For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്റ്റീവ് സ്മിത്ത് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍, ഇന്ത്യക്കാര്‍ ആരുമില്ല!

By Muralidharan

ബെംഗളൂരു: ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന് തകര്‍പ്പന്‍ വര്‍ഷമായിരുന്നു 2015. ഒരു വര്‍ഷം നീണ്ട തുടര്‍ച്ചയായ പ്രകടനങ്ങള്‍. ഫലമോ ഐ സി സി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് (സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫി) പുരസ്‌കാരവും ഐ സി സി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് പുരസ്‌കാരവും സ്വന്തം. ദക്ഷിണാഫ്രിക്കയുടെ ഏകദിന ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സിനാണ് ഐ സി സി ഏകദിന ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്.

ഡിസംബര്‍ 23 ബുധനാഴ്ചയാണ് ഐ സി സി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ നിന്നും ആരും അവാര്‍ഡിന് പരിഗണിക്കപ്പെട്ടില്ല. രണ്ട് പ്രമുഖ നേട്ടങ്ങളുമായി ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് തന്നെയാണ് ഐ സി സി അവാര്‍ഡിലെ താരമായത്. ഓസ്‌ട്രേലിയയുടെ ഫാസ്റ്റ് ബൗളര്‍ ജോസ് ഹേസല്‍വുഡാണ് മികച്ച പുതുമുഖ താരം.

steve-smith

സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫി സ്വന്തമാക്കുന്ന പതിനൊന്നാമത്തെ ക്രിക്കറ്ററാണ് സ്റ്റീവ് സ്മിത്ത്. നാലാമത്തെ ഓസ്‌ട്രേലിയക്കാരനും. റിക്കി പോണ്ടിംഗ്, മിച്ചല്‍ ജോണ്‍സന്‍, മൈക്കല്‍ ക്ലാര്‍ക്ക് എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ ഓസ്‌ട്രേലിയക്കാര്‍. 13 ടെസ്റ്റുകളില്‍ നിന്നായി 1734 റണ്‍സാണ് 26 കാരനായ സ്റ്റീവന്‍ സ്മിത്ത് അടിച്ചെടുത്തത്. ഏഴ് സെഞ്ചുറിയും ആറ് ഫിഫ്റ്റിയും ഇതില്‍പ്പെടും.

Story first published: Wednesday, December 23, 2015, 13:06 [IST]
Other articles published on Dec 23, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+