Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നേരിട്ടതില്‍ വെച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാനാര്? കോലിയോ, വില്യംസണോ അല്ല, തിരഞ്ഞെടുത്ത് സ്മിത്ത്

സിഡ്‌നി: ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാനാരെന്ന ചോദ്യത്തിന് ഫാബുലസ് ഫോര്‍ താരങ്ങളില്‍ ഒരാളെന്നാവും ഉത്തരം. വിരാട് കോലി,ജോ റൂട്ട്,കെയ്ന്‍ വില്യംസണ്‍,സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഫാബുലസ് ഫോറില്‍ ഉള്‍പ്പെടുന്ന താരങ്ങള്‍. പരിമിത ഓവറിലെ കണക്കുകള്‍ കോലിയെ മികച്ച ബാറ്റ്‌സ്മാനെന്ന വിശേഷണത്തിന് അര്‍ഹനാക്കുമ്പോള്‍ ടെസ്റ്റിലെ കണക്കുകള്‍ സ്റ്റീവ് സ്മിത്തിന് അനുകൂലമാണ്.

77 ടെസ്റ്റില്‍ നിന്ന് 61.8 ശരാശരിയില്‍ 7540 റണ്‍സും 128 ഏകദിനത്തില്‍ നിന്ന് 43.35 ശരാശരിയില്‍ 4378 റണ്‍സും 45 ടി20യില്‍ നിന്ന് 27.38 ശരാശരിയില്‍ 794 റണ്‍സുമാണ് സ്മിത്തിന്റെ സമ്പാദ്യം. വലിയ ആരാധക പിന്തുണയുള്ള സ്മിത്ത് താന്‍ നേരിട്ടതില്‍ വെച്ചുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്മാനെ തിരഞ്ഞെടുത്തിരിക്കുകയാണ്. അത് വിരാട് കോലിയോ കെയ്ന്‍ വില്യംസണോ ബാബര്‍ അസാമോ അല്ല,ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് സ്മിത്ത് മികച്ച താരമായി തിരഞ്ഞെടുത്തത്.

stevesmith

ഇന്‍സ്റ്റഗ്രാമിലെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് നേരിട്ടതില്‍ വെച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി സച്ചിനെ സ്മിത്ത് തിരഞ്ഞെടുത്തത്. ലോക ക്രിക്കറ്റിന്റെ ഇതിഹാസമെന്ന് വിശേഷിപ്പിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പേരിലാണ് കൂടുതല്‍ അന്താരാഷ്ട്ര റണ്‍സ് സെഞ്ച്വറി റെക്കോഡ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം നടത്താന്‍ സച്ചിനായി. 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സും 463 ഏകദിനത്തില്‍ നിന്ന് 18426 റണ്‍സും ഒരു ടി20യില്‍ നിന്ന് 10 റണ്‍സുമാണ് സച്ചിന്‍ നേടിയത്. ഏകദിനത്തില്‍ 49,ടെസ്റ്റില്‍ 51 സെഞ്ച്വറികളും സച്ചിന്റെ പേരിലുണ്ട്.

ഓസ്‌ട്രേലിയയുടെ ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് പേരുചേര്‍ക്കാന്‍ സ്മിത്തിന് പ്രതിഭയുണ്ടെങ്കിലും മോശം പെരുമാറ്റത്തിന്റെ പേരില്‍ അദ്ദേഹത്തിന് നിരവധി തിരിച്ചടികള്‍ നേരിട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ നായകനെന്ന നിലയില്‍കൂട്ടുനിന്നതിന്റെ പേരില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടുകയും ക്യാപ്റ്റന്‍സിയില്‍ നിന്ന് സ്മിത്തിനെ പുറത്താക്കുകയും ചെയ്തു.

കോപ്പീബുക്ക് ശൈലിയെ അതേപടി അനുകരിക്കുന്ന താരമാണ് സ്മിത്ത്. തന്റേതായ ഷോട്ടുകളും ഫുട് വര്‍ക്കുകളുമാണ് അദ്ദേഹത്തിന്റേത്. ഇത് അനുകരിക്കാന്‍ പലര്‍ക്കും പ്രയാസമാണ്. എന്നാല്‍ കരിയറില്‍ അനുകരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഷോട്ടിനെക്കുറിച്ചും സ്മിത്ത് തുറന്ന് പറഞ്ഞു. റിഷഭ് പന്തിന്റെ റിവേഴ്‌സ് ലാപ് ഷോട്ട് അനുകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് സ്മിത്ത് പറഞ്ഞത്. ഇംഗ്ലണ്ടിന്റെ ജോഫ്രാ ആര്‍ച്ചര്‍,ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നിവര്‍ക്കെതിരേ റിഷഭ് കളിച്ച റിവേഴ്‌സ് ലാപ് ഷോട്ടുകള്‍ക്ക് വലിയ ആരാധക പിന്തുണയുണ്ട്.

Story first published: Monday, July 19, 2021, 15:32 [IST]
Other articles published on Jul 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+