കുട്ടി ക്രിക്കറ്റില്‍ ഇന്ത്യ ഓസീസിന്റെ വല്ല്യേട്ടന്‍ !! ഉജ്ജ്വല റെക്കോര്‍ഡ്... ഇത്തവണയും നേടുമോ?

മുംബൈ: ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന ട്വന്റി20 പരമ്പരയില്‍ മികച്ച പ്രകടനം നടത്താമെന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഈ മാസം 24നാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള രണ്ടു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്.
നേരത്തേ ഓസ്‌ട്രേലിയയില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര സമനിലയില്‍ കലാശിച്ചിരുന്നു. ഇരുടീമും ഓരോ മല്‍സരം വീതമാണ് ജയിച്ചത്. മറ്റൊരു മല്‍സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഇതുവരെ ഇന്ത്യയില്‍ നടന്ന ടി20 മല്‍സരങ്ങളുടെ ചരിത്രം ഒന്നു പരിശോധിക്കാം.

ഇന്ത്യക്കു മുന്‍തൂക്കം
ടി20യില്‍ ഇന്ത്യയിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഓസീസിനെതിരേ ഇന്ത്യക്കു വ്യക്തമായ മുന്‍തൂക്കമുണ്ട്. സ്വന്തം നാട്ടില്‍ അഞ്ചു ട്വന്റി20 മല്‍സരങ്ങളിലാണ് ഇരുടീമും കൊമ്പുകോര്‍ത്തത്. ഇതില്‍ നാലിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഒന്നില്‍ മാത്രമാണ് ഓസീസിന് ജയിക്കാനായത്.
2017ലാണ് ഓസീസ് അവസാനമായി ഇന്ത്യയില്‍ ടി20 പരമ്പര കളിച്ചത്. അന്നു രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരുടീമും ഓരോ ജയം വീതം നേടി കിരീടം പങ്കിടുകയായിരുന്നു.

ചരിത്രം ഇങ്ങനെ
2007ലാണ് ഓസീസ് ആദ്യമായി ടി20 കളിച്ചത്. അന്ന് ഗൗതം ഗംഭീറിന്റെ മികവില്‍ ഓസീസിനെ ഇന്ത്യ ഏഴു വിക്കറ്റിന് തകര്‍ത്തുവിട്ടു. പിന്നീട് 2013ല്‍ നടന്ന ടി20യിലും ഇന്ത്യക്കായിരുന്നു ജയം. അന്നു സൂപ്പര്‍ താരം യുവരാജ് സിങ് കസറിയപ്പോള്‍ ആറു വിക്കറ്റിന് കംഗാരുക്കളെ ആതിഥേയര്‍ കെട്ടുകെട്ടിച്ചു. 2016ല്‍ നാട്ടില്‍ നടന്ന ടി20യിലും ആറു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. അന്ന് വിരാട് കോലിയായിരുന്നു മാന്‍ ഓഫ് ദി മാച്ച്.
2017ല്‍ കുല്‍ദീപ് യാദവിന്റെ മികവില്‍ ഓസീസിനെ ഒമ്പതു വിക്കറ്റിന് ഇന്ത്യ കശാപ്പ് ചെയ്തു. ഇതേ പരമ്പരയില്‍ തന്നെയായിരുന്നു ഓസീസിന്റെ ഏക ജയം. എട്ടു വിക്കറ്റിനാണ് ഇന്ത്യന്‍ മണ്ണില്‍ കംഗാരുപ്പട കന്നി ജയം സ്വന്തമാക്കിയത്.

ബാറ്റിങ് പ്രകടനം
ഇന്ത്യയില്‍ ഓസീസിന്റെ ടി20യിലെ ഉയര്‍ന്ന സ്‌കോര്‍ 122 റണ്‍സാണ്. 2017വാണ് ഓസീസ് ഇത്രയും റണ്‍സെടുത്തത്. ഇന്ത്യ- ഓസീസ് ടി20യിലെ ബാറ്റിങ് കണക്കുകള്‍ പരിശോധിച്ചാല്‍ 182 റണ്‍സുമായി ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചാണ് തലപ്പത്ത്. 2013ല്‍ ഫിഞ്ച് നേടിയ 83 റണ്‍സാണ് ഒരു താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
ഇന്ത്യയും ഓസീസും തമ്മില്‍ ഇതുവരെ ഇന്ത്യയില്‍ നടന്ന അഞ്ച് ടി20കളില്‍ പിറന്നത് ആറു ഫിഫ്റ്റികളാണ്. ഇരുടീമുകളും കൂടി ആകെ 40 സിക്‌സറുകളും അടിച്ചെടുത്തു. ഒമ്പതു സിക്‌സറുകളുമായി യുവിയാണ് ഈ ലിസ്റ്റില്‍ തലപ്പത്ത്.

ബൗളിങ് പ്രകടനം
ഇന്ത്യയും ഓസീസും തമ്മിലുള്ള ടി20 മല്‍സരങ്ങളില്‍ കൂടുതല്‍ വിക്കറ്റെടുത്ത താരം ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് (അഞ്ച് വിക്കറ്റ്). 21 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ഓസീസ് പേസര്‍ ജാസണ്‍ ബെറന്‍ഡോര്‍ഫിന്റേതാണ് മികച്ച പ്രകടനം. നാലു പേരെ സ്റ്റംപ് ചെയ്ത് പുറത്താക്കിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയാണ് വിക്കറ്റ് കീപ്പിങില്‍ കേമന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications