രാജസ്ഥാനോട് ഗുഡ്‌ബൈ പറഞ്ഞ് സ്റ്റീവ് സ്മിത്ത് നാട്ടിലേക്ക് മടങ്ങി
ബാംഗ്ലൂര്‍: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കെ രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടിയായി പ്രധാന താരം സ്റ്റീവ് സ്മിത്ത് നാട്ടിലേക്ക് മടങ്ങി. സീസണില്‍ ഒരു മത്സരം മാത്രമാണ് ഇനി രാജസ്ഥാന് ശേഷിക്കുന്നത്. എന്നാല്‍, ലോകകപ്പിനായുള്ള ഓസ്‌ട്രേലിയന്‍ ക്യാമ്പിലെത്തേണ്ടതിനാല്‍ സ്മിത്ത് മടങ്ങുകയായിരുന്നു.
വിലക്കിനുശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക എന്നത് പ്രധാനമായിരുന്നതിനാല്‍ സ്മിത്തിന് ഐപിഎല്‍ മത്സരങ്ങളില്‍ തിളങ്ങേണ്ടതുണ്ടായിരുന്നു. 12 മത്സരങ്ങളില്‍നിന്നും 319 റണ്‍സെടുത്ത സ്മിത്ത് തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്ന് അര്‍ധശതകങ്ങള്‍ നേടാനും സ്മിത്തിന് കഴിഞ്ഞു. ലോകകപ്പില്‍ ഫോം നിലനിര്‍ത്താനാകുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.
രാജസ്ഥാന് നന്ദി
കഴിഞ്ഞ ഏഴ് ആഴ്ചകളിലെ സന്തോഷങ്ങള്‍ക്ക് നന്ദി പറയുന്നതായി സ്മിത്ത് പിന്നീട് സോഷ്യല്‍ മീഡയയില്‍ കുറിച്ചു. ഐപിഎല്ലിലെ ഓരോ മിനിറ്റും ആസ്വദിക്കാന്‍ കഴിഞ്ഞു. രാജസ്ഥാന്‍ റോയല്‍സ് പോലെ മികച്ചൊരു ഫ്രാഞ്ചൈസിക്കുവേണ്ടി കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ദില്ലിയില്‍ കളിക്കാനിറങ്ങുന്ന ടീമിന് ജയിക്കാന്‍ കഴിയട്ടേയെന്നും സ്മിത്ത് ആശംസിച്ചു.

രാജസ്ഥാന്‍ ക്യാപ്റ്റനായി
കഴിഞ്ഞ സീസണില്‍ പന്തുചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ടിരുന്നതിനാല്‍ സ്മിത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. അജിങ്ക്യ രഹാനെയായിരുന്നു ടീമിനെ നയിച്ചിരുന്നത്. എന്നാല്‍, ഇത്തവണയും രഹാനെയുടെ കീഴില്‍ ടീം മോശം പ്രകടനം തുടര്‍ന്നതോടെ പാതിവഴിയില്‍ സ്മിത്ത് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തിരുന്നു. ഇതിനുശേഷം ടീമിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി വിജയങ്ങള്‍ സ്വന്തമാക്കാനും സാധിച്ചു.

കളിക്കാര്‍ മടങ്ങുന്നു
സ്മിത്തിന്റെ അസാന്നിധ്യം ടീമിനെ കൂടുതല്‍ ദുര്‍ബലമാക്കിയേക്കും. നേരത്തെ, ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ ഇംഗ്ലണ്ട് ടീമിനൊപ്പം ചേരേണ്ടതിനാല്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടേയും ദേശീയ ടീമില്‍ ഇടംപിടിച്ച താരങ്ങളെല്ലാം എല്ലാ ഫ്രാഞ്ചൈസികളില്‍ നിന്നും സ്വരാജ്യത്തേക്ക് മടങ്ങിയിട്ടുണ്ട്. മെയ് അവസാനം ലോകകപ്പ് ആരംഭിക്കുമെന്നതിനാല്‍ മറ്റു ടീമുകളിലെ വിദേശ കളിക്കാരും അടുത്തദിവസം തന്നെ മടങ്ങിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications