Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷമിക്ക് പകരം ഇവര്‍ തിളങ്ങും, ഇന്ത്യന്‍ ടീമിലെ മികച്ച 'പേസ് ഓപ്ഷന്‍' ചൂണ്ടിക്കാട്ടി സ്റ്റീവ് സ്മിത്ത്

മുഹമ്മദ് ഷമിയുടെ പരിക്ക് ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാവുകയാണ്. ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ ത്രയത്തെയാണ് സെലക്ടര്‍മാര്‍ ആദ്യം തിരഞ്ഞെടുത്തത്. എന്നാല്‍ ഐപിഎല്ലില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ഇഷാന്ത് ശര്‍മ ടെസ്റ്റ് സ്‌ക്വാഡില്‍ നിന്നും പുറത്തായി; പകരം ഉമേഷ് യാദവ് മൂന്നാം പേസറായി ടീമിലെത്തി.

ഇപ്പോള്‍ മുഹമ്മദ് ഷമിക്കും പകരക്കാരനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഇന്ത്യന്‍ മാനേജ്‌മെന്റ്. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സിനിടെയാണ് ഷമിയുടെ കൈത്തണ്ടയ്ക്ക് പന്തുകൊണ്ട് പരിക്കേല്‍ക്കുന്നത്. പാറ്റ് കമ്മിന്‍സിന്റെ വേഗമേറിയ ബൗണ്‍സര്‍ പ്രതിരോധിക്കാനുള്ള ശ്രമം പരിക്കില്‍ കലാശിക്കുകയായിരുന്നു.

Steve Smith names players who can replace Mohammed Shami

പരിക്ക് ഗുരുതരമായതുകൊണ്ട് പരമ്പരയിലെ ബാക്കി മത്സരങ്ങള്‍ ഷമിക്ക് നഷ്ടമാവും. ഈ അവസരത്തില്‍ ഷമിക്ക് പകരം ആരെ ഇറക്കുമെന്ന് ആലോചിക്കുകയാണ് ടീം ഇന്ത്യ. മുഹമ്മദ് സിറാജും നവ്ദീപ് സെയ്‌നിയുമാണ് ഇനി സ്‌ക്വാഡില്‍ മിച്ചമുള്ള പേസര്‍മാര്‍. ഇരുവരും ഇന്ത്യയുടെ മികച്ച ബൗളിങ് ഓപ്ഷനുകളെന്നാണ് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിന്റെ പക്ഷം. 'സെയ്‌നിയും സിറാജും നിലവാരമുള്ള ബൗളര്‍മാരാണ്. ടെസ്റ്റില്‍ വലിയ നേട്ടങ്ങള്‍ കൈപ്പിടിയിലാക്കാന്‍ ഇരുവര്‍ക്കും സാധിക്കും. ഇതേസമയം, ഇഷാന്ത് ശര്‍മയുടെ അഭാവം ടീം ഇന്ത്യയ്ക്ക് വലിയ നഷ്ടമാണ്', വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സ്റ്റീവ് സ്മിത്ത് പറഞ്ഞു.

അഡ്‌ലെയ്ഡിലെ ആദ്യ ഇന്നിങ്‌സില്‍ സംഭവിച്ച പോരായ്മയെക്കുറിച്ചും സ്മിത്ത് സൂചിപ്പിക്കുന്നുണ്ട്. 28 പന്തുകള്‍ നേരിട്ട സ്മിത്ത് രവിചന്ദ്രന്‍ അശ്വിന്റെ പന്തില്‍ ഒരു റണ്‍സിനാണ് മടങ്ങിയത്. 'പന്തിന് മുകളില്‍ പിടിമുറുക്കി ബൗണ്‍സുകൊണ്ട് കുഴക്കുന്ന സ്പിന്നര്‍മാരാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ പൊതുവേ മികവ് കാട്ടാറ്. അശ്വിന്‍ അക്കൂട്ടത്തില്‍ ഒരാളാണ്. ആദ്യ ഇന്നിങ്‌സിലെ പിഴവ് ഞാന്‍ പഠിച്ചു. അടുത്ത മത്സരങ്ങളില്‍ കുറച്ചുകൂടി മുന്നോട്ടുവന്ന് പന്തിനെ എതിരിടാന്‍ ശ്രമിക്കും', സ്റ്റീവ് സ്മിത്ത് വിശദീകരിച്ചു. ഡിസംബര്‍ 26 -നാണ് (ശനി) ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലെ രണ്ടാം ടെസ്റ്റ്. മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനം ബോക്‌സിങ് ഡേ ടെസ്റ്റിന് വേദിയൊരുക്കും.

വിരാട് കോലി അവധിയില്‍ പോയ സ്ഥിതിക്ക് അജിങ്ക്യ രഹാനെയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. ഇന്ത്യന്‍ പക്ഷത്തു വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പൃഥ്വി ഷാ, വൃധിമാന്‍ സാഹ എന്നിവരെ മാനേജ്‌മെന്റ് പുറത്തിരുത്തും. ശുഭ്മാന്‍ ഗില്ലായിരിക്കും മായങ്ക് അഗര്‍വാളിനൊപ്പം ഓപ്പണ്‍ ചെയ്യുക. റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി കടന്നുവരും. വിരാട് കോലിക്ക് പകരം കെഎല്‍ രാഹുല്‍ മധ്യനിരയില്‍ സാന്നിധ്യമറയിക്കുമെന്ന സൂചനയും ശക്തം. നിലവില്‍ 1-0 എന്ന നിലയ്ക്ക് ഓസ്‌ട്രേലിയയാണ് ടെസ്റ്റ് പരമ്പര മുന്നിട്ടുനില്‍ക്കുന്നത്.

Story first published: Wednesday, December 23, 2020, 17:36 [IST]
Other articles published on Dec 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+