For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്ത് ഇങ്ങനെയും 'ലീവ്' ചെയ്യാം, സ്മിത്തിന്റെ കളിയില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം — വീഡിയോ

ഇത് ഇംഗ്ലീഷ് ആരാധകര്‍ക്കുള്ള മറുപടിയോ ?

ഇംഗ്ലണ്ട്: ബ്രയാന്‍ ലാറ, രാഹുല്‍ ദ്രാവിഡ്, ജാക്ക് കാലിസ് പോലുള്ള ടെസ്റ്റ് ഇതിഹാസങ്ങളെ ക്രിക്കറ്റ് ലോകം കണ്ടിട്ടുണ്ട്. പിച്ചിലെ ബൗണ്‍സും സ്വിങ്ങും സസൂക്ഷ്മം നിരീക്ഷിച്ച് ചാരുതയോടെ ബാറ്റു വീശിയവര്‍. പക്ഷെ ബാറ്റിങ് കലയ്ക്ക് ഇവര്‍ നല്‍കിയ നിര്‍വചനം തിരുത്തിയെഴുതുകയാണ് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. ആഷസിലെ മൂന്നാം ദിനം ഓരോ പന്തും സ്മിത്ത് 'ലീവ്' ചെയ്ത രീതിയാണ് കളത്തില്‍ ഇംഗ്ലീഷ് ബോളര്‍മാരെ കുഴക്കിയത്, ഒപ്പം ക്രിക്കറ്റ് പ്രേമികളെയും.

രസകരമായ 'ലീവ്'

രസകരമായ 'ലീവ്'

അടിയ്‌ക്കേണ്ടെന്ന് വെയ്ക്കുന്ന ഓരോ പന്തിനെയും താരം ഏറെ രസകരമായാണ് അഭിമുഖീകരിച്ചത്. വെറുതെ വിട്ട ചില പന്തുകളില്‍ നൃത്തച്ചുവടുകള്‍വരെ വെച്ചു ഇദ്ദേഹം! മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ നാല്‍പ്പതു പന്തുകളാണ് സ്മിത്ത് നേരിട്ടത്. നേടിയതാകട്ടെ 13 റണ്‍സും. എന്തായാലും സ്മിത്തിന്റെ പുതിയ ബാറ്റിങ് ശൈലിയെ എന്തു പേരില്‍ വിശേഷിപ്പിക്കണമെന്ന ആലോചനയിലാണ് ക്രിക്കറ്റ് വിദഗ്ധര്‍.

കരകയറ്റാനുള്ള ഉദ്യമം

കരകയറ്റാനുള്ള ഉദ്യമം

സ്മിത്തിന്റെ ബാറ്റിങ് രംഗങ്ങള്‍ കോര്‍ത്തിണക്കി ഒരു വീഡിയോതന്നെ ഇംഗ്ലീഷ് ക്രിക്കറ്റ് പേജ് ഫെയ്‌സ്ബുക്കില്‍ പുറത്തുവിട്ടുകഴിഞ്ഞു. നിലവില്‍ മാത്യു വെയ്ഡുമായി ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ ഇന്നിങ്ങ്‌സ് കരകയറ്റാനുള്ള തീവ്രയത്‌നത്തിലാണ് സ്റ്റീവ് സ്മിത്ത്. 178 റണ്‍സ് പിന്തുടരുന്നതിനിടെ നാലു വിക്ക് ഓസീസിന് നഷ്ടമായിക്കഴിഞ്ഞു.

പിടിമുറുക്കി ഇംഗ്ലണ്ട്

പിടിമുറുക്കി ഇംഗ്ലണ്ട്

മൂന്നാം ദിനം പതിനൊന്ന് റണ്‍സെടുക്കുന്നതിനിടെ കാമറോണ്‍ ബാന്‍ക്രാഫ്റ്റ്, ഉസ്മാന്‍ ഖവാജ, ട്രാവിസ് ഹെഡ് എന്നിവര്‍ കൂടാരം കയറിയതോടെയാണ് ഓസ്‌ട്രേലിയ കുഴപ്പത്തിലായത്. മറുഭാഗത്ത് ഇംഗ്ലീഷ് നിരയ്ക്ക് കാര്യങ്ങള്‍ ഏറെക്കുറെ ഭദ്രമാണ്. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മേല്‍ മികവു കാട്ടാന്‍ ജോഫ്ര ആര്‍ച്ചര്‍ക്കും സ്റ്റുവര്‍ട്ട് ബ്രോഡിനും ക്രിസ് വോക്ക്‌സിനും കഴിഞ്ഞിരിക്കുന്നു.

വിക്കറ്റു വേട്ട

13 ഓവറില്‍ 18 റണ്‍സ് മാത്രമാണ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ആര്‍ച്ചര്‍ വിട്ടുനല്‍കിയത്. ഒരു വിക്കറ്റും താരം നേടി. 13 ഓവറില്‍ 26 റണ്‍സ് വഴങ്ങിയ ബ്രോഡിന് രണ്ടു വിക്കറ്റുണ്ട്. കളിയില്‍ ക്രിസ് വോക്ക്‌സും നേടി ഒരു വിക്കറ്റ്.

Story first published: Saturday, August 17, 2019, 13:51 [IST]
Other articles published on Aug 17, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+