Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മിത്തിന്റെയും വാര്‍ണറിന്റെയും വിലക്ക് പിന്‍വലിക്കരുതെന്ന് സുഹൃത്ത് മിച്ചല്‍ ജോണ്‍സണ്‍

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്കു ലഭിച്ച ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും തിരികെ ടീമിലെടുക്കുന്നതിനെതിരെ ഇരുവരുടെയും മുന്‍ സഹതാരവും സുഹൃത്തുമായ മിച്ചല്‍ ജോണ്‍സണ്‍. വിലക്ക് കളിക്കാര്‍ അംഗീകരിച്ചതാണെന്നും അതുകൊണ്ടുതന്നെ അത് നേരത്തെ പിന്‍വിക്കേണ്ട ആവശ്യമില്ലെന്നും മിച്ചല്‍ ജോണ്‍സണ്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു.

ഇരുവരെയും വിലക്കി എട്ടുമാസം കഴിയുമ്പോള്‍ വിലക്ക് പിന്‍വലിക്കാന്‍ ഓസീസ് ക്രിക്കറ്റ് മാനേജ്‌മെന്റ് തയ്യാറെടുക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇരുവരെയും ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയയെ ശക്തിപ്പെടുത്താനായിരുന്നു നീക്കം. മുന്‍ താരങ്ങളായ ഷെയിന്‍ വോണ്‍, ആദം ഗില്‍ക്രിസ്റ്റ്, ഡോങ് വാള്‍ട്ടേര്‍ഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെ വിലക്ക് പിന്‍വലിക്കണമെന്ന അഭിപ്രായക്കാരാണ്.

mitchell

സമീപകാലത്തെ ഓസ്‌ട്രേലിയയുടെ മോശം പ്രകടനമാണ് ഇവരെ തിരിച്ചെടുക്കാന്‍ കാരണമായി പറയുന്നത്. എന്നാല്‍, ജോണ്‍സണ്‍ മാത്രമല്ല ഇവരുടെ വിലക്ക് പിന്‍വലിക്കുന്നതിനെതിരെ രംഗത്തെത്തിയത്. മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പലും വിലക്ക് നിലനിര്‍ത്തണമെന്ന് പറഞ്ഞിരുന്നു. വിലക്ക് ലഭിച്ച മൂന്നു താരങ്ങളെയും ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തിയാല്‍ അത് പന്ത് ചുരണ്ടലിനെ അനുകൂലിക്കുന്നതിന് തുല്യമാകുമെന്നാണ് ചാപ്പലിന്റെ നിലപാട്.

ജയിക്കാനായി മാത്രം ഇത്തരം തീരുമാനങ്ങളെടുക്കുന്നത് വലിയ പ്രത്യാഘാതമാണുണ്ടാക്കുക. എത്രയാണോ വിലക്ക് ലഭിച്ചത്, അത്രയും കാലത്തേക്ക് അത് തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ പ്രമുഖ താരങ്ങള്‍ക്ക് കളിക്കാന്‍ കഴിയാത്തത് ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ ആറിനാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്.

ലോക വനിതാ ബോക്‌സിങ്; മേരി കോം, മനീഷ ക്വാര്‍ട്ടറില്‍; സരിത ദേവി പുറത്ത്

Story first published: Monday, November 19, 2018, 12:05 [IST]
Other articles published on Nov 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+