വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്മിത്ത് ഓസ്‌ട്രേലിയയുടെ കോലി; മടങ്ങിവരവില്‍ ആവേശഭരിതനായി ഓസീസ് കോച്ച് ലാംഗര്‍

ആവേശഭരിതനായി കോച്ച് ജസ്റ്റിന്‍ ലാംഗര്‍ | Oneindia Malayalam

മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്കില്‍ കഴിയുന്ന സ്റ്റീവ് സ്മിത്തിന്റെ മടങ്ങിവരവില്‍ ആവേശഭരിതനായി പ്രതികരിച്ച് ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍. സ്മിത്തിനൊപ്പം ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കാണ് വിലക്ക് ലഭിച്ചത്. ബാന്‍ക്രോഫ്റ്റ് ഈ വര്‍ഷം ഒടുവില്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമ്പോള്‍ സ്മിത്തും വാര്‍ണറും ഇനിയും കാത്തിരിക്കേണ്ടതുണ്ട്.

മെല്‍ബണില്‍ രഹാനെ വാഴും... സെഞ്ച്വറിയല്ല, ഡബിള്‍ സെഞ്ച്വറി തന്നെ നേടും!! ഓസീസിന് മുന്നറിയിപ്പ് മെല്‍ബണില്‍ രഹാനെ വാഴും... സെഞ്ച്വറിയല്ല, ഡബിള്‍ സെഞ്ച്വറി തന്നെ നേടും!! ഓസീസിന് മുന്നറിയിപ്പ്

സ്മിത്തുമായി സംസാരിച്ചിരുന്നതായി ലാംഗര്‍ പറഞ്ഞു. താരത്തിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മോശം സമയമാണ് കടന്നുപോകുന്നത്. സ്മിത്തിനെ അധികനാള്‍ കാത്തിരിക്കാന്‍ വയ്യ. എത്രയും പെട്ടെന്ന് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ വിരാട് കോലിയെപ്പോലെയാണ് തങ്ങള്‍ക്ക് സ്മിത്ത്. പകരംവെക്കാനില്ലാത്ത താരമാണ് അദ്ദേഹമെന്നും ലാംഗര്‍ പുകഴ്ത്തി.

stevesmith

പന്തു ചുരണ്ടല്‍ വിവാദത്തില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് സ്മിത്ത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തനിക്ക് കാര്യങ്ങള്‍ അറിയാമായിരുന്നു. അത് തടയാന്‍ ശ്രമിക്കാത്തത് തന്റെ തെറ്റാണെന്നും സ്മിത്ത് പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ലാംഗറുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. സ്മിത്തിന്റെ വാര്‍ത്താ സമ്മേളനം വായിക്കുന്നതിനേക്കാള്‍ പ്രധാനം അദ്ദേഹത്തെ വിളിച്ചു സംസാരിച്ചതാണെന്നും ലാംഗര്‍ പറഞ്ഞു.

സ്മിത്തും വാര്‍ണറും ടീമില്‍ നിന്നും പുറത്തായത് ഓസ്‌ട്രേലിയയ്ക്ക് വന്‍ തിരിച്ചടിയായിരുന്നു. ഇരു താരങ്ങളും ടീമിന്റെ നെടുംതൂണുകളായിരുന്നു എന്നതുകൊണ്ടുതന്നെ പരാജയങ്ങള്‍ തുടര്‍ക്കഥയാകുന്നതാണ് പിന്നീട് കണ്ടത്. ദീര്‍ഘനാളത്തെ കാത്തിരിപ്പിനുശേഷമാണ് ഒരു ടെസ്റ്റ് വിജയം ഇന്ത്യയ്‌ക്കെതിരെ നേടാന്‍ ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞതുതന്നെ. വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ വിലക്കിലായ താരങ്ങള്‍ തിരിച്ചെത്തുമെന്നാണ് ഓസീസ് ആരാധകരുടെ പ്രതീക്ഷ.

Story first published: Monday, December 24, 2018, 14:29 [IST]
Other articles published on Dec 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X