വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റില്‍ വിദേശത്ത് സ്മിത്താണ് കിങ്, സച്ചിന്‍ പോലും പിന്നില്‍! ആദ്യ മൂന്ന് സ്ഥാനവും ഓസീസിന്

വിദേശത്ത് 50ന് മുകളില്‍ ശരാശരിയുള്ളവരില്‍ സച്ചിന്‍ നാലാമതാണ്

ക്രിക്കറ്റിലെ യഥാര്‍ഥ 'ടെസ്റ്റെന്ന്' വിലയിരുത്തപ്പെടുന്ന ഫോര്‍മാറ്റാണ് ടെസ്റ്റ് മല്‍സരം. ഒരു ക്രിക്കറ്ററുടെ യഥാര്‍ഥ പ്രതിഭ മാറ്റുരച്ചു നോക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വേദി കൂടിയാണിത്. ടെസ്റ്റില്‍ നിരവധി ഇതിഹാസ ബാറ്റ്‌സ്മാന്‍മാരെ നാം കണ്ടു കഴിഞ്ഞു. ഇവരില്‍ നാട്ടിലും വിദേശത്തും ഒരുപോലെ തങ്ങളുടെ മികവ് രേഖപ്പെടുത്തിയവരുമുണ്ട്.

ടെസ്റ്റില്‍ ചുരുങ്ങിയത് 50 മല്‍സരങ്ങളെങ്കിലും കളിച്ചിട്ടുള്ളവരില്‍ 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്നു നമുക്ക് നോക്കാം. ആദ്യ അഞ്ചു പേരുടെ ലിസ്റ്റ് നോക്കിയാല്‍ ഓസ്‌ട്രേയിയയുടെ ആധിപത്യം തന്നെയാണ് കാണാന്‍ സാധിക്കുക. ആദ്യത്തെ മൂന്നു സ്ഥാനങ്ങളിലും ഓസീസ് താരങ്ങളാണ് ഉള്ളത്. ഇന്ത്യയുടെ ഒരാള്‍ മാതമേ ടോപ്പ് ഫൈവിലുള്ളൂ.

സ്റ്റീവ് സ്മിത്ത് (57.10)

സ്റ്റീവ് സ്മിത്ത് (57.10)

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഐസിസി റാങ്കിങിലെ ഒന്നാംസ്ഥാനക്കാരായ ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് ലിസ്റ്റില്‍ തലപ്പത്ത്. കരിയറില്‍ 73 ടെസ്റ്റുകളില്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു. 62.84 ശരാശരിയില്‍ 7227 റണ്‍സും അദ്ദേഹം നേടി. 26 സെഞ്ച്വറികളും മൂന്നു ഡബിള്‍ സെഞ്ച്വറികളും 29 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.
ആകെ കളിച്ച 131 ഇന്നിങ്‌സുകളില്‍ 74 എണ്ണം സ്മിത്ത് വിദേശത്താണ് കളിച്ചത്. ഇവയില്‍ നിന്നും 57.10 എന്ന മികച്ച ശരാശരി അദ്ദേഹത്തിനുണ്ട്. നാട്ടിലും വിദേശത്തും 13 വീതം സെഞ്ച്വറികള്‍ സ്മിത്തിന്റെ പേരിലുണ്ട്. 215 റണ്‍സാണ് വിദേശത്തെ ഉയര്‍ന്ന സ്‌കോര്‍.

അലന്‍ ബോര്‍ഡര്‍ (56.57)

അലന്‍ ബോര്‍ഡര്‍ (56.57)

സ്മിത്തിനു പിറകില്‍ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് ഓസ്‌ട്രേലിയയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും നായകനുമായിരുന്ന അലന്‍ ബോര്‍ഡറാണ്. വിദേശത്ത് 70 ടെസ്റ്റുകളില്‍ നിന്നും 56.57 ആണ് അദ്ദേഹത്തിന്റെ ശരാശരി. സ്മിത്തിനേക്കാള്‍ നേരിയ വ്യത്യാസത്തിലാണ് ബോര്‍ഡര്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്.
കരിയറില്‍ 156 ടെസ്റ്റുകളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. 50.56 ശരാശരിയില്‍ 11,174 റണ്‍സും ബോര്‍ഡര്‍ നേടി. 27 സെഞ്ച്വറികളും രണ്ടു ഡബിള്‍ സെഞ്ച്വറികളും 63 ഫിഫ്റ്റികളുമടക്കമാണിത്. കരിയറിലെ ഉയര്‍ന്ന സ്‌കോര്‍ 205 ആണ്.

സ്റ്റീവ് വോ (55.85)

സ്റ്റീവ് വോ (55.85)

മൂന്നാംസ്ഥാനത്തുള്ളത് ഓസ്‌ട്രേലിയയുടെ മറ്റൊരു മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ സ്റ്റീവ് വോയാണ്. വിദേശത്ത് ആകെ കളിച്ച 76 ടെസ്റ്റുകളില്‍ 55.85 എന്ന മികച്ച ബാറ്റിങ് ശരാശരി കാത്തുസൂക്ഷിക്കാന്‍ വോയ്ക്കു സാധിച്ചു.
168 ടെസ്റ്റുകള്‍ വോ കരിയറിലാകെ കളിച്ചിട്ടുണ്ട്. 260 ഇന്നിങ്‌സുകളില്‍ നിന്നും 50.59 ശരാശരിയില്‍ 10,927 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 32 സെഞ്ച്വറികളും ഒരു ഡബിള്‍ സെഞ്ച്വറിയും വോയുടെ കരിയറില്‍ തിളങ്ങി നില്‍ക്കുന്നു. ഫിഫ്റ്റിയില്‍ അര്‍ധ സെഞ്ച്വറി തികയ്ക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. 200 റണ്‍സാണ് കരിയറിലെ ഉയര്‍ന്ന സ്‌കോര്‍.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (54.75)

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (54.75)

ഇന്ത്യയുടെ സ്വകാര്യ അഹങ്കാരവു ം ബാറ്റിങ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ ലിസ്റ്റില്‍ നാലാംസ്ഥാനത്ത്. 54.75 ആണ് വിദേശത്തു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ബാറ്റിങ് ശരാശരി. 176 ഇന്നിങ്‌സുകളാണ് സച്ചിന്‍ വിദേശത്തു കളിച്ചത്. ഇവയില്‍ നിന്നും 8705 റണ്‍സും അദ്ദേഹം നേടി. നാട്ടിലേക്കാള്‍ കൂടുതല്‍ സച്ചിന്‍ റണ്‍സെടുത്തിട്ടുള്ളത് വിദേശത്ത് ആണെന്നതാണ് ശ്രദ്ധേയം. നാട്ടില്‍ 153 ഇന്നിങ്‌സുകളില്‍ 7216 റണ്‍സാണ് അദ്ദേഹം നേടിയത്.
വിദേശത്തു 29 സെഞ്ച്വറികളും 36 ഫിഫ്റ്റികളും സച്ചിന്‍ വാരിക്കൂട്ടി. എന്നാല്‍ നാട്ടില്‍ 22 സെഞ്ച്വറികളും 32 ഫിഫ്റ്റികളും മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. ഇതുകൊണ്ടും തീര്‍ന്നില്‍ സച്ചിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോറും പിറന്നത് വിദേശത്താണ്. പുറത്താവാതെ നേടിയ 248 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. കരിയറില്‍ ആകെ 200 ടെസ്റ്റുകളില്‍ നിന്നും 53.79 ശരാശരിയില്‍ 15,921 റണ്‍സാണ് സച്ചിന്‍ വാരിക്കൂട്ടിയത്. 51 സെഞ്ച്വറികളും ആറു ഡബിള്‍ സെഞ്ച്വറികളും 68 ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു.

ഗ്രേയം സ്മിത്ത് (53.93)

ഗ്രേയം സ്മിത്ത് (53.93)

ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകനും ഇടംകൈയന്‍ ഓപ്പണറുമായ ഗ്രേയം സ്മിത്തിനാണ് അഞ്ചാംസ്ഥാനം. നിലവില്‍ ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന സ്മിത്തിന് വിദേശത്ത് 53.93ന്റെ ബാറ്റിങ് ശരാശരിയുണ്ട്. വിദേശത്തു 52 ടെസ്റ്റുകളാണ് സ്മിത്ത് കളിച്ചിട്ടുള്ളത്. 15 സെഞ്ച്വറികളും വിദേശത്തു താരം അടിച്ചെടുത്തു.
കരിയറില്‍ നാട്ടിലും വിദേശത്തുമായി 117 ടെസ്റ്റുകളില്‍ അദ്ദേഹം ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടിയിറങ്ങി. 47.76 ശരാശരിയില്‍ 9265 റണ്‍സാണ് സമ്പാദ്യം. 27 സെഞ്ച്വറികളും അഞ്ചു ഡബിള്‍ സെഞ്ച്വറിയും 38 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

Story first published: Thursday, June 25, 2020, 15:18 [IST]
Other articles published on Jun 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X