വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആഷസ്: സ്മിത്തിനെക്കൊണ്ട് തോറ്റു... വീണ്ടും ഫിഫ്റ്റി, ഇന്‍സിയുടെ റെക്കോര്‍ഡ് തകര്‍ന്നു

80 റണ്‍സാണ് നേടിയത്

Steve Smith Breaks Test Record In Final Ashes Test | Oneindia Malayalam

ലണ്ടന്‍: വീണ്ടും വീണ്ടും മിന്നുന്ന പ്രകടനം നടത്തി ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത്. ഫിഫ്റ്റികളും സെഞ്ച്വറികളും നേടുന്നത് ശീലമാക്കി മാറ്റിയ താരം ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിലും പതിവ് തെറ്റിച്ചില്ല. ഒന്നാമിന്നിങ്‌സില്‍ 80 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായത് സ്മിത്തായിരുന്നു.

അടിമുടി മാറിയിട്ടും സര്‍ഫ്രാസ് കസേര കാത്തു... പാക് ക്യാപ്റ്റനായി നിലനിര്‍ത്തി, കൂട്ടിന് ബാബറുംഅടിമുടി മാറിയിട്ടും സര്‍ഫ്രാസ് കസേര കാത്തു... പാക് ക്യാപ്റ്റനായി നിലനിര്‍ത്തി, കൂട്ടിന് ബാബറും

ടീം തകര്‍ച്ച നേരിടവെ ക്രീസിലെത്തിയാണ് അദ്ദേഹം ഉജ്ജ്വല ഇന്നിങ്‌സിലൂടെ രക്ഷകനായി മാറിയത്. ഈ പ്രകടനത്തോടെ പുതിയൊരു റെക്കോര്‍ഡ് സ്മിത്ത് തന്റെ പേരില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്.

തുടര്‍ച്ചയായി 10 ഫിഫ്റ്റികള്‍

തുടര്‍ച്ചയായി 10 ഫിഫ്റ്റികള്‍

ഇംഗ്ലണ്ടിനെതിരേ കരിയറിലെ തുടര്‍ച്ചയായ പത്താമത്തെ ടെസ്റ്റ് ഫിഫ്റ്റിയാണ് അഞ്ചാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ സ്മിത്ത് തികച്ചത്. ഇതോടെ ടെസ്റ്റില്‍ ഒരു ടീമിനെതിരേ തുടര്‍ച്ചയായി 10 ഇന്നിങ്‌സുകളില്‍ ഫിഫ്റ്റി നേടിയ ആദ്യത്തെ താരമെന്ന റെക്കോര്‍ഡിനും അദ്ദേഹം അര്‍ഹനായി.
നേരത്തേ പാകിസ്താന്റെ മുന്‍ നായകന്‍ ഇന്‍സാമുള്‍ ഹഖിന്റെ പേരിലായിരുന്ന റെക്കോര്‍ഡാണ് സ്മിത്ത് പഴങ്കഥയാക്കിയത്. തുടര്‍ച്ചയായി ഒമ്പത് ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനെതിരേ ഫിഫ്റ്റിയെന്ന ഇന്‍സിയുടെ റെക്കോര്‍ഡാണ് തിരുത്തപ്പെട്ടത്.

മൂന്നാസ്ഥാനത്ത് മൂന്നു പേര്‍

മൂന്നാസ്ഥാനത്ത് മൂന്നു പേര്‍

തുടര്‍ച്ചയായി ഒരേ ടീമിനെതിരേ കൂടുതല്‍ ഫിഫ്റ്റി നേടിയ താരങ്ങളുടെ ലിസ്റ്റില്‍ മൂന്നു താരങ്ങളാണ് മൂന്നാംസ്ഥാനത്തുള്ളത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡ്, ദക്ഷിണാഫ്രിക്കയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസ്, ശ്രീലങ്കയുെ മുന്‍ ഇതിഹാസം കുമാര്‍ സങ്കക്കാര എന്നിവരാണ് എട്ടു ഫിഫ്റ്റികളുമായി മൂന്നാംസ്ഥാനം പങ്കിടുന്നത്.
ലോയ്ഡ് ഇംഗ്ലണ്ടിനെതിരേയും കാലിസ് പാകിസ്താനെതിരേയും സങ്കക്കാര ബംഗ്ലാദേശിനെതിരേയുമാണ് തുടര്‍ച്ചയായി എട്ടു ഫിഫ്റ്റികള്‍ ടെസ്റ്റില്‍ നേടിയത്.

ലീഡ് വഴങ്ങി ഓസീസ്

ലീഡ് വഴങ്ങി ഓസീസ്

സ്മിത്തിന്റെ (80) വീരോചിത പ്രകടനത്തിനും ആഷസിലെ ഒന്നാം ടെസ്റ്റില്‍ ലീഡ് വഴങ്ങുന്നതില്‍ നിന്നും ഓസീസിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 294ന് മറുപടിയില്‍ ഓസീസ് 225ന് പുറത്തായി. 69 റണ്‍സിന്റെ നേരിയ ലീഡാണ് ഇംഗ്ലണ്ടിനു ലഭിച്ചത്.
145 പന്തില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറും സ്മിത്തിന്റെ ഇന്നിങ്‌സിന് ചാരുതയേകി. ഓസീസ് നിരയില്‍ ഫിഫ്റ്റി തികച്ച ഏക താരവും അദ്ദേഹമാണ്.

Story first published: Saturday, September 14, 2019, 11:06 [IST]
Other articles published on Sep 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X