റണ്‍വേട്ടക്കാരനായി ഖ്വാജ, സിക്‌സറിലും ബൗണ്ടറിയിലും ഓസീസ്... ഇന്ത്യന്‍ ആശ്വാസം ധവാന്‍ മാത്രം!!

ദില്ലി: ഓസ്‌ട്രേലിയക്കെതിരേ സ്വന്തം കാണികള്‍ക്കു മുന്നില്‍ രണ്ടു പരമ്പരകളും കൈവിട്ടതിന്റെ ക്ഷീണത്തിലാണ് ടീം ഇന്ത്യ. ഓസീസിനെ അവരുടെ കാണികള്‍ക്കു മുന്നില്‍ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ കെട്ടുകെട്ടിച്ച ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ഇവിടെ നേരിട്ടത്. അന്നത്തെ പരാജയത്തിന് കംഗാരുക്കൂട്ടം കണക്കുതീര്‍ക്കുകയായിരുന്നു. ടി20 പരമ്പര 2-0ന് സ്വന്തമാക്കിയതിനു പിന്നാലെയാണ് അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയും കംഗാരു 3-2ന് സഞ്ചിയിലാക്കിയത്.
ലോകകപ്പിനു മുമ്പുള്ള അവസാന പരമ്പരയില്‍ പരാജയം നേരിട്ടത് ടീമിന് തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് ഇന്ത്യന്‍ ആരാധകര്‍. ഇന്ത്യയും ഓസീസും തമ്മിലുള്ള അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ പ്രധാനപ്പെട്ട സംഭവങ്ങളിലേക്കു കണ്ണോടിക്കാം.

ആകെ പിറന്നത് 2788 റണ്‍സ്
അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും കൂടി നേടിയത് 2788 റണ്‍സാണ്. 259 ബൗണ്ടറികളടക്കമാണ് ഇത്. ഏറ്റവുമധികം ബൗണ്ടറികള്‍ കണ്ടെത്തിയത് ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയാണ്. താരം 39 ബൗണ്ടറികള്‍ തന്റെ പേരില്‍ കുറിച്ചു.
47 സിക്‌സറുകള്‍ക്കും പരമ്പര സാക്ഷിയായി. സിക്‌സറുകളുടെ കാര്യത്തിലും ഓസീസിന് തന്നെയാണ് മേല്‍ക്കൈ. എട്ടു സിക്‌സുകളുമായി ആഷ്ടണ്‍ ടേര്‍ണറാണ് കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരം.

ആറ് സെഞ്ച്വറികള്‍
പരമ്പരയില്‍ ആകെ പിറന്നത് ആറ് സെഞ്ച്വറികളാണ്. ഇക്കാര്യത്തില്‍ ഇന്ത്യയും ഓസീസും ഒപ്പത്തിനാപ്പമാണ്. മൂന്നു സെഞ്ച്വറികള്‍ വീതം ഇരുടീമുകളും പങ്കിടുകയായിരുന്നു. ഇന്ത്യക്കു വേണ്ടി നായകന്‍ വിരാട് കോലിയും ഓസീസിനായി ഉസ്മാന്‍ ഖ്വാജയും രണ്ടു സെഞ്ച്വറികള്‍ വീതം തങ്ങളുടെ പേരില്‍ കുറിച്ചു. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഓസീസിന്റെ പീറ്റര്‍ ഹാന്‍ഡ്‌സോംബ് എന്നിവരാണ് മറ്റു സെഞ്ച്വറി വീരന്‍മാര്‍.

ഉയര്‍ന്ന സ്‌കോര്‍ ധവാന്
പരമ്പരയിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പേരിലാണ്. ഇന്ത്യ പരാജയപ്പെട്ട നാലാം ഏകദിനത്തില്‍ ധവാന്‍ 143 റണ്‍സ് അടിച്ചെടുത്തിരുന്നു.
10 അര്‍ധസെഞ്ച്വറികള്‍ ഈ പരമ്പരയില്‍ ഇരുടീമുകളും കൂടി നേടി. രോഹിത് ശര്‍മയും ഖ്വാജയും രണ്ടു ഫിഫ്റ്റികള്‍ വീതം നേടിയപ്പോള്‍ എംഎസ് ധോണി, കേദാര്‍ ജാദവ്, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, ആഷ്ടണ്‍ ടേര്‍ണര്‍, ആരോണ്‍ ഫിഞ്ച്, മാര്‍ക്കസ് സ്റ്റോയ്ണിസ് എന്നിവര്‍ ഓരോ ഫിഫ്റ്റി വീതം നേടി.

ഖ്വാജ റണ്‍വേട്ടക്കാരന്‍
അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ റണ്‍വേട്ടക്കാരന്‍ ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയാണ്. ടെസ്റ്റ് മാത്രമല്ല ഏകദിനവും തനിക്കു വഴങ്ങുമെന്ന് ഈ പരമ്പരയില്‍ അദ്ദേഹം തെളിയിച്ചു. 383 റണ്‍സാണ് ഖ്വാജ പരമ്പരയില്‍ അടിച്ചെടുത്തത്. ബാറ്റിങ് ശരാശരിയുടെ കാര്യത്തിലും അദ്ദേഹമാണ് നമ്പര്‍ വണ്‍ (76.60).

വിക്കറ്റ് വേട്ടക്കാരനായി കമ്മിന്‍സ്
പരമ്പരയില്‍ ആകെ വീണത് 80 വിക്കറ്റുകളാണ്. വിക്കറ്റ് വേട്ടയില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തത് ഓസീസ് പേസറായ പാറ്റ് കമ്മിന്‍സാണ്. അഞ്ചു കളികളില്‍ നിന്നും 14 വിക്കറ്റുകളാണ് കമ്മിന്‍സ് കടപുഴക്കിയത്. നാലാം ഏകദിനത്തില്‍ 70 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത കമ്മിന്‍സിന്റെ പ്രകടനമാണ് പരമ്പരയിലെ ഏറ്റവും മികച്ചത്.
പരമ്പരയില്‍ കുറഞ്ഞത് 50 പന്തെങ്കിലുമെറിഞ്ഞ ബൗളര്‍മാരുടെ ഇക്കോണമി റേറ്റ് പരിശോധിക്കുമ്പോള്‍ ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണ്‍ മുന്നിലെത്തി. വെറും 4.43 ആണ് ലിയോണിന്റെ ശരാശരി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications