റെയ്‌നയ്ക്ക് വിവാഹം, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആഘോഷം
ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കളിക്കാരനനാണ് സുരേഷ് റെയ്‌ന. വെറും ഒരു കളിക്കാരനല്ല. ഏറ്റവം കൂടുതല്‍ റണ്‍സെടുത്ത താരം. സൂപ്പര്‍ താരം എന്ന് തന്നെ പറയണം, അത്രയ്ക്ക് ആധികാരികമായാണ് റെയ്‌ന ഐ പി എല്ലില്‍ ബാറ്റ് ചെയ്യുന്നത്. ഐ പി എല്‍ തുടങ്ങി ഇത്രയും വര്‍ഷങ്ങളായിട്ടും റെയ്‌നയെ കൈവിടാന്‍ ചെന്നൈ കിംഗ്‌സ് തയ്യാറാകാത്തതിന് കാരണവും മറ്റൊന്നുമല്ല.
റെയ്‌ന വിവാഹിതനാകുമ്പോള്‍ പിന്നെ ചെന്നൈ താരങ്ങള്‍ക്ക് വെറുതെയിരിക്കാന്‍ പറ്റുമോ. പോരാത്തതിന് ഐ പി എല്‍ സീസണ്‍ ഇതാ തുടങ്ങാന്‍ പോകുന്നു. ചെന്നൈ ടീമിന്റെ തല ധോണി അടക്കം എല്ലാവരും റെയ്‌നയുടെ വിവാഹത്തിന് പറന്നെത്തി. ടീമിന്റെ ഉടമ ശ്രീനിവാസനും എത്തിയിരുന്നു റെയ്‌നയുടെ വിവാഹം കൂടാന്‍. മറ്റാരൊക്കെ വന്നു എന്ന് കാണൂ..

ധോണിയില്ലാതെ പിന്നെ
ഐ പി എല്‍ ആയാലും ഇന്ത്യന്‍ ടീം ആയാലും ധോണിയുടെ വിശ്വസ്തനാണ് റെയ്‌ന. ഇരുവരും നല്ല കൂട്ടുകാരും.

ബ്രാവോയുമുണ്ട്
വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറും റെയ്‌നയുടെ സഹകളിക്കാരനുമായ ബ്രാവോയും വിവാഹത്തിനെത്തി.

പോയിട്ട് വരാം
സ്പിന്നര്‍ ഷകാബ് ജകാതി റെയ്‌നയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വഴി ട്വിറ്ററിലിട്ട ചിത്രം

അനുപം ഖേര്‍
ബോളിവുഡ് താരം അനുപം ഖേര്‍ റെയ്‌നയ്‌ക്കൊപ്പം

അര്‍ജുന്‍ രാംപാല്‍
ബോളിവുഡ് താരമായ അര്‍ജുന്‍ രാംപാല്‍ നവവരന്റെ കൂടെ

പങ്കാളിയായി പ്രിയങ്ക
ജീവിതത്തിലെ പുതിയ ഇന്നിംഗ്‌സില്‍ കൂട്ടാളിയായ പ്രിയങ്കയ്‌ക്കൊപ്പം റെയ്‌ന
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications