Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വോണിന്റെ ആരോപണത്തിന് മറുപടിയുമായി സ്റ്റീവ് വോ

മെല്‍ബണ്‍: തനിക്കൊപ്പം കളിച്ചവരില്‍ ഏറ്റവും സ്വാര്‍ത്ഥന്‍ സ്റ്റീവ് വോ ആണെന്ന ഷെയ്ന്‍ വോണിന്റെ ആരോപണത്തിന് മറുപടിയുമായി സ്റ്റീവ് വോ രംഗത്തെത്തി. വോണിന്റെ ആരോപണങ്ങള്‍ കീപ്പറുടെ അടുത്തേക്ക് ലീവ് ചെയ്ത് വിടുകയാണെന്നും. ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് വോണിന്റെ ആരോപണങ്ങളെ ന്യായീകരിക്കാനില്ലെന്നും വോ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സ്റ്റീവ് വോയ്‌ക്കെതിരെ വോണ്‍ കടുത്ത ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. തനിക്കൊപ്പം കളിച്ചവരില്‍ ഏറ്റവും സ്വാര്‍ത്ഥന്‍ സ്റ്റീവ് വോയാണെന്നാണ് ഷെയ്ന്‍ വോണ്‍ പറഞ്ഞത്.

വൈരാഗ്യത്തിന് കാരണം

വൈരാഗ്യത്തിന് കാരണം

1999ലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ടെസ്റ്റില്‍ തന്നെ ഒരു കാരണവും ഇല്ലാതെ ഒഴിവാക്കി. വൈസ് ക്യാപ്റ്റന്‍ കൂടിയായ തന്നെ ഒരു കാരണവും ഇല്ലാതെയാണ് ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയതെന്നും വോണ്‍ ആരോപിച്ചിരുന്നു.

കാരണം ചോദിച്ചപ്പോള്‍

കാരണം ചോദിച്ചപ്പോള്‍

എന്തുകൊണ്ട് തന്നെ ടീമില്‍ നിന്ന് ഒഴിവാക്കി എന്ന് ചോദിച്ചപ്പോള്‍ ക്യാപ്റ്റന്‍ താനാണെന്നും തീരുമാനം എടുക്കുന്നതില്‍ തനിക്ക് അധികാരമുണ്ടെന്നും സ്റ്റീവ് വോ പറഞ്ഞതായി വോണ്‍ ആരോപിക്കുന്നു.

അന്ന് നിരാശതോന്നി

അന്ന് നിരാശതോന്നി

ടീമില്‍ നിന്ന് പുറത്തുപോകേണ്ടി വന്നപ്പോള്‍ തനിക്ക് നിരാശ തോന്നിയെന്നും എന്നാല്‍ കുറച്ച് കാലത്തിന് ശേഷം ശക്തമായി തന്നെ തിരിച്ചുവരാന്‍ കഴിഞ്ഞു എന്നും വോണ്‍ പറഞ്ഞിരുന്നു.

ആരോപണങ്ങല്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല

ആരോപണങ്ങല്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല

വോണിന്റെ ആരോപണങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ആരോപണങ്ങളെ തള്ളിക്കളയുന്നതായും ഫോക്‌സ് സ്‌പോര്‍ടിസ് നല്‍കിയ അഭിമുഖത്തില്‍ സ്റ്റീവ് വോ പറഞ്ഞു.

Story first published: Thursday, February 11, 2016, 10:43 [IST]
Other articles published on Feb 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+