Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മിത്ത് പരിശീലനം തുടങ്ങി; ഐപിഎല്ലില്‍ കളിക്കും, ഓസ്‌ട്രേലിയ ഇനി കൂടുതല്‍ കരുത്തര്‍

സ്റ്റീവ് സ്മിത്ത് മടങ്ങി വരുന്നു, ഓസീസ് ഇനി കൂടുതല്‍ കരുത്തര്‍ | #SteveSmith | Oneindia Malayalam

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം കളിക്കളത്തിലേക്ക് മടങ്ങിവരാനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന്റെ പരിശീലനം തുടങ്ങി. ഒരു വര്‍ഷത്തെ വിലക്ക് ലഭിച്ച താരം തിരിച്ചുവരവിനുള്ള ഒരുക്കത്തിനിടെ പരിക്കിന്റെ പിടിയിലായിരുന്നു. കൈമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ സ്മിത്ത് പരിശീനം ആരംഭിച്ചതോടെ വരാനിരിക്കുന്ന ഐപിഎല്ലില്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.

stevesmith

സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് പരിശീലനം നടത്തുന്നിന്റെ ചിത്രം സ്മിത്ത് പുറത്തുവിട്ടു. പരിക്കില്‍നിന്നും മോചിതനായി വരികയാണെന്നും തിരിച്ചുവരവില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. സ്മിത്തിനൊപ്പം ഡേവിഡ് വാര്‍ണര്‍ക്കും ഒരുവര്‍ഷത്തെ വിലക്ക് ലഭിച്ചിരുന്നു. ഇരുവര്‍ക്കും മാര്‍ച്ച് 29 മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിവരാന്‍ കഴിയും.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന സ്മിത്തിന് കഴിഞ്ഞ സീസണില്‍ വിലക്കുമൂലം കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ മാര്‍ച്ച് 25നാണ്ടീമിന്റെ ആദ്യ മത്സരം. എന്നാല്‍, മാര്‍ച്ച് 29ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടക്കാനിരിക്കുന്ന രണ്ടാം മത്സരത്തില്‍ സ്മിത്ത് കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതേ മത്സരത്തില്‍ തന്നെ വാര്‍ണര്‍ക്ക് സണ്‍റൈസേഴ്‌സിനായും കളിക്കാന്‍ കഴിഞ്ഞേക്കും.

steve

രണ്ട് താരങ്ങളും ഐപിഎല്ലില്‍ കളിക്കുമെന്ന് ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിക്കില്‍നിന്നും ഇരുവരും മോചിതരായെന്നും ഇവര്‍ക്ക് ഐപിഎല്ലില്‍ കളിക്കാന്‍ കഴിയുമെന്നും പരിശീലകന്‍ പറഞ്ഞു. ലോകകപ്പിന് മുന്‍പ് ഫോം വീണ്ടെടുക്കാന്‍ ഐപിഎല്‍ തുണയാകുമെന്ന പ്രതീക്ഷ ഇവര്‍ക്കുണ്ട്. രണ്ടു കളിക്കാരും തിരിച്ചെത്തുന്നതോടെ ലോകകപ്പില്‍ ശക്തമായ ടീമുമായാണ് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ കളിക്കാനിറങ്ങുക.

Story first published: Friday, March 1, 2019, 12:05 [IST]
Other articles published on Mar 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+