Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: മച്ചാന്‍സ് ഒരുങ്ങിത്തന്നെ... കപ്പും കൊണ്ടേപോവൂ, അതേ കോമ്പിനേഷന്‍ വീണ്ടും!!

ചെന്നൈ: രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ഈ സീസണിലെ ഐപിഎല്ലിലേക്കു മടങ്ങിവരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരുങ്ങിത്തന്നെയാണ്. കിരീടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മച്ചാന്‍സിന്റെ പടയൊരുക്കമെന്നു വ്യക്തം. ഇതിന്റെ ഭാഗമായി ടീമിന്റെ സ്ഥിരം ക്യാപ്റ്റനായ മഹേന്ദ്രസിങ് ധോണിയെ ടീമില്‍ തിരിച്ചെടുത്ത ചെന്നൈ മറ്റു രണ്ടു താരങ്ങളെ കൂടി നിലനിര്‍ത്തിയിരുന്നു.

ടീമിന്റെ കുന്തമുനയായിരുന്ന സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നിവരാണ് ധോണിയെക്കൂടാതെ ചെന്നൈ ടീമില്‍ തിരിച്ചെത്തിയത്. ഇപ്പോഴിതാ പരിശീലകസ്ഥാനത്തും ചെന്നൈ നിര്‍ണായക നീക്കം നടത്തിയിരിക്കുകയാണ്.

ഫ്‌ളെമിങ് തന്നെ

ഫ്‌ളെമിങ് തന്നെ

ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ധോണിയെ കൊണ്ടുവന്നതു പോലെ പരിശീലകസ്ഥാനത്തേക്ക് ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങിനെയും ചെന്നൈ തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. തങ്ങളുടെ വിന്നിങ് കോമ്പിനേഷനെല്ലാം ഒത്തിണക്കി പഴയെ ചെന്നൈ ആവാന്‍ തന്നെയാണ് ടീമിന്റെ ശ്രമമെന്നുറപ്പ്.
ടീം സിഇഒ കാശി വിശ്വനാഥാണ് ഫ്‌ളെമിങിനെ തന്നെ പരിശീലകനാക്കിയ കാര്യം പ്രഖ്യാപിച്ചത്. ബാറ്റിങ് കോച്ചായി മൈക്ക് ഹസ്സിയും ബൗളിങ് കോച്ചായി ലക്ഷ്മിപതി ബാലാജിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല രണ്ടു വര്‍ഷം മുമ്പ് ടീമിനൊപ്പമുണ്ടായിരുന്ന സപ്പോര്‍ട്ടിങ് സ്റ്റാഫുമാരെല്ലാം പുതിയ സീസണിലും ഉണ്ടാവുമെന്ന് കാശിനാഥ് കൂട്ടിച്ചേര്‍ത്തു.

പ്രഥമ സീസണില്‍ മുതല്‍ ഒപ്പം

പ്രഥമ സീസണില്‍ മുതല്‍ ഒപ്പം

ഐപിഎല്ലിന്റെ 2008ലെ പ്രഥമ സീസണ്‍ മുതല്‍ ചെന്നൈക്കൊപ്പം ഫ്‌ളെമിങുണ്ട്. തുടക്കത്തില്‍ ടീമിലെ താരം മാത്രമായിരുന്ന അദ്ദേഹം തൊട്ടടുത്ത വര്‍ഷം വിരമിക്കുകയും പിന്നീട് പരിശീലകസ്ഥാനം ഏറ്റെടുക്കുകയുമായിരുന്നു. പ്രഥമ സീസണില്‍ ദക്ഷിണാഫ്രിക്കയുടെ കെപ്ലര്‍ വെസ്സല്‍സായിരുന്നു ചെന്നൈ പരിശീലകന്‍.
രണ്ടാം സീസണില്‍ വെസ്സല്‍സിനു പകരം ഫ്‌ളെമിങ് പരിശീലകസ്ഥാനത്തെത്തി. ഫ്‌ളെമിങ് കോച്ചായ ശേഷം ചെന്നൈ വിജയികളുടെ സംഘമായി മാറുകയായിരുന്നു. തുടര്‍ച്ചയായി രണ്ടു വര്‍ഷം (2010, 11) ചെന്നൈയെ ഐപിഎല്‍ കിരീടത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. കൂടാതെ 2010, 14 വര്‍ഷങ്ങളിലെ ചാംപ്യന്‍സ് ലീഗ് ട്വന്റിയും ചെന്നൈ ജേതാക്കളായി.

 ഇനിയും താരങ്ങളെ നിലനിര്‍ത്തും

ഇനിയും താരങ്ങളെ നിലനിര്‍ത്തും

നിലവില്‍ ധോണി, റെയ്‌ന, ജഡേജ എന്നീ മൂന്നു താരങ്ങളെ മാത്രമേ ചെന്നൈ പുതിയ സീസണിനു മുന്നോടിയായി ചെന്നൈ നിലനിര്‍ത്തിയിട്ടുള്ളൂ. എന്നാല്‍ ജനുവരി 27, 28 തിയ്യതികളില്‍ നടക്കാനിരിക്കുന്ന താര ലേലത്തില്‍ പഴയ പല താരങ്ങളെ തിരിച്ചെടുക്കാന്‍ തന്നെയാണ് ചെന്നൈയുടെ നീക്കം.
ചെന്നൈ ടീമിലൂടെ ദേശീയ ടീമിലെത്തിയ സ്പിന്നര്‍ ആര്‍ അശ്വിന്‍, വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ എന്നിവരെയെല്ലാം ചെന്നൈ തിരിച്ചെത്തിക്കാന്‍ സാധ്യതയുണ്ട്.

മികച്ച കൂട്ടുകെട്ട്

മികച്ച കൂട്ടുകെട്ട്

ധോണിയും ഫ്‌ളെമിങും തമ്മിലുള്ള മികച്ച ഒത്തിണക്കം തന്നെയായിരുന്നു ഐപിഎല്ലില്‍ ചെന്നൈയുടെ വിജയത്തിന് അടിത്തറയിട്ടത്. കഴിഞ്ഞ എട്ടു വര്‍ഷമായി ചെന്നൈ ഫ്രാഞ്ചൈസിയുമായി മികച്ച ബന്ധം പുലര്‍ത്താനും അദ്ദേഹത്തിനു സാധിച്ചു.
അതുകൊണ്ടു തന്നെ ചെന്നൈ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഫ്‌ളെമിങിനേക്കാള്‍ മികച്ചൊരു പകരക്കാരന്‍ ചെന്നൈക്കില്ലെന്ന് തന്നെ ചുരുക്കം.

Story first published: Friday, January 19, 2018, 15:23 [IST]
Other articles published on Jan 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+