Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്റ്റീവ് സ്മിത്തിന് 5,000 റണ്‍സ്; ഓസ്‌ട്രേലിയയുടെ ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്ക്

റാഞ്ചി: സെഞ്ച്വറി നേടുന്നത് പതിവാക്കിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ടെസ്റ്റില്‍ 5,000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടു. റിക്കി പോണ്ടിങ്ങിനും മൈക്കിള്‍ ക്ലര്‍ക്കിനും ശേഷം ഓസ്‌ട്രേലിയകണ്ട പ്രതിഭാധനനായ കളിക്കാരനായി സ്റ്റീവ് സ്മിത്ത് മാറിക്കഴിഞ്ഞു. പ്രകടനത്തിലും സ്ഥിരതയിലും സമകാലീന ക്രിക്കറ്റില്‍ ആരെക്കാളും മുമ്പിലാണ് ഇപ്പോള്‍ സ്മിത്ത്.

ഓസ്‌ട്രേലിയ 800 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചെന്ന ഖ്യാതി നേടിയ റാഞ്ചി ടെസ്റ്റില്‍ സെഞ്ച്വറി നേടിയാണ് സ്മിത്ത് തന്റെ കരിയറിലെ പ്രധാനപ്പെട്ട മറ്റൊരു അധ്യായം പൂര്‍ത്തിയാക്കിയത്. 5,000 റണ്‍സ് വേഗത്തില്‍ പിന്നിടുന്ന ഓസ്‌ട്രേലിയക്കാരില്‍ മൂന്നാമനാണ് ഇപ്പോള്‍ സ്റ്റീവ് സ്മിത്ത്. 56 ഇന്നിങ്‌സുകളില്‍ നിന്നും ഇത്രയും റണ്‍സ് നേടിയ ഡോണ്‍ ബ്രാഡ്മാന്‍ ആണ് ഒന്നാമന്‍, 95 ഇന്നിങ്‌സുകളില്‍ നിന്നും 5,000 പിന്നിട്ട മാത്യു ഹെയ്ഡന് താഴെ 97 ഇന്നിങ്‌സുകളുമായി സ്മിത്ത് നിലയുറപ്പിച്ചു.

steve-smith

സന്ദര്‍ശക ടീമിന്റെ ക്യാപ്റ്റന്‍ രണ്ടുതവണ ഇന്ത്യയില്‍ സെഞ്ച്വറി നേടുന്നത് ഇത് മൂന്നാമതാണ്. നേരച്ചെ വിന്‍ഡീസ് ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡും(1974/75), ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്കും 2012 രണ്ടുതവണ സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യ ഓസ്‌ട്രേലിയ സീരീസില്‍ സ്മിത്ത് മാത്രമാണ് ഇരു രാജ്യങ്ങളില്‍ നിന്നും സെഞ്ച്വറി നേടിയ കളിക്കാരന്‍.

ഇന്ത്യയ്‌ക്കെതിരായ ആറാമത്തെ സെഞ്ച്വറിയാണ് സ്മിത്ത് റാഞ്ചിയില്‍ കുറിച്ചത്. ഒന്നാംദിനം കളി അവസാനിക്കുമ്പോള്‍ സ്മിത്ത് 117 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയാണ്. 82 റണ്‍സെടുത്ത മാക്‌സ്വെല്‍ ആണ് സ്മിത്തിന് കൂട്ടായി ക്രീസിലുള്ളത്. ഇരുവരും ചേര്‍ന്ന് ഇതുവരെ 159 റണ്‍സ് നേടിക്കഴിഞ്ഞു. അഞ്ചാം വിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ കൂട്ടുകെട്ട് കൂടിയാണിത്.

Story first published: Friday, March 17, 2017, 8:42 [IST]
Other articles published on Mar 17, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+