വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ v/s ഓസീസ്: ഇന്ത്യയുടെ തുടക്കം ദയനീയം!! 11 തവണയും തെറ്റിയില്ല, ഇത്തവണ? ചരിത്രം ഇങ്ങനെ...

ഇന്ത്യയുടെ 12ാമത് ഓസ്‌ട്രേലിയന്‍ പര്യടനമാണ് നടക്കാനിരിക്കുന്നത്

By Manu
12ാമത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ടീം ഇന്ത്യ | Oneindia Malayalam

അഡ്‌ലെയ്ഡ്: ട്വന്റി20 പരമ്പരയില്‍ ഓസ്‌ട്രേലിയയെ തളയ്ക്കാനായെങ്കിലും ടെസ്റ്റ് പരമ്പരയില്‍ കാര്യങ്ങള്‍ ടീം ഇന്ത്യക്കു എളുപ്പമാവില്ലെന്ന് ചരിത്രം തെളിയിക്കുന്നു. നാലു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. ആദ്യടെസ്റ്റിന് ഡിസംബര്‍ ആറു മുതല്‍ അഡ്‌ലെയ്ഡാണ് വേദിയാവുക.

ഇന്ത്യ v/s ഓസീസ്: ആരാവും റണ്‍വേട്ടക്കാരന്‍? ഉറപ്പിക്കാം ഇവരിലൊരാള്‍!! കോലി തന്നെയാവുമോ അത്...ഇന്ത്യ v/s ഓസീസ്: ആരാവും റണ്‍വേട്ടക്കാരന്‍? ഉറപ്പിക്കാം ഇവരിലൊരാള്‍!! കോലി തന്നെയാവുമോ അത്...

Year End 2018: ലോകം കീഴടക്കി ദ്രാവിഡിന്റെ കുട്ടിപ്പട... പെണ്‍പോരില്‍ ഓസീസ്, സിഎസ്‌കെ റിട്ടേണ്‍സ് Year End 2018: ലോകം കീഴടക്കി ദ്രാവിഡിന്റെ കുട്ടിപ്പട... പെണ്‍പോരില്‍ ഓസീസ്, സിഎസ്‌കെ റിട്ടേണ്‍സ്

ഇന്ത്യയുടെ 12ാമത്തെ ഓസ്‌ട്രേലിയന്‍ പര്യടനമാണിത്. 1947-48ലാണ് ഇന്ത്യ ആദ്യമായി കംഗാരുക്കളുടെ മടയിലെത്തുന്നത്. ഇതുവരെ നടന്ന 11 പര്യടനങ്ങളിലും ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ പ്രകടനം ദയനീയമായിരുന്നു. ഇത്തവണ അഡ്‌ലെയ്ഡിലും അത്തരമൊരു ദുരന്തം ഇന്ത്യക്കു നേരിടുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ഇതുവരെ നടന്ന ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റിലെ ചരിത്രത്തിലേക്കു ഒന്നു കണ്ണോടിക്കാം.

ഉയര്‍ന്ന സ്‌കോര്‍ 1985ല്‍

ഉയര്‍ന്ന സ്‌കോര്‍ 1985ല്‍

1985ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഇന്ത്യ ആദ്യ ടെസ്റ്റില്‍ തങ്ങളുടെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കുറിച്ചത്. അന്ന് അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റില്‍ 520 റണ്‍സെടുക്കാന്‍ ഇന്ത്യക്കായിരുന്നു. പിന്നീടൊരിക്കലും ഈ സ്‌കോറിനൊപ്പമെത്താനോ മറികടക്കാനോ ഇന്ത്യക്കായിട്ടില്ല.

കുറഞ്ഞ സ്‌കോര്‍ 58!!

കുറഞ്ഞ സ്‌കോര്‍ 58!!

ഓസീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ ടീം ടോട്ടല്‍ വെറും 58 റണ്‍സാണ്. 1947ലെ പ്രഥമ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഇന്ത്യക്കു ഈ ദുരന്തം നേരിടേണ്ടിവന്നത്. അന്നു ബ്രിസ്ബണില്‍ നടന്ന ടെസ്റ്റിലാണ് മൂന്നക്കം പോലും സ്‌കോര്‍ ബോര്‍ഡില്‍ നേടാനാവാതെ ഇന്ത്യ കൂടാരം കയറിയത്.

റണ്‍വേട്ടയില്‍ പോണ്ടിങ്

റണ്‍വേട്ടയില്‍ പോണ്ടിങ്

ഇന്ത്യക്കെതിരേ നാട്ടില്‍ നടന്ന ആദ്യ ടെസ്റ്റുകളില്‍ ഏറ്റവുമധികം റണ്‍സെടുത്ത ഓസീസ് താരമെന്ന റെക്കോര്‍ഡ് മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ റിക്കി പോണ്ടിങിന്റെ പേരിലാണ്. 379 റണ്‍സാണ് വിവിധ കാലത്തായി ആകെ കളിച്ച ആദ്യ ടെസ്റ്റുകളില്‍ നിന്നുമായി പോണ്ടിങ് വാരിക്കൂട്ടിയത്.

വ്യക്തിഗത സ്‌കോര്‍ 204

വ്യക്തിഗത സ്‌കോര്‍ 204

ഇന്ത്യയും ഓസ്‌ട്രേലിലയയും തമ്മില്‍ ഓസ്‌ട്രേലിയയില്‍ നടന്ന ആദ്യ ടെസ്റ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ മുന്‍ ഇതിഹാസം ഗ്രെഗ് ചാപ്പലിന്റെ പേരിലാണ്. ഇന്ത്യയുടെ മുന്‍ കോച്ച് കൂടിയായ ചാപ്പല്‍ 1981ലെ സിഡ്‌നി ടെസ്റ്റിലാണ് ഒരിന്നിങ്‌സില്‍ 204 റണ്‍സ് നേടി ചരിത്രത്തിന്റെ ഭാഗമായത്.

കൂടുതല്‍ സെഞ്ച്വറികള്‍

കൂടുതല്‍ സെഞ്ച്വറികള്‍

ആദ്യ ടെസ്റ്റില്‍ ഇരുടീമുകളും കൂടി ആറു സെഞ്ച്വറികള്‍ നേടിയതാണ് ഇതുവരെയുള്ള റെക്കോര്‍ഡ്. 2014-15ലെ കഴിഞ്ഞ പര്യടനത്തിലായിരുന്നു ഇത്. അന്ന് അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഡേവിഡ് വാര്‍ണര്‍ രണ്ടിന്നിങ്‌സുകളിലും സ്റ്റീവ് സ്മിത്ത്, മൈക്കല്‍ ക്ലാര്‍ക്ക് എന്നിവര്‍ ഒരിന്നിങ്‌സിലും സെഞ്ച്വറി കണ്ടെത്തി. ഇന്ത്യയുടെ രണ്ടു സെഞ്ച്വറികളും വിരാട് കോലിയുടെ വകയായിരുന്നു.

Story first published: Thursday, November 29, 2018, 0:14 [IST]
Other articles published on Nov 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X