Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നൂറ്റാണ്ടിന്റെ ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റ് എന്ന് സ്റ്റീവ് വോ.. അപ്പോള്‍ സച്ചിനാരാണ് സര്‍?

ബെംഗളൂരു: സച്ചിനെക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റ് എന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ബാറ്റ്‌സ്മാന്‍ എന്നാണ് വോ ആദം ഗില്‍ക്രിസ്റ്റിനെ വിശേഷിപ്പിക്കുന്നത്. ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഗില്ലിയുടെ ക്യാപ്റ്റനാകാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണ് എന്നാണ് വോ പറയുന്നത്.

Read Also: കബഡി കബഡി.. ഇംഗ്ലീഷ് ജേര്‍ണലിസ്റ്റിന് സേവാഗിന്റെ വക ഒരു വെടിച്ചില്ല് ട്രോള്‍, ട്രോളന്മാര്‍ ഞെട്ടി!

വെടിക്കെട്ട് ബാറ്റ്‌സ്മാനായ ആദം ഗില്‍ക്രിസ്റ്റിനെ വോ നൂറ്റാണ്ടിന്റെ താരം എന്ന് വിളിച്ചത് പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സാധാരണ ഗതിയില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, റിക്കി പോണ്ടിംഗ്, ജാക്വിസ് കല്ലിസ്, മുത്തയ്യ മുരളീധരന്‍ എന്നിവരെയൊക്കെയാണ് ഇങ്ങനെ വിളിക്കാറുള്ളത്. എന്നാല്‍ ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ സ്റ്റീവ് വോ ഇങ്ങനെ പറഞ്ഞത് ഒരത്ഭുതമായി തോന്നുന്നു.

സൂപ്പര്‍ ക്യാപ്റ്റന്‍

സൂപ്പര്‍ ക്യാപ്റ്റന്‍

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സുവര്‍ണകാലത്തെ ക്യാപ്റ്റനായിരുന്നു സ്റ്റീവ് വോ. ടെസ്റ്റിലും ഏകദിനത്തിലും സ്റ്റീവ് വോയുടെ ഓസ്‌ട്രേലിയ അജയ്യരായിരുന്നു. റിക്കി പോണ്ടിംഗിനൊപ്പം 168 ടെസ്റ്റുകളുടെ ഓസ്‌ട്രേലിയന്‍ റെക്കോര്‍ഡും വോയുടെ പേരിലുണ്ട്.

ആദം ഗില്‍ക്രിസ്റ്റ്

ആദം ഗില്‍ക്രിസ്റ്റ്

ലോകം കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ - ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ആദം ഗില്‍ക്രിസ്റ്റ്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 96 ടെസ്റ്റുകള്‍ കളിച്ച ഗില്ലി 5570 റണ്‍സടിച്ചു. 17 സെഞ്ചുറിയും 26 ഫിഫ്റ്റിയും ഗില്ലിയുടെ പേരിലുണ്ട്.

സച്ചിന്‍ തെണ്ടുല്‍ക്കര്‍

സച്ചിന്‍ തെണ്ടുല്‍ക്കര്‍

എന്നാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡുകളുമായി ഗില്‍ക്രിസ്റ്റിനെ താരതമ്യം ചെയ്യാന്‍ പോലും പറ്റില്ല. 200 ടെസ്്റ്റുകള്‍ കളിച്ചിട്ടുള്ള സച്ചിന്‍ തന്റെ കാലത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി കരുതപ്പെടുന്നു. 50 സെഞ്ചുറികള്‍, ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് തുടങ്ങി സച്ചിന്റെ പേരിലെ റെക്കോര്‍ഡുകള്‍ നിരവധി.

ഷെയ്ന്‍ വോണ്‍ പറഞ്ഞത്

ഷെയ്ന്‍ വോണ്‍ പറഞ്ഞത്

സച്ചിനാണ് താന്‍ നേരിട്ടവരില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്നാണ് ഓസ്‌ട്രേലിയക്കാരന്‍ കൂടിയായ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ പറഞ്ഞത്. ബ്രയാന്‍ ലാറ, പോണ്ടിങ് എന്നിവരെയും വോണ്‍ സച്ചിനൊപ്പം റേറ്റ് ചെയ്യുന്നു

പബ്ലിസിറ്റി സ്റ്റണ്ടോ

പബ്ലിസിറ്റി സ്റ്റണ്ടോ

ഗില്‍ക്രിസ്റ്റിന് സച്ചിന് മേലേ അവരോധിച്ച സ്റ്റീവ് വോ നടത്തിയത് ഒരു തലക്കെട്ട് സൃഷ്ടിക്കല്‍ മാത്രമാണോ. ഇതേ സ്റ്റീവ് വോ പണ്ടൊരിക്കല്‍ പറഞ്ഞത് മാത്യു ഹെയ്ഡനാണ് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്നാണ്.

Story first published: Sunday, October 23, 2016, 16:33 [IST]
Other articles published on Oct 23, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+