IPL 2026: ആർസിബിയോ അതോ ഗുജറാത്തോ? അശ്വിൻ മുതൽ എബിഡി വരെ, വിദഗ്ദർ പ്രചവനങ്ങൾ നടത്തി കഴിഞ്ഞു!
ഐപിഎൽ അതിന്റെ അവസാന ദിവസത്തെ സ്റ്റാർ പോരാട്ടത്തിലേക്ക് കടക്കുകയാണ്. രണ്ട് മാസം നീണ്ട കളി മാമാങ്കത്തിന് ഇന്ന് തിരശീല വീഴുകയാണ്. ഈ വേളയിൽ ആരായിരിക്കും ഏറ്റവും കൂടുതൽ കയ്യടികൾ നേടുക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ചോദ്യം. രജത് പാട്ടീധാർ നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവും ശുഭ്മാൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടുമ്പോൾ പ്രവചനം അസാധ്യമായ ഒരു കാര്യമാണ്. എന്നാൽ, നമ്മുടെ പ്രധാനപ്പെട്ട സ്റ്റാർ സ്പോർട്സ് അനലിസ്റ്റുകൾ തങ്ങളുടെ പ്രവചനങ്ങൾ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്.
പ്രമുഖ ക്രിക്കറ്റ് വിദഗ്ദ്ധർ ഐപിഎൽ 2026-ന്റെ ഫൈനൽ മത്സരത്തെക്കുറിച്ചുള്ള തങ്ങളുടെ പ്രവചനങ്ങൾ പുറത്തുവിട്ടത് വലിയ ചർച്ചകൾക്ക് വഴിവെക്കുന്നുണ്ട്. മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പഠാൻ, മുഹമ്മദ് കൈഫ് എന്നിവർക്കൊപ്പം ഇതിഹാസ താരം എബി ഡിവില്ലിയേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) കിരീടം ഉയർത്തുമെന്ന പക്ഷത്താണ്. അതേസമയം മുൻ ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച്, ഇന്ത്യൻ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിൻ, പീയുഷ് ചൗള എന്നിവരും സബ കരീം, സഞ്ജയ് ബംഗാർ എന്നിവരും ശുഭ്മാൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് (GT) ഫൈനലിൽ വിജയികളാകുമെന്നാണ് പ്രവചിക്കുന്നത്. വിദഗ്ദ്ധർക്കിടയിൽ വ്യക്തമായ ഒരു ചേരിതിരിവ് പ്രവചനത്തിൽ ദൃശ്യമാകുമ്പോൾ, ആർസിബിയും ഗുജറാത്തും തമ്മിലുള്ള ഈ ഫൈനൽ പോരാട്ടം കടുത്തൊരു ആവേശപ്പൂരമായിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

മറ്റൊരു രസകരമായ ടൈം ലൈൻ കൂടി ഇത്തവണത്തെ ഫൈനലിനുണ്ട്. കുറച്ച് വർഷങ്ങളായി ഐപിഎല്ലിൽ തുടർന്നുവരുന്ന ഒരു ഫോർമാറ്റുണ്ട്. ഏതെല്ലാം ടീമുകളാണോ ആദ്യ ക്വാളിഫയറിൽ ഏറ്റുമുട്ടിയത്, അവർ തന്നെയായിരിക്കും ഫൈനലിലും ഏറ്റുമുട്ടുക എന്നതാണ് ആ രസകരമായ വസ്തുത. കഴിഞ്ഞ വർഷം പഞ്ചാബും ബെംഗളുരുവും തമ്മിലായുരുന്നു ഫൈനലും ഒന്നാം ക്വാളിഫയറും. അതിന് മുമ്പത്തെ വർഷം കെകെആറും സൺറൈസേഴ്സും. അതിന് മുമ്പ് ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും. അതിനും മുമ്പ് രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും. അങ്ങനെ എല്ലാ ഫൈനൽ മത്സരങ്ങളും ക്വാളിഫയർ ഒന്നിന്റെ മറ്റൊരു പതിപ്പാകുന്ന രസകരമായ ഒരു പാറ്റേൺ ഐപിഎൽ തുടർന്ന് വരുന്നുണ്ട്.
ഇന്ന് അഹമദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ച് നടക്കാനിരിക്കുന്ന ഐപിഎൽ ഫൈനൽ പോരാട്ടത്തിൽ ആരായിരിക്കും വെന്നിക്കൊടി പാറിക്കുക എന്ന് നമുക്ക് കണ്ടുതന്നെ അറിയണം. വിരാട് കോഹ്‍ലിയും രജത് പാട്ടീധാറും ദേവ്ദത്ത് പടിക്കലും ടിം ഡേവിഡും ഭുവനേശ്വർ കുമാറും അടങ്ങുന്ന ആർസിബി തുടർച്ചയായ രണ്ടാം തവണ ചാമ്പ്യന്മാരാവുക എന്ന ലക്ഷ്യത്തിലേക്കാണ് നടന്ന് നീങ്ങുന്നത്. എന്നാൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ, ജോസ് ബട്ലർ എന്നീ ബാറ്റിങ് ട്രയോയും സിറാജ്, റബാഡ, റാഷിദ് ഖാൻ എന്നിവരടങ്ങുന്ന ബൗളിങ് നിരയുമുള്ള ഗുജറാത്ത് അതിന് വിലങ്ങിടുമോ എന്ന് കണ്ടുതന്നെ അറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications