വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്മിത്തും വാര്‍ണറും ഇനി കളിക്കില്ല? വരുന്നത് ആജീവനാന്ത വിലക്ക്!! ക്രിക്കറ്റ് ഓസ്‌ട്രേലിയ കലിപ്പില്‍

ഇരുവര്‍ക്കുമെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ദേശീയ ക്രിക്കറ്റ് ബോര്‍ഡ്

കേപ്ടൗണ്‍: പന്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്നു പ്രതിക്കൂട്ടിലായ താരങ്ങള്‍ക്കെതിരേ കടുത്ത ശിക്ഷാനടപടി സ്വീകരിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ) ആലോചിക്കുന്നു. ക്യാപ്റ്റണ്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്കു സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. കുറ്റം സമ്മതിച്ച സ്മിത്തും വാര്‍ണറും കഴിഞ്ഞ ദിവസം ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ സ്ഥാനങ്ങള്‍ ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെ സ്മിത്തിനെ ഐസിസി ഒരു ടെസ്റ്റില്‍ വിലക്കുകയും ചെയ്ചതിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും ഇരുവരെയും വിടാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തയ്യാറല്ല.

ഇനിയൊരിക്കലും ദേശീയ ടീമിനു വേണ്ടി കളിക്കാന്‍ കഴിയാത്ത വിധം സ്മിത്തിനെയും വാര്‍ണറെയും ആജീവനാന്ത കാലത്തേക്ക് വിലക്കുന്നതിനെക്കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേസിയ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും കാരണം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത നാണക്കേടാണ് ഉണ്ടായിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ കൂടുതല്‍ നടപടികളിലേക്ക് നീങ്ങുന്നത്.

 പെരുമാറ്റച്ചട്ടം ലംഘിച്ചു

പെരുമാറ്റച്ചട്ടം ലംഘിച്ചു

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് സ്മിത്തും വാര്‍ണറും നടത്തിയതെന്ന് ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. ഇത്രയും വലിയ ചതി നടത്തിയ ഇരുവരെയും ഇനിയൊരിക്കലും ദേശീയ ടീമില്‍ ഉള്‍പ്പെടുത്തേണ്ടന്നെ അഭിപ്രായങ്ങള്‍ പലരില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.
വിവാദങ്ങള്‍ക്കു പിന്നാലെ ദക്ഷിണാഫ്രിക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസീസ് വന്‍ തോല്‍വിയേറ്റുവാങ്ങുകയും ചെയ്തിരുന്നു. കൂവി പരിഹസിച്ചാണ് ഓസീസിന്റെ ഓരോ ബാറ്റ്‌സ്മാനെയും കാണികള്‍ വരവേറ്റത്. ഒന്നിനു പിറകെ ഒന്നായി ഓസീസ് താരങ്ങള്‍ പുറത്തായി ക്രീസ് വിട്ടപ്പോഴും കാണികളുടെ പരിഹാസം തുടര്‍ന്നു. ഈ സംഭവങ്ങളെല്ലാം വളരെ ഗൗരവമായാണ് ഓസീസ് കാണുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമെന്ന ഓസീസ് ടീമിന്റെ വിശേഷണത്തിന് മങ്ങലുണ്ടാക്കിയകാണ് പന്ത് ചുരണ്ടല്‍ വിവാദമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചൂണ്ടിക്കാട്ടുന്നു,.

അന്വേഷണം തുടങ്ങി

അന്വേഷണം തുടങ്ങി

പന്ത് ചുരണ്ടല്‍ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ടീം പെര്‍ഫോമന്‍സ് മാനേജര്‍ പാറ്റ് ഹൊവാര്‍ഡ്, ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇന്റഗ്രിറ്റി വിഭാഗം മേധാവി ഇയാന്‍ റോയ് എന്നിവര്‍ ദക്ഷിണാഫ്രിക്കയിലെത്തിയിട്ടുണ്ട്. പന്ത് ചുരണ്ടല്‍ സംഭവത്തില്‍ സ്മിത്തിനും വാര്‍ണര്‍ക്കും കൃത്യമായ പങ്കുണ്ടെന്നതിന്റെ കൂടുകല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ലഞ്ച് ബ്രേക്കിനെ നടന്ന ചര്‍ച്ചയില്‍ ടീമിലെ മുതിര്‍ന്ന താരങ്ങള്‍ എല്ലാവരും സംബന്ധിച്ചിരുന്നില്ലെന്ന് സ്മിത്തും വാര്‍ണറും വ്യക്തമാക്കിയിരുന്നു. ഈ ചര്‍ച്ചയിലാവാം പന്തില്‍ കൃത്രിമം കാണിക്കാനുള്ള ധാരണ ഉണ്ടാക്കിയതെന്നാണ് സൂചന.
വിവാദം ദേശീയ ക്രിക്കറ്റ് ടീമിനു വന്‍ നാണക്കേടുണ്ടാക്കിയതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ടീമിന്റെ ആരാധകരോട് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് സതര്‍ലാന്റ് മാപ്പ് പറയുകയും ചെയ്തിരുന്നു.

താരങ്ങളും കോച്ചുമായും സംസാരിക്കും

താരങ്ങളും കോച്ചുമായും സംസാരിക്കും

അന്വേഷണത്തിന്റെ ഭാഗമായി സ്മിത്ത്, വാര്‍ണര്‍, ബാന്‍കോഫ്റ്റ്, ഓസീസ് കോച്ച് ഡാരന്‍ ലേമാന്‍ എന്നിവരുമായി ദേശീയ ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ച സംഘം സംസാരിക്കും. മറ്റേതെങ്കിലും താരങ്ങള്‍ക്കോ കോച്ചിങ് സംഘത്തില്‍പെട്ടവര്‍ക്കോ സംഭവത്തില്‍ പങ്കുണ്ടോയെന്നു കണ്ടെത്തുന്നതിനു വേണ്ടിയാണിത്.
തുടര്‍ന്നായിരിക്കും പെരുമാറ്റച്ചട്ടലംഘന പ്രകാരം കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുക. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇന്റഗ്രിറ്റി വിഭാഗം മേധാവി റോയ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പെരുമാറ്റച്ചട്ട നിയമപ്രകാരം ഒരു സ്വതന്ത്ര കമ്മീഷണറുടെ കീഴില്‍ വാദം കേള്‍ക്കും. തുടര്‍ന്നായിരിക്കും കുറ്റക്കാര്‍ക്കെതിരേ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് സ്വതന്ത്ര കമ്മീഷണര്‍ പ്രഖ്യാപിക്കുക.
ക്രിക്കറ്റിന്റെ സ്പിരിറ്റിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നര്‍ക്കെതിരേ ആജീവനാന്ത വിലക്ക് അടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ പെമാറ്റച്ചട്ട നിയമത്തില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

ഇതൊക്കെയാണ് കേപ് ടൗണിൽ യഥാർത്ഥത്തിൽ സംഭവിച്ചത് | Oneindia Malayalam
ഉചിതമായ നടപടി സ്വീകരിക്കും

ഉചിതമായ നടപടി സ്വീകരിക്കും

വളരെ ഗൗരവത്തോടെയാണ് കേപ്ടൗണ്‍ ടെസ്റ്റിനിടെയുണ്ടായ സംഭവങ്ങളെ കാണുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ ഡേവിഡ് പീവര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റിനുള്ള ടീമിന്റെ ക്യാപ്റ്റനായി കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തില്‍ തിരഞ്ഞെടുത്തിരുന്നു.
ടെസ്റ്റിനിടെയുണ്ടായ സംഭവങ്ങളെക്കുറിച്ച് എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അടിയന്തര പ്രാധാന്യത്തോട് കൂടിയാണ് ഈ വിഷയത്തെ കാണുന്നത്. അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് ഗുണം ചെയ്യുന്ന ഏറ്റവും ഉചിതമായ തീരുമാനം തന്നെയെടുക്കുമെന്നും പീവര്‍ പറഞ്ഞു.

ധോണിയുടെ ദിനം എണ്ണപ്പെട്ടുകഴിഞ്ഞു!! കാര്‍ത്തിക്, സാഹ... ദാ ഇപ്പോള്‍ ഇഷാനും, വീഡിയോ കാണാംധോണിയുടെ ദിനം എണ്ണപ്പെട്ടുകഴിഞ്ഞു!! കാര്‍ത്തിക്, സാഹ... ദാ ഇപ്പോള്‍ ഇഷാനും, വീഡിയോ കാണാം

സച്ചിന്‍, അഫ്രീദി... പന്ത് ചുരണ്ടല്‍ വിവാദം ക്രിക്കറ്റില്‍ പുത്തരിയല്ല, ഇവരും കുടുങ്ങിസച്ചിന്‍, അഫ്രീദി... പന്ത് ചുരണ്ടല്‍ വിവാദം ക്രിക്കറ്റില്‍ പുത്തരിയല്ല, ഇവരും കുടുങ്ങി

Story first published: Monday, March 26, 2018, 15:12 [IST]
Other articles published on Mar 26, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X