വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആഷസ് 2019: സെഞ്ച്വറിയുമായി സ്മിത്തിന്റെ തിരിച്ചുവരവ്; ബ്രാഡ്മാന്‍ കീഴില്‍ ലോക റെക്കോര്‍ഡ്

ലണ്ടന്‍: ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ കത്തിരുന്ന ആഷസ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമായപ്പോള്‍ ആദ്യദിനം കളംനിറഞ്ഞ് ഓസീസ് ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത്. പന്തു ചുരുണ്ടല്‍ വിവാദത്തിനുശേഷം ആദ്യ ടെസ്റ്റിന് ഇറങ്ങിയ സ്മിത്ത് സെഞ്ച്വറി നേടി ടീമിനെ വന്‍ തകര്‍ച്ചയില്‍നിന്നും കരകയറ്റിയാണ് കൂടാരം കയറിയത്. ഡോണ്‍ ബ്രാന്‍ഡ്മാനുശേഷം അതിവേഗത്തില്‍ 24 സെഞ്ച്വറി തികയ്ക്കുന്ന താരമെന്ന ബഹുമതിയും ഇതോടെ സ്മിത്തിന് ലഭിച്ചു.

Steve Smith 144, Stuart Broad 5 for 86 highlight opening day of Ashes 2019

പ്രോ കബഡി ലീഗ്; ഡല്‍ഹിയുടെ കുതിപ്പിന് വിരാമമിട്ട് ഗുജറാത്ത്

ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയയ്ക്ക് തകര്‍ച്ചയോടെയായിരുന്നു തുടക്കം. സ്മിത്തിനൊപ്പം പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട ഡേവിഡ് വാര്‍ണര്‍ക്ക് വിലക്കിനുശേഷം തിരിച്ചെത്തിയ ആദ്യ ഇന്നിങ്‌സില്‍ രണ്ട് രണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. തുടരെ വിക്കറ്റ് നഷ്ടമായി സമ്മര്‍ദ്ദത്തിലായ ഓസ്‌ട്രേലിയ കൈപിടിച്ചുയര്‍ത്തിയ സ്മിത്ത് 144 റണ്‍സെടുത്തു.

stevesmith

സ്മിത്തിനൊപ്പം വാലറ്റത്ത് ചെറുത്ത പീറ്റര്‍ സിഡില്‍ 44 റണ്‍സെടുത്തു. ട്രാവിസ് ഹെഡ് 35 റണ്‍സെടുത്തപ്പോള്‍ മറ്റു കളിക്കാര്‍ പരാജയപ്പെട്ടു. ഒരു ഘട്ടത്തില്‍ എട്ടിന് 122 റണ്ണെന്ന പരിതാപകരമായ നിലയിലായിരുന്ന ഓസീസ് സ്മിത്തിന്റെ ചുമലിലേറി സ്‌കോര്‍ 284ല്‍ അവസാനിപ്പിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്റ്റ്യുവര്‍ട്ട് ബ്രോഡും, മൂന്ന വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്‌സുമാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് വേട്ടക്കാര്‍. പേസ് ബൗളര്‍ ആന്‍ഡേഴ്‌സണ്‍ പരിക്കേറ്റ് പുറത്തായത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി.

Story first published: Friday, August 2, 2019, 11:32 [IST]
Other articles published on Aug 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X