കോലിയേക്കാള്‍ കേമന്‍ സ്മിത്തോ?; വിവാദത്തിന് തുടക്കമിട്ട് ഷെയിന്‍ വോണ്‍ പറയുന്നത്
സിഡ്‌നി: ക്രിക്കറ്റിലെ സമകാലികരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണോ അതോ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ആണോ കേമന്‍ എന്ന രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആഷസ് ടെസ്റ്റില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന സ്മിത്ത് രണ്ട് സെഞ്ച്വറികള്‍ നേടി ടീമിന്റെ ആഷസ് വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചതോടെയാണ് ഇരു താരങ്ങളെയും താരതമ്യപ്പെടുത്തല്‍ നടക്കുന്നത്.
ക്രിക്കറ്റ് ഇതിഹാസം ഷെയിന്‍ വോണ്‍ ആണ് ഏറ്റവുമൊടുവില്‍ ഇരുവരെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്. വോണിന്റെ അഭിപ്രായത്തില്‍ സ്റ്റീവ് സ്മിത്ത് ആണ് കോലിയേക്കാള്‍ മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരം. അതേസമയം, മൂന്നു ഫോര്‍മാറ്റുകളിലെയും പ്രകടനം അളക്കുകയാണെങ്കില്‍ കോലിയാണ് കേമനെന്നും വോണ്‍ പറയുന്നു.

എല്ലാ പിച്ചുകളിലും നന്നായി കളിക്കാന്‍ കഴിയുന്നതാണ് സ്മിത്തിനെ ടെസ്റ്റ് ക്രിക്കറ്റില്‍ കേമനാക്കാന്‍ വോണിനെ പ്രേരിപ്പിച്ചത്. അതേസമയം, കോലിയാകട്ടെ ഇംഗ്ലീഷ് സാഹചര്യത്തില്‍ പരാജയമാണെന്ന് വോണ്‍ ചൂണ്ടിക്കാട്ടുന്നു. ഒടുവില്‍ പര്യടനം നടത്തിയപ്പോള്‍ കോലിക്ക് ഇംഗ്ലണ്ടില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം, മൂന്ന് സെഞ്ച്വറികള്‍ സ്മിത്ത് ഇംഗ്ലണ്ടില്‍ നേടിയിട്ടുണ്ട്.
വോണിന്റെ അഭിപ്രായത്തില്‍ ഒരു ബാറ്റ്‌സ്മാന്‍ മികച്ചവനാകണമെങ്കില്‍ മൂന്ന് രാജ്യങ്ങളിലെ പ്രതികൂല സാഹചര്യങ്ങളില്‍ സെഞ്ച്വറി നേടണം. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ പിച്ചുകളില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ ആണ് മികച്ച ബാറ്റ്‌സ്മാന്‍ എന്ന് വോണ്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications