Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: സ്റ്റോക്‌സ്, ആര്‍ച്ചര്‍... നായകന്‍ സ്മിത്തും, രാജസ്ഥാന്‍ വിടുന്നു, അടുത്ത ക്യാപ്റ്റന്‍?

പ്രതിസന്ധിയിൽ രാജസ്ഥാൻ റോയൽസ്

ജയ്പൂര്‍: ഐപിഎല്ലിലെ അവസാന മൂന്നു മല്‍സരങ്ങള്‍ ജീവന്‍മരണ പോരാട്ടത്തിനു കച്ച മുറുക്കുന്ന മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി. ടീമിന്റെ ക്യാപ്റ്റനും ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്ത് ഐപിഎല്ലില്‍ നിന്നും പിന്‍മാറുന്നു. ഏപ്രില്‍ 30ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയുള്ള മല്‍സരശേഷം താന്‍ നാട്ടിലേക്കു മടങ്ങുമെന്ന് സ്മിത്ത് അറിയിച്ചു. ലോകകപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായാണ് തിരിച്ചുപോവുന്നതെന്നും താരം വ്യക്തമാക്കി.

smith

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ വ്യാഴാഴ്ച നടന്ന ആവേശകരമായ പോരാട്ടത്തില്‍ രാജസ്ഥാന്‍ മൂന്നു റണ്‍സിനു ജയിച്ച ശേഷമാണ് ഐപിഎല്ലിലെ മുഴുവന്‍ കളികളിലും താന്‍ ഉണ്ടാവില്ലെന്നു സ്മിത്ത് പറഞ്ഞത്. സ്മിത്ത് മാത്രമല്ല ഇംഗ്ലീഷ് താരങ്ങളായ ബെന്‍ സ്റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരും രാജസ്ഥാന്‍ വിടുകയാണ്. ശേഷിച്ച മൂന്നു മല്‍സരങ്ങളിലും ഇരുവരും കളിക്കില്ല. ലോകകപ്പിനു മുന്നോടിയായി ഇംഗ്ലണ്ട് ടീമിനൊപ്പം ചേരുന്നതിനു വേണ്ടിയാണ് സ്റ്റോക്‌സും ആര്‍ച്ചറും മടങ്ങുന്നത്.

ഈ സീസണിന്റെ പകുതിയില്‍ വച്ചാണ് സ്മിത്തിനെ രാജസ്ഥാന്‍ നായകനായി നിയമിച്ചത്. അജിങ്ക്യ രഹാനെയ്ക്കു കീഴില്‍ രാജസ്ഥാന്‍ ഫോം കണ്ടെത്താന്‍ വിഷമിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ നീക്കി പകരം സ്മിത്തിനു ചുമതല നല്‍കിയക്. സ്മിത്തിനു കീഴില്‍ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും രാജസ്ഥാന്‍ ജയിച്ചു കഴിഞ്ഞു. ഓസീസ് താരവും മടങ്ങുന്നതോടെ രാജസ്ഥാന്‍ പ്ലേഓഫിലെത്തുകയാണെങ്കില്‍ ആരാവും നയിക്കുകയെന്നാണ് അറിയാനുള്ളത്.

Story first published: Friday, April 26, 2019, 12:21 [IST]
Other articles published on Apr 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+