Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവര്‍ വരുന്നു, ഇനി കംഗാരുക്കൂട്ടത്തെ ആര് തടയും? തിരിച്ചുവരവ് ഈ ടീമിനെതിരേ...

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം തിരിച്ചടികളിലൂടെയാണ് കടന്നുപോവുന്നത്. പഴയ ഫിയര്‍ ഫാക്ടര്‍ നഷ്ടമായ കംഗാരുപ്പടയെ ഇപ്പോള്‍ ഏതു ടീമിനും തോല്‍പ്പിക്കാമെന്ന സ്ഥിതിയാണുള്ളത്. ഇതിന്റെ മുഖ്യകാരണം രണ്ടു താരങ്ങളുടെ അഭാവമാണ്. നായകന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുമാണ് ഓസീസിനെ ഈ കഷ്ടകാലത്തിലേക്കു തള്ളിയിട്ടത്.

പന്ത് ചുരണ്ടല്‍ സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിടുകയാണ് ഇരുതാരങ്ങളും. എന്നാല്‍ ഓസീസിന്റെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് സ്മിത്തും വാര്‍ണറും അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു മടങ്ങിവരികയാണ്.

തിരിച്ചുവരവ് ന്യൂസിലാന്‍ഡിനെതിരേ

തിരിച്ചുവരവ് ന്യൂസിലാന്‍ഡിനെതിരേ

മാര്‍ച്ച് അവസാനത്തോടെയാണ് സ്മിത്തിന്റെയും വാര്‍ണറുടെയും വിലക്ക് അവസാനിക്കുന്നത്. പാകിസ്താനെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ കളിച്ചായിരിക്കും ഇരുവരുടെയും മടങ്ങിവരവ് എന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ തിരിച്ചുവരവ് ഇനിയും വൈകുമെന്നാണ് പുതിയ വിവരം. മെയ് ആദ്യവാരം ന്യൂസിലാന്‍ഡിനെതിരേ ആയിരിക്കും സ്മിത്തും വാര്‍ണറും ആദ്യമായി ദേശീയ ടീമിനു വേണ്ടി കൡക്കുകയെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായാണ് ന്യൂസിലാന്‍ഡുമായി കംഗാരുപ്പട ഏറ്റുമുട്ടുന്നത്.

ഇരുവര്‍ക്കും പരിക്ക്

ഇരുവര്‍ക്കും പരിക്ക്

പരിക്കും മറ്റു ചില കാരണങ്ങളുമാണ് സ്മിത്തിന്റെയും വാര്‍ണറുടെയും അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വൈകിപ്പിച്ചത്. നിലവില്‍ ഇരുതാരങ്ങളും പരിക്കിന്റെ പിടിലിയാണ്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന് തൊട്ടുമുമ്പാണ് സ്മിത്തിന് പരിക്കേറ്റതെങ്കില്‍ ഈ ടൂര്‍ണമെന്റിനിടെ വാര്‍ണര്‍ പരിക്കുമൂലം നാട്ടിലേക്കു മടങ്ങുകയായിരുന്നു.സ്്മിത്ത് കഴിഞ്ഞ മാസം ശസ്ത്രക്രിയക്കും വിധേയനായി.
മാര്‍ച്ച് 28നാണ് ഇരുവര്‍ക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയ ഒരു വര്‍ഷത്തെ വിലക്ക് അവസാനിക്കുന്നത്. അതുകൊണ്ടു തന്നെ മാര്‍ച്ച് 29, 31 തിയ്യതികള്‍ ദുബായില്‍ പാകിസ്താനെതിരേ നടക്കുന്ന ഏകദിനങ്ങളില്‍ കളിക്കുന്നതിന് ഇരുവര്‍ക്കും തടസ്സവും ഇല്ലായിരുന്നു.

ഐപിഎല്ലില്‍ കളിച്ചേക്കും

ഐപിഎല്ലില്‍ കളിച്ചേക്കും

ദേശീയ ടീമിനൊപ്പമുള്ള സ്മിത്തിന്റെയും വാര്‍ണറുടെയും ആദ്യ മല്‍സരത്തിനു വേണ്ടി മെയ് വരെ കാത്തിരിക്കേണ്ടി വരുമെങ്കിലും മറ്റൊരു ടൂര്‍ണമെന്റില്‍ അതിനു മുമ്പ് ഇരുവരെയും കണ്ടേക്കും. വരാനനിരിക്കുന്ന ഐപിഎല്ലിന്റെ 12ാം സീസണില്‍ സ്മിത്തും വാര്‍ണറും കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാര്‍ച്ച് 23നാണ് ഐപിഎല്ലിന്റെ പുതിയ സീസണ്‍ തുടങ്ങുന്നത്. പരിക്കില്‍ നിന്നും എത്രയും പെട്ടെന്ന് മോചിതരായാല്‍ ഐപിഎല്ലില്‍ സ്മിത്തിനെയും വാര്‍ണറെയും കാണാനായേക്കും.

Story first published: Saturday, February 16, 2019, 14:29 [IST]
Other articles published on Feb 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+