Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിലക്ക് പിന്‍വലിച്ചോ?; വാര്‍ണര്‍ക്കും സ്മിത്തിനും ക്രിക്കറ്റ് കളിക്കാന്‍ ഓസ്‌ട്രേലിയയുടെ അനുമതി

സിഡ്‌നി: പന്തുചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട് ക്രിക്കറ്റില്‍നിന്നും വിലക്കപ്പെട്ട ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ക്രിക്കറ്റ് കളിക്കാന്‍ അനുമതി. ഇരുവര്‍ക്കും സിഡ്‌നിയില്‍ ഗ്രേഡ് ക്രിക്കറ്റ് കളിക്കാമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇരു കളിക്കാര്‍ക്കും അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ആഭ്യന്തര മത്സരങ്ങളില്‍നിന്നും നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഗ്രേഡ് ക്രിക്കറ്റ് ആഭ്യന്തര ക്രിക്കറ്റില്‍ ഉള്‍പ്പെടില്ലെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിശദീകരണം. കളി പൂര്‍ണമായും ഉപേക്ഷിച്ച് വീട്ടിലിരുന്നാല്‍ വിലക്കു ലഭിച്ചവര്‍ക്ക് തിരിച്ചുവരാന്‍ കഴിഞ്ഞേക്കില്ലെന്ന സൂചനയെ തുടര്‍ന്നാണ് കളിക്കളത്തില്‍ തുടരാന്‍ അനുമതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

smith-david

സതര്‍ലാന്‍ഡ്, റാന്‍ഡ്‌വിക്ക് പീറ്റര്‍ഷാം ക്ലബ്ബുകള്‍ക്കു വേണ്ടിയാകും ഇവര്‍ കളിക്കുക. ക്ലബ്ബ് ക്രിക്കറ്റില്‍ കളിക്കാനുള്ള കളിക്കാരുടെ അപേക്ഷ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് തള്ളിയില്ലെന്ന് ന്യൂ സൗത്ത് വെയ്ല്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. സ്വതന്ത്ര ബോര്‍ഡിന് കീഴിലാണ് ക്ലബ്ബ് ക്രിക്കറ്റ് നടത്തുന്നത്.

വിലക്കു ലഭിച്ച സ്റ്റീവ് സ്മിത്തിനും, ഡേവിഡ് വാര്‍ണര്‍ക്കും അടുത്ത ലോകകപ്പില്‍ കളിക്കേണ്ടതായുണ്ട്. ഇവര്‍ കളിക്കളത്തില്‍ നിന്നും പൂര്‍ണമായും മാറി നില്‍ക്കുന്നത് തിരിച്ചുവരവിന് വിലങ്ങുതടിയാകും. ഇക്കാര്യം, ഓസ്‌ട്രേലിയയുടെ പുതിയ കോച്ച് ജസ്റ്റിന്‍ ലാംഗറും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ക്രിക്കറ്റില്‍ തുടരുന്നത് നിരന്തരമായ പരിശീലനം ലഭിക്കുന്നതിനുള്ള അവസരം കൂടിയാകും. വിലക്ക് കാലാവധി കഴിയുന്നതോടെ കളിക്കാര്‍ക്ക് ദേശീയ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്താന്‍ ക്ലബ്ബ് ക്രിക്കറ്റ് തുണയാകുമെന്നാണ് പ്രതീക്ഷ.

Story first published: Friday, May 11, 2018, 10:10 [IST]
Other articles published on May 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+