'മലക്കം മറിഞ്ഞ്' മഞ്ജരേക്കര്‍- ജഡേജയെ പുകഴ്ത്തി, ഒപ്പം ഒരു ഉപദേശവും

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഇടയ്ക്കിടെ വിമര്‍ശിക്കുന്നത് ശീലമാക്കിയ പ്രശസ്ത കമന്റേറ്ററും മുന്‍ ഇന്ത്യന്‍ താരവുമായ സഞ്ജയ് മഞ്ജരേക്കര്‍ ഒടുവില്‍ 'മലക്കം മറിഞ്ഞു'. ജഡേജയെ പ്രശംസിച്ചിരിക്കുകയാണ് മഞ്ജരേക്കര്‍. സോണി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ കമന്ററി പാനലില്‍ അദ്ദേഹവുമുണ്ടായിരുന്നു. സോണി നെറ്റ്‌വര്‍ക്കിലെ ക്രിക്കറ്റ് ഷോയിലാണ് മഞ്ജരേക്കര്‍ ജഡേജയെ പുകഴ്ത്തിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജഡേജയുടെ ബാറ്റിങിയില്‍ സ്ഥിരമായ പുരോഗതിയുണ്ട്. അഭിനന്ദനങ്ങള്‍, മൂന്നാം ഏകദിനത്തിലേത് ഗംഭീര പ്രകടനമായിരുന്നു. എങ്കിലും ബൗളിങ് ഇനിയും മെച്ചപ്പെടാനുണ്ട്. കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്യണമെന്നും മഞ്ജരേക്കര്‍ ഉപദേശിച്ചു. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ 13 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം കൊയ്ത മല്‍സരത്തില്‍ ജഡേജ മിന്നുന്ന പ്രകടനം നടത്തിയിരുന്നു. 50 പന്തില്‍ നിന്നും അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം താരം പുറത്താവാതെ 66 റണ്‍സെടുത്തിരുന്നു. ആറാം വിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യ- ജഡേജ സഖ്യം ചേര്‍ന്നെടുത്ത 150 റണ്‍സാണ് ഇന്ത്യയെ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്.

Ind vs Aus: തകര്‍പ്പന്‍ പ്രകടനവുമായി ഹര്‍ദിക്കും ജഡേജയും, പ്രശംസിച്ച് സൗരവ് ഗാംഗുലി

IPL 2021: ഒരു ഫ്രാഞ്ചൈസി അവിടെ നിന്നുതന്നെ, മോഹന്‍ലാലും രംഗത്ത് വന്നേക്കും!

ഇതേ പരമ്പരയില്‍ തന്നെ ജഡേജയെ നേരത്തേ മഞ്ജരേക്കര്‍ വിമര്‍ശിച്ചിരുന്നു. മൂന്നാം ഏകദിനത്തില്‍ ജഡേജ തകര്‍പ്പന്‍ ഫിഫ്റ്റി നേടിയപ്പോള്‍ മഞ്ജരേക്കര്‍ക്കെതിരേ ട്രോളുകളും വന്നിരുന്നു. ജഡേജയുമായി തനിക്കൊരു പ്രശ്‌നവുമില്ലെന്നും എന്നാല്‍ അദ്ദേഹത്തെപ്പോലുള്ള ഓള്‍റൗണ്ടര്‍മാരുടെ ഏകദിനത്തിലെ പ്രകടനത്തില്‍ അതൃപ്തിയുണ്ടെന്നുമായിരുന്നു നേരത്തേ മഞ്ജരേക്കര്‍ തുറന്നടിച്ചത്. ടെസ്റ്റില്‍ വളരെ ഉയര്‍ന്ന നിലവാരത്തില്‍ കളിക്കുന്ന താരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. വൈകാതെ ട്വിറ്ററിലൂടെ ജഡേജ ഇതിന മറുപടിയും നല്‍കി. ശാന്തമായി തുടരൂയെന്നായിരുന്നു ചായ കുടിച്ചിരിക്കുന്ന ഫോട്ടോയ്‌ക്കൊപ്പം താരം ട്വീറ്റ് ചെയ്തത്.

ജഡേജയും മഞ്ജരേക്കറും തമ്മിലുള്ള പിണക്കം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനിടെയായിരുന്നു മഞ്ജരേക്കര്‍ ആദ്യമായി ജഡേജയെ വിമര്‍ശിച്ചത്. ട്വിറ്ററിലൂടെ ജഡേജ അദ്ദേഹത്തിന് മറുപടി നല്‍കുകയും ചെയ്തിരുന്നു. വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് മഞ്ജരേക്കര്‍ തുടര്‍ന്നതോടെ കമന്ററി പാനലില്‍ നിന്നും ബിസിസിഐ അദ്ദേഹത്തെ പുറത്താക്കിയിരുന്നു. ഇതോടെ കഴിഞ്ഞ ഐപിഎല്ലില്‍ മഞ്ജരേക്കര്‍ക്ക് അവസരം ലഭിച്ചതുമില്ല.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന പരമ്പരയിലൂടെയാണ് അദ്ദേഹം വീണ്ടും കമന്ററി പാനലില്‍ തിരികെയെത്തിയത്. എന്നാല്‍ വീണ്ടും ജഡേജയുമായി അനാവശ്യ വിവാദത്തിന് തുടക്കമിട്ടതോടെ ബിസിസിഐ വീണ്ടും നടപടി സ്വീകരിക്കുമോയെന്നാണ് അറിയാനുള്ളത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, December 3, 2020, 13:11 [IST]
Other articles published on Dec 3, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X