പുറത്താക്കല്‍ പേരിന് മാത്രം; കാനഡ ടി20 ടൂര്‍ണമെന്റിലൂടെ സ്മിത്ത് വീണ്ടും ക്രിക്കറ്റിലേക്ക്
സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട മുന്‍ ഓസീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാനഡയില്‍ നടക്കുന്ന ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലൂടെ സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 28 മുതല്‍ ജൂലൈ 16വരെ ടൊറന്റോയില്‍ നടക്കുന്ന ഗ്ലോബല്‍ ടി20 കാനഡ ടൂര്‍ണമെന്റിലാണ് ഓസീസ് താരം കളിക്കുക.
അന്താരാഷ്ട്ര ക്രിക്കറ്റിലും ഓസ്‌ട്രേലിയയുടെ ആഭ്യന്തര ക്രിക്കറ്റിലും കളിക്കുന്നതിന് സ്മിത്തിനെ ഒരു വര്‍ഷത്തേക്ക് വിലക്കിയിരുന്നു. എന്നാല്‍, ഇവയില്‍ ഉള്‍പ്പെടാത്തതിനാലാണ് കാനഡയില്‍ സ്മിത്തിന് കളിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നന്. ഓസ്‌ട്രേലിയയിലെ ക്ലബ്ബ് ക്രിക്കറ്റിലും സ്മിത്തിനും വിലക്കപ്പെട്ട മറ്റു താരങ്ങളായ വാര്‍ണര്‍ക്കും ബാന്‍ക്രോഫ്റ്റിനും കളിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിലക്ക് ലഭിച്ചിട്ടുണ്ടെങ്കിലും സ്മിത്ത് തന്നെയാണ് ഇപ്പോഴും ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി ഐപിഎല്ലില്‍ കളിക്കേണ്ടിരുന്ന താരത്തിന് വിലക്കിന്റെ പേരില്‍ കോടികളുടെ നഷ്ടം സംഭവിച്ചിരുന്നു. ലോകത്തെ മികച്ച കളിക്കാരിലൊരാളായി വിലയിരുത്തപ്പെടുന്ന സ്മിത്തിന് അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പില്‍ തിരിച്ചെത്താനാകും. എന്നാല്‍, അതിന് മുന്‍പ് ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ വേണ്ടിയാണ് ക്ലബ്ബ് ക്രിക്കറ്റില്‍ കളിക്കാനൊരുങ്ങുന്നത്.

- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications