Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാര്‍ണര്‍ വമ്പന്‍ തിരിച്ചുവരവ് നടത്തി; എല്ലാ കണ്ണുകളും ഇനി സ്മിത്തില്‍, ഓസീസിന് നെഞ്ചിടിപ്പ്

ജയ്പൂര്‍: പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ വമ്പന്‍ സ്‌കോര്‍റുമായി തിരിച്ചുവരവ് നടത്തിയ ഡേവിഡ് വാര്‍ണര്‍ ആണ് ഓസ്‌ട്രേലിയന്‍ കായിക താളുകളില്‍ നിറയെ. വെറുക്കപ്പെട്ടവനായി മാറി ഒരുവര്‍ഷം മാറിനിന്നശേഷം വീണ്ടും ശ്രദ്ധേയമായ ഒരു ഇന്നിങ്‌സിലൂടെ മനംകുളിര്‍പ്പിച്ച വാര്‍ണര്‍ ഓസ്‌ട്രേലിയയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകുന്നു.

stevesmit

വാര്‍ണര്‍ക്കൊപ്പം വിലക്ക് ലഭിച്ച സ്മിത്തിലാണ് ഇനി കണ്ണുകളെല്ലാം. തിങ്കളാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെ മത്സരിക്കാനിറങ്ങുന്ന സ്മിത്തിന് ഫോമിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്. ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പാണെങ്കിലും ഫോമില്‍ എത്തുകയെന്നുള്ളതാണ് പ്രധാനം. വിവാദങ്ങള്‍ തന്റെ പ്രകടനത്തെ ബാധിച്ചില്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വവും സ്മിത്തിനുണ്ട്.

കഴിഞ്ഞ സീസണില്‍ സ്മിത്തിന്റെ അഭാവത്തില്‍ നിറംമങ്ങിയ രാജസ്ഥാന്‍ റോയല്‍സും ഏറെ പ്രതീക്ഷയിലാണ്. രഹാനെയാണ് ടീം ക്യാപ്റ്റന്‍. കഴിഞ്ഞവര്‍ഷം 14 ഇന്നിങ്‌സുകളില്‍നിന്നും രഹാനെ 370 റണ്‍സ് നേടിയിരുന്നു. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലീഷ് താരം ജോസ് ബട്‌ലറുടെ വെടിക്കെട്ടും തുണയാകുമെന്നാണ് രാജസ്ഥാന്റെ പ്രതീക്ഷ.

കിങ്‌സ് ഇലവന്‍ പാഞ്ചാബും ഇക്കുറി വലിയ താരങ്ങളെ ഫീല്‍ഡിലിറക്കുന്നുണ്ട്. കെഎല്‍ രാഹുലും ക്രിസ് ഗെയ്‌ലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. മായങ്ക് അഗര്‍വാള്‍ ഉള്‍പ്പെടെ ഒരുപിടി മികച്ച താരങ്ങളാല്‍ സമ്പന്നമായ പഞ്ചാബിന് ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ നയിക്കുന്ന സ്പിന്‍ പടയും പ്രതീക്ഷകള്‍ ന0ല്‍കുന്നു. ഇരു ടീമുകളും പുതിയ സീസണില്‍ ആദ്യമായി ഏറ്റുമുട്ടുമ്പോള്‍ സ്മിത്ത് തന്നെയായിരിക്കും പ്രധാന ശ്രദ്ധാകേന്ദ്രം.

Story first published: Monday, March 25, 2019, 12:18 [IST]
Other articles published on Mar 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+