ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ, രാജസ്ഥാന്‍ ടീമുകളെ വിലക്കിയതിനെ തുടര്‍ന്ന് പുതുതായി രൂപീകരിച്ച ഫ്രാഞ്ചൈസിയാണ് പൂനെ. പൂനെയുടെ കളിക്കാരനായി നേരത്തെ ചെന്നൈ ക്യാപ്റ്റനായിരുന്ന ധോണിയെ തെരഞ്ഞെടുത്തിരുന്നു. ധോണിയുടെ അഭിപ്രായം ആരാഞ്ഞതിനുശേഷമാണ് സ്റ്റീഫന്‍ ഫ്ളമിങ്ങിനെ കോച്ചിന്റെ ചുമതല ഏല്‍പ്പിക്കുന്നത്.
കളിക്കാരനെന്ന നിലയിലും പരിശീലകന്‍ എന്ന നിലയിലും സ്റ്റീഫന്‍ ഫ് ളമിങ്ങിന്റെ പരിചയം ടീമിന് മുതല്‍ക്കൂട്ടാകുമെന്ന് സഞ്ജീവ് ഗോയങ്കെ പറഞ്ഞു. ഫ് ളമിങ്ങിന്റെ പിരിശീലന മികവ് കളിക്കാര്‍ക്ക് ഗുണം ചെയ്യുമെന്നും ടീമിന്റെ പ്രകടനത്തിന് ഇത് നിര്‍ണായകമാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഫ് ളമിങ് ധോണി കൂട്ടുകെട്ട് ചെന്നൈ ടീമിന് ഒട്ടേറെ വിജയങ്ങള്‍ നേടിക്കൊടുത്തിരുന്നു. ഐപിഎല്ലിലും ചാമ്പ്യന്‍സ് ട്രോഫിയിലും ഇവരുടെ കൂട്ടുകെട്ട് കളിക്കാര്‍ക്ക് ഗുണം ചെയ്തു. ധോണിയെ കൂടാതെ അശ്വിന്‍, ഡു പ്ലസിസ്, അജിങ്ക്യ രഹാനെ, സ്റ്റീവ് സ്മിത്ത് തുടങ്ങിയവരെല്ലാം ഇത്തവണ ചെന്നൈ ടീമിനൊപ്പമുണ്ട്.