ധക്ക: അഫ്ഗാനിസ്താനെതിരായ ട്വന്റി ക്രിക്കറ്റ് പരമ്പരയില്‍ തകര്‍ന്നടിഞ്ഞ ബംഗ്ലാദേശിനെ പരിശീലിപ്പിക്കാന്‍ ഇംഗ്ലണ്ട് മുന്‍ വിക്കറ്റ്കീപ്പറെത്തുന്നു. മുന്‍ ഇംഗ്ലണ്ട് വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനായ സ്റ്റീവ് റോഡ്‌സാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായെത്തുന്നത്.
ബംഗ്ലാദേശ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന ശ്രീലങ്കയുടെ ചന്ദ്രിക ഹാതുറുസിന്‍ഗയ്ക്കു പകരക്കാരനായാണ് റോഡ്‌സിന്റെ വരവ്. കഴിഞ്ഞ ഒക്ടബോറിലാണ് ഹാതുറുസിന്‍ഗ മൂന്ന് വര്‍ഷത്തിനു ശേഷം ബംഗ്ലാദേശ് പരിശീലകസ്ഥാനം ഒഴിഞ്ഞത്.

അതിനു ശേഷം ബംഗ്ലാദേശിന് മുഖ്യ പരിശീലകനുണ്ടായിരുന്നില്ല. നിലവില്‍ വിന്‍ഡീസ് ബൗളിങ് ഇതിഹാസം കോട്ട്ണി വാല്‍ഷായിരുന്നു തല്‍ക്കാലത്തേക്ക് ബംഗ്ലാദേശിന്റെ പരിശീലകസ്ഥാനം വഹിച്ചിരുന്നത്. ഇംഗ്ലണ്ടിനു വേണ്ടി 11 ടെസ്റ്റുകളും ഒമ്പത് ഏകദിന മല്‍സരങ്ങളിലും റോഡ്‌സ് കളത്തിലിറങ്ങിയിരുന്നു. രണ്ടു വര്‍ഷത്തെ കരാറിലാണ് 53 കാരനായ റോഡ്‌സ് ബംഗ്ലാദേശ് പരിശീലക റോളിലെത്തുന്നത്.