Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്റ്റാര്‍കും ഹാസില്‍വുഡും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള മത്സരത്തിനില്ല

സിഡ്‌നി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ഏകദിനപരമ്പരയില്‍ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍കും ജോഷ് ഹാസില്‍വുഡും കളിക്കില്ലെന്ന് ഉറപ്പായി. ആസ്‌ത്രേലിയന്‍ ആഭ്യന്തരസീസണു മുന്നോടിയായി ഇരുതാരങ്ങള്‍ക്കും വേണ്ടത്ര വിശ്രമം ലഭിക്കുന്നതിനുവേണ്ടിയാണിതെന്ന് ക്രിക്കറ്റ് ആസ്‌ത്രേലിയ വ്യക്തമാക്കി.

ശ്രീലങ്കന്‍ പര്യടനത്തില്‍ മികച്ച പ്രകടനം നടത്തുകയാണ് ഇരുതാരങ്ങളും. ആഭ്യന്തരമത്സരങ്ങളില്‍ ഏകദേശം പത്തോളം ടെസ്റ്റ് മത്സരങ്ങളില്‍ ഇരുതാരങ്ങളും കളിക്കേണ്ടതുണ്ട്. അതിനു മുന്നോടിയായാണ് ഈ വിശ്രമം-ചീഫ് സെലക്ഷന്‍ റോഡ് മാര്‍ഷ് അറിയിച്ചു.

starc-hazlewood

പേസര്‍മാര്‍ക്ക് വളരെ എളുപ്പത്തില്‍ പരിക്കേല്‍ക്കും. ബൗളര്‍മാരുടെ മികച്ച രണ്ടാം നിര വളര്‍ന്നു വരേണ്ടതാണ്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നതോടൊപ്പം പുതിയ പ്രതിഭകളെ കണ്ടെത്താനും ഇത്തരം നീക്കം കൊണ്ടു സാധിക്കും. സ്റ്റാര്‍ക്കും ഹാസില്‍വുഡും ശ്രീലങ്കന്‍ പര്യടനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങും. ഈ പരമ്പരയ്ക്ക് ശേഷം മാത്രമേ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള അന്തിമ ടീമിനെ പ്രഖ്യാപിക്കൂ.

അയര്‍ലാന്‍ഡിനെതിരേ ഒന്നും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അഞ്ചും ഏകദിനമത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. അയര്‍ലാന്‍ഡിനെതിരേയുള്ള മത്സരം സെപ്തംബര്‍ 27നാണ്.

Story first published: Friday, September 2, 2016, 10:53 [IST]
Other articles published on Sep 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+