Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെമി തോറ്റെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിന് റെക്കോര്‍ഡ്... മറികടന്നത് ഈ ഓസീസ് ഇതിഹാസത്തെ

ബിര്‍മിംഗ്ഹാം: ഓസ്‌ട്രേലിയ അപ്രതീക്ഷിതമായി സെമി പോരാട്ടത്തില്‍ തോറ്റിരിക്കുകയാണ്. ടീം ആകെ നിരാശപ്പെട്ടെങ്കിലും ഒരു നേട്ടം അവരുടെ പേസ് കുന്തമുന മിച്ചല്‍ സ്റ്റാര്‍ക് സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന താരമെന്ന നേട്ടമാണ് സ്റ്റാര്‍ക്കിന് ലഭിച്ചിരിക്കുന്നത്. മത്സരത്തില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് സ്റ്റാര്‍ക്ക് ഈ നേട്ടം സ്വന്തമാക്കിയത്.

1

അതേസമയം മത്സരത്തില്‍ റണ്‍സ് ധാരാളം വഴങ്ങിയ സ്റ്റാര്‍ക് തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തു. ഒമ്പതോവറില്‍ 70 റണ്‍സാണ് സ്റ്റാര്‍ക്ക് വഴങ്ങിയത്. ഒരു ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റെടുക്കുന്ന നേട്ടമാണ് സ്റ്റാര്‍ക് സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലെ 27ാം വിക്കറ്റാണ് സ്റ്റാര്‍ക് സ്വന്തമാക്കിയത്. ഒരു ലോകകപ്പില്‍ 26 വിക്കറ്റുകള്‍ നേടി ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത് സ്ഥാപിച്ച റെക്കോര്‍ഡാണ് പഴങ്കഥയായത്.

മഗ്രാത്ത് 2007ലെ ലോകകപ്പിലാണ് 26 വിക്കറ്റുകള്‍ നേടിയത്. ആ വര്‍ഷം ഓസ്‌ട്രേലിയ ലോകകപ്പ് നേടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. സെമിയില്‍ ഇംഗ്ലണ്ടിനോട് തോല്‍ക്കുകയും ചെയ്തു. ചാമിന്ദ വാസ്, ഷോണ്‍ ടെയിറ്റ്, മുത്തയ്യ മുരളീധരന്‍ എന്നിവരാണ് ലോകകപ്പില്‍ 20 വിക്കറ്റില്‍ കൂടുതല്‍ നേടിയ താരങ്ങള്‍. ചാമിന്ദ വാസ് 2003ലെ ലോകകപ്പിലാണ് 23 വിക്കറ്റെടുത്തത്. ടെയിറ്റ് 2007ലെ ലോകകപ്പില്‍ 23 വിക്കറ്റും അതേ വര്‍ഷം മുരളീധരന്‍ ഇത്രയും തന്നെ വിക്കറ്റുകളും നേടിയിരുന്നു.

അതേസമയം മത്സരത്തില്‍ ബാറ്റിംഗിലും ബൗളിംഗിലും ഓസീസ് തീര്‍ത്തും പരാജയപ്പെട്ടു. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം 107 പന്ത് ബാക്കി നില്‍ക്കെയാണ് ഇംഗ്ലണ്ട് മറികടന്നത്. ജേസന്‍ റോയ് തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. ആകെ രണ്ടുപേരെയാണ് ഓസീസ് ബൗളര്‍മാര്‍ക്ക് പുറത്താക്കാന്‍ സാധിച്ചത്. ഇംഗ്ലീഷ് ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റെടുത്ത് ക്രിസ് വോക്‌സ് ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്.

Story first published: Thursday, July 11, 2019, 23:07 [IST]
Other articles published on Jul 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+