Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനി ക്രിക്കറ്റ് കളിക്കില്ലേ?; സ്മിത്തിന്റെ ക്രിക്കറ്റ് കിറ്റ് പിതാവ് ഗാരേജിലേക്കിട്ടു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ ആരെന്നു ചോദിച്ചാല്‍ ആദ്യം ചൂണ്ടിക്കാണിക്കുക പിതാവ് പീറ്റര്‍ സ്മിത്തിനെ ആയിരിക്കും. കുട്ടിക്കാലം മുതല്‍ സ്മിത്തിന് താങ്ങും തണലുമായി നിന്നതും ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ പേരെടുക്കാന്‍ ഇടയായതും പിതാവ് കാരണമാണ്.

കഴിഞ്ഞദിവസം സ്മിത്ത് വാര്‍ത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞപ്പോള്‍ സഹായത്തിനെത്തിയതും മറ്റാരുമല്ല. എന്നാല്‍, വീട്ടില്‍ തിരിച്ചെത്തിയശേഷം സ്മിത്തിന്റെ ക്രിക്കറ്റ് കിറ്റ് പിതാവ് ഗാരേജിലേക്കാണിട്ടത്. സ്മിത്തിനെയും വാര്‍ണറിനെയും ഓസ്‌ട്രേലിയ ഒരു വര്‍ഷത്തേക്ക് വിലക്കിയതിനുശേഷമായിരുന്നു പിതാവിന്റെ പ്രവര്‍ത്തി.

stevesmith

സ്മിത്ത് ഇതിനെയെല്ലാം അതിജീവിക്കുമെന്നും തിരിച്ചുവരുമെന്നും അദ്ദേഹം പ്രതികരിക്കുകുയും ചെയ്തു. കഴിഞ്ഞദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്മിത്ത് പൊട്ടിക്കരയുകയും കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വാര്‍ണറും വാര്‍ത്താ സമ്മേളനം വൈകാരികമാക്കി. ഓസ്‌ട്രേലിയയ്ക്കുവേണ്ടി ഇനി കളിക്കാന്‍ കഴിയില്ലെന്ന സൂചനയാണ് വാര്‍ണര്‍ നല്‍കിയത്.

വാര്‍ത്താ സമ്മേളത്തില്‍ സ്മിത്ത് പിതാവിനെയും അമ്മയെയും കുറിച്ച് പരാമര്‍ശിച്ചിരുന്നു. കുടുംബത്തിനുണ്ടാക്കിയ വേദനയ്ക്ക് താനാണ് ഉത്തരവാദിയെന്ന് ഏറ്റു പറയുകയും ചെയ്തു. ക്രിക്കറ്റിനെ ഏറെ സ്‌നേഹിക്കുന്നു. എല്ലാവരോടും മാപ്പു പറയുന്നതായും ടീം അംഗങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.

Story first published: Monday, April 2, 2018, 8:49 [IST]
Other articles published on Apr 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+