില്‍ ഇത്രത്തോളം ദൂരത്തില്‍ എത്താന്‍ സാധിക്കില്ലെന്ന് വോ പറയുന്നു. ധോണിക്ക് വിജയിപ്പിക്കാന്‍ സാധിച്ചില്ലെന്ന തരത്തില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ തള്ളിക്കളയണമെന്നും മുന്‍ ഓസീസ് നായകന്‍ വ്യക്തമാക്കി.

1

ഇന്ത്യക്ക് മത്സരം ജയിക്കാനുള്ള ഒരേയൊരു സാധ്യത മഹേന്ദ്ര സിംഗ് ധോണിയായിരുന്നു. അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഇന്ത്യക്ക് വേണ്ടി എത്രയോ മത്സരങ്ങള്‍ ജയിപ്പിച്ച താമാണ് അദ്ദേഹം. ദീര്‍ഘകാലം ധോണി അത് തുടരുന്നുണ്ട്. നിങ്ങള്‍ക്ക് ജയിക്കാനാവുമെന്ന തരത്തിലേക്ക് ഒരു മത്സരത്തെ കൊണ്ടുവരാന്‍ ധോണിക്ക് സാധിക്കും. ധോണി ഇല്ലെങ്കില്‍ ഇന്ത്യക്ക് അന്ന് അത്രത്തോളം പോവാന്‍ സാധിക്കില്ലായിരുന്നുവെന്നും വോ പറഞ്ഞു.

ആദ്യമായി നിങ്ങള്‍ മനസ്സിലാക്കേണ്ടത്, എല്ലാ കളിയും ഒരാള്‍ക്ക് ജയിപ്പിക്കാനാവില്ല എന്നാണ്. രണ്ടാമത്തെ റണ്‍സിനായി അദ്ദേഹം ഓടി പുറത്താവുമ്പോള്‍ വെറും ഇഞ്ചുകളുടെ വ്യത്യാസമായിരുന്നു ഉള്ളത്. അന്നും ധോണി കളി ജയിപ്പിക്കേണ്ടതായിരുന്നു. പക്ഷേ ദൗര്‍ഭാഗ്യം കാരണം നടന്നില്ല. ഒരു ഏകദിന മത്സരം ചേസ് ചെയ്ത് ജയിപ്പിക്കുക എന്നത് എത്രത്തോളം വെല്ലുവിളിയാണെന്ന് എനിക്കറിയാം. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ചേസ് ചെയ്യുന്നത് ഏതൊരു താരത്തേക്കാളും മികച്ച രീതിയില്‍ ധോണി അത് ചെയ്തിട്ടുണ്ടെന്നും സ്റ്റീവ് വോ പറഞ്ഞു.

ഇന്ത്യ ന്യൂസിലന്റ് ഉയര്‍ത്തിയ ലക്ഷ്യം മറികടക്കുമെന്നാണ് പ്രതീക്ഷിച്ചതെന്ന് വോ പറഞ്ഞു. എന്നാല്‍ മാറ്റ് ഹെന്റിയും ട്രെന്‍ഡ് ബൂള്‍ട്ടും ഗംഭീര ബൗളിംഗ് പ്രകടനമാണ് നടത്തിയത്. മൂന്ന് വിക്കറ്റുകള്‍ നേരത്തെ നഷ്ടമായത് വലിയ സമ്മര്‍ദത്തിന് കാരണമായി. സ്‌കോര്‍ പിന്തുടരുക കഠിനമായ കാര്യമാണ്. ഇന്ത്യ ഈ വിധം പുറത്തായതില്‍ നിരാശപ്പെടുന്നുണ്ടാവുമെന്നും സ്റ്റീവ് വോ പറഞ്ഞു. അതേസമയം ഇംഗ്ലണ്ട് വീക്ക്‌നെസ്സ് ഇല്ലാത്ത ടീമാണെന്നും അവര്‍ കിരീടം നേടുമെന്നും സ്റ്റീവ് വോ പറഞ്ഞു.

Story first published: Saturday, July 13, 2019, 20:52 [IST]
Other articles published on Jul 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+