Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഇവരെ എന്തിന് വാങ്ങി? വെറും കാഴ്ചക്കാര്‍... യുവിയടക്കം സൂപ്പര്‍ താരങ്ങള്‍ക്ക് നിരാശ

ടീമിൽ എടുത്തിട്ടും കളിപ്പിക്കാത്ത താരങ്ങൾ

മുംബൈ: ഐപിഎല്ലിന്റെ 12ാം സീസണിലെ മല്‍സരങ്ങള്‍ അവസാന റൗണ്ടിലേക്കു കടക്കവെ ആവേശത്തിനു ഒട്ടും കുറവില്ല. ടൂര്‍ണമെന്റിലെ മിക്ക മല്‍സരങ്ങളും കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു. ഏകപക്ഷീയമായ മല്‍സരങ്ങള്‍ വളരെ കുറച്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആറു സെഞ്ച്വറികളും ഹാട്രിക്കും സൂപ്പര്‍ ഓവറുമെല്ലാം ഇതിനകം കണ്ടു കഴിഞ്ഞു.

അതേസമയം, ചില സൂപ്പര്‍ താരങ്ങള്‍ക്കു ഐപിഎല്‍ നിരാശയുടേതാണ്. ഫ്രാഞ്ചൈസികള്‍ അവസരം നല്‍കാതെ പുറത്തിരുത്തിയതോടെ ഇവര്‍ക്കു വെറും കാഴ്ചക്കാരാവേണ്ടിവന്നു. ഇത്തരത്തില്‍ തഴയപ്പെട്ട പ്രമുഖര്‍ ആരൊക്കെയെന്നു നോക്കാം.

യുവരാജ് സിങ് (മുംബൈ ഇന്ത്യന്‍സ്)

യുവരാജ് സിങ് (മുംബൈ ഇന്ത്യന്‍സ്)

സൂപ്പര്‍ താരം യുവരാജ് സിങിന്റെ തിരിച്ചുവരവിന് സാക്ഷിയായേക്കാവുന്ന ഐപിഎല്ലായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. മികച്ച പ്രകടനത്തിലൂടെ ലോകകപ്പ് ടീമില്‍ ഇടം പിടിക്കാമെന്നും യുവി കണക്കുകൂട്ടിയിരുന്നു.
തന്റെ പുതിയ ടീമായ മുംബൈ ഇന്ത്യന്‍സിനായി ആദ്യ കളിയില്‍ ഫിഫ്റ്റിയോടെ അദ്ദേഹം തുടക്കം ഗംഭീരമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തുടര്‍ന്നുള്ള കളികളില്‍ ആര്‍സിബിക്കെതിരേ 23, പഞ്ചാബിനെതിരേ 18, സിഎസ്‌കെയ്‌ക്കെതിരേ 4 എന്നിങ്ങനെയായിരുന്നു യുവിയുടെ സ്‌കോറുകള്‍. ഇതോടെ അദ്ദേഹത്തിന് ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു. ഇനിയൊരു തിരിച്ചുവരവ് യുവിക്കുണ്ടാവുമോയന്നു കണ്ടറിയണം.

സാക്വിബുല്‍ ഹസന്‍ (ഹൈദരാബാദ്)

സാക്വിബുല്‍ ഹസന്‍ (ഹൈദരാബാദ്)

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മാച്ച് വിന്നര്‍മാരിലൊരാളായ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ സാക്വിബുല്‍ ഹസനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇപ്പോഴും കണ്ടില്ലെന്നു നടിക്കുകയാണ്. ടി20യില്‍ 80ന് മുകളില്‍ വിക്കറ്റും 1400നു മുകളില്‍ റണ്‍സും നേടിയിട്ടുള്ള താരത്തോടാണ് ഹൈദരാബാദിന്റെ ഈ അവഗണന.
സീസണിലെ ആദ്യ മല്‍സരത്തില്‍ സാക്വിബ് ഹൈദരാബാദിന്റെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. പിന്നീട് കെയ്ന്‍ വില്ല്യംസണ്‍ തിരിച്ചെത്തിയതോടെ താരത്തിനു സ്ഥാനം നഷ്ടമാവുകയായിരുന്നു. 10ാമത്തെ കളിയില്‍ സാക്വിബ് വീണ്ടും ഹൈദരാബാദ് ടീമില്‍ തിരിച്ചെത്തിയിരുന്നു. ചില വിദേശ താരങ്ങള്‍ ലോകകപ്പുമായി ബന്ധപ്പെട്ട് ടീം വിടുന്നതിനാല്‍ ഇനിയുള്ള മല്‍സരങ്ങളില്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഓള്‍റൗണ്ടര്‍.

മാര്‍ട്ടിന്‍ ഗുപ്റ്റലില്‍ (ഹൈദരാബാദ്)

മാര്‍ട്ടിന്‍ ഗുപ്റ്റലില്‍ (ഹൈദരാബാദ്)

സാക്വിബിനെ മാത്രമല്ല ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണറായ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഈ സീസണില്‍ തഴഞ്ഞിട്ടുണ്ട്. ഒറ്റയ്ക്കു മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള താരങ്ങളിലൊരാളായ ഗുപ്റ്റിലിന് അവസരം നിഷേധിച്ചത് ആരാധകരെയും നിരാശരാക്കിയിരുന്നു.
കഴിഞ്ഞ സീസണില്‍ ആരും വാങ്ങാതിരുന്ന കിവി താരത്തെ ഇത്തവണ ലേലത്തില്‍ ഒരു കോടി നല്‍കിയാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. എന്നാല്‍ ഈ സീസണില്‍ ഹൈദരാബാദ് കളിച്ച 10 മല്‍സരങ്ങളിലും സൈഡ് ബെഞ്ചിലായിരുന്നു ഗുപ്റ്റിലിന്റെ സ്ഥാനം.

Story first published: Friday, April 26, 2019, 14:26 [IST]
Other articles published on Apr 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+