Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ ഇനി ഇവര്‍ വെറും കാഴ്ചക്കാര്‍!! സ്ഥാനം നഷ്ടമാവും? വമ്പന്‍മാരുടെ നിരയില്‍ മക്കുല്ലവും....

IPLൽ സ്ഥാനം നഷ്ടമാകുന്ന പ്രമുഖർ | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല ലോക ക്രിക്കറ്റിന്റെ തന്നെ തലവര മാറ്റിയ ഗ്ലാമര്‍ ടൂര്‍ണമെന്റാണ് ഐപിഎല്‍. ഇന്ത്യ തുടക്കമിട്ട ക്രിക്കറ്റ് വസന്തം ഇപ്പോള്‍ മറ്റു രാജ്യങ്ങളെല്ലാം ഏറ്റെടുത്തു കഴിഞ്ഞിട്ടുമുണ്ട്. അഫ്ഗാനിസ്താന്‍ വരെ ഐപിഎല്ലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് അഫ്ഗാന്‍ പ്രീമിയര്‍ ലീഗ് നടത്തിയിരുന്നു.

അടുത്ത ഐപിഎല്ലില്‍ 2019 മാര്‍ച്ചിലായിരിക്കും ആരംഭിച്ചേക്കുക. കഴിഞ്ഞ സീസണില്‍ ചില വമ്പന്‍ കളിക്കാര്‍ തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി മികച്ച പ്രകടനം നടത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ ഇവരില്‍ പലരെയും ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയേക്കുമെന്നാണ് സൂചനകള്‍. സ്ഥാനം നഷ്ടമാവാനിടയുള്ള ഈ സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാവുമെന്ന് നോക്കാം.

ബ്രെന്‍ഡന്‍ മക്കുല്ലം

ബ്രെന്‍ഡന്‍ മക്കുല്ലം

ഐപിഎല്ലിലെ ആദ്യ സൂപ്പര്‍ സ്റ്റാറാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് താരമായ ബ്രെന്‍ഡന്‍ മക്കുല്ലം. പ്രഥമ ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ തന്നെ ഇടിവെട്ട് സെഞ്ച്വറിയുമായി മക്കുല്ലം തരംഗമായി മാറിയിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌േൈറഡേഴ്‌സിനായി പുറത്താവാതെ 158 റണ്‍സാണ് താരം അടിച്ചെടുത്തത്. കൊച്ചി ട്‌സ്‌കേഴ്‌സ് കേരള, ചെന്നൈ സൂപ്പര്‍കിങ്‌സ് തുടങ്ങിയ ഫ്രാഞ്ചൈസികള്‍ക്കായും കളിച്ചിട്ടുള്ള മക്കുല്ലം കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കൊപ്പമായിരുന്നു. 3.6 കോടി രൂപയ്ക്കാണ് താരത്തെ ആര്‍സിബി ടീമിലെത്തിച്ചത്.
എന്നാല്‍ മൂല്യത്തിനൊത്ത പ്രകടനം കളിക്കളത്തില്‍ പുറത്തെടുക്കാന്‍ മക്കുല്ലത്തിനായിരുന്നില്ല. മിക്ക മല്‍സരങ്ങളിലും പുറത്തിരുന്ന അദ്ദേഹം അവസരം നല്‍കിയപ്പോള്‍ നിരാശപ്പെടുത്തുകയും ചെയ്തു. പുതിയ സീസണില്‍ ആര്‍സിബിക്കൊപ്പം മക്കുല്ലം ഉണ്ടാവാനുള്ള സാധ്യത വിരളമാണ്.

 ഹര്‍ഭജന്‍ സിങ്

ഹര്‍ഭജന്‍ സിങ്

ഇന്ത്യയുടെ പഴയ സ്റ്റാര്‍ സ്പിന്നറായിരുന്ന ഹര്‍ഭജന്‍ സിങ് മുംബൈ ഇന്ത്യന്‍സിനു വേണ്ടി തുടക്ക മുതല്‍ പന്തെറിഞ്ഞ ശേഷമാണ് കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പം ചേര്‍ന്നത്. സിഎസ്‌കെ കഴിഞ്ഞ തവണ കിരീടം നേടിയപ്പോള്‍ ടീമിന്റെ ഭാഗമാവാനും ഭാജിക്കു സാധിച്ചു. സ്പിന്‍ ബൗളിങില്‍ സിഎസ്‌കെയുടെ കുന്തമുനയാവുമെന്ന് കരുതപ്പെട്ട ഭാജിക്കു പക്ഷെ പഴയ ഫോമിലേക്ക് ഉയരാനായില്ല. 13 മല്‍സരങ്ങളില്‍ നിന്നും ഏഴു വിക്കറ്റെടുത്തെങ്കിലും ഒമ്പതിന് അടുത്ത് റണ്‍സാണ് താരം വിട്ടുകൊടുത്തത്.
ഭാജിയുടെ സമകാലികരായ യുവരാജ് സിങ്, ഗൗതം ഗംഭീര്‍, സുരേഷ് റെയ്‌ന എന്നിവര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമിലെത്താന്‍ ശ്രമിക്കുമ്പോള്‍ ഐപിഎല്ലിനു ശേഷം കമന്റേറ്ററിയിലാണ് ഹര്‍ഭജന്‍ ശ്രദ്ധിക്കുന്നത്. മല്‍സരരംഗത്തു നിന്നും മാറിനില്‍ക്കുന്ന ഭാജിയെ അടുത്ത സീസണില്‍ ചെന്നൈ നിലനിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ട്.

കിരോണ്‍ പൊള്ളാര്‍ഡ്

കിരോണ്‍ പൊള്ളാര്‍ഡ്

വിന്‍ഡീസിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടറായ കിരോണ്‍ പൊള്ളാര്‍ഡ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ തുറുപ്പുചീട്ടായിരുന്നു. മുംബൈയെ മൂന്നു തവണ ഐപിഎല്‍ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് പൊള്ളാര്‍ഡായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ താരം നനഞ്ഞ പടക്കമായി മാറുന്നതാണ് കണ്ടത്. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും പൊള്ളാര്‍ഡിന് ഒന്നും ചെയ്യാനായില്ല. ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 133 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്.
മികച്ച ചില യുവതാരങ്ങള്‍ ഇപ്പോള്‍ തന്നെ ടീമിലുള്ളതിനാല്‍ അടുത്ത സീസണില്‍ പൊള്ളാര്‍ഡിനെ ഒഴിവാക്കാനുള്ള നീക്കത്തിലാണ് മുംബൈ.

യുവരാജ് സിങ്

യുവരാജ് സിങ്

ഒരു കാലത്ത് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായിരുന്ന ഓള്‍റൗണ്ടര്‍ യുവരാജ് സിങിനെയും അടുത്ത ഐപിഎല്ലില്‍ കണ്ടെന്നു വരില്ല. കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയാണ് കഴിഞ്ഞ സീസണില്‍ യുവി കളിച്ചത്. തന്റെ പഴയ ഫോമിലേക്കുയരുന്നതില്‍ പരാജയപ്പെട്ട താരം കഴിഞ്ഞ തവണ പഞ്ചാബിന് ബാധ്യതയാവുകയും ചെയ്തു.
മധ്യനിരയില്‍ ടീമിന്റെ നട്ടെല്ലാവുമെന്ന് കരുതപ്പെട്ട യുവിക്ക് എട്ടു മല്‍സരങ്ങളില്‍ നിന്നും വെറും 65 റണ്‍സാണ് എടുക്കാനായത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.
ഐപിഎല്ലിനു ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാണെങ്കിലും അവിടെയും ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും പുറത്തെടുക്കാന്‍ യുവിക്കായിട്ടില്ല.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

ഇന്ത്യയുടെ മറ്റൊരു സ്റ്റാര്‍ പ്ലെയറായ ഗൗതം ഗംഭീറിന്റെയും ഐപിഎല്‍ ഭാവി അനിശ്ചിതത്വത്തിലാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെ രണ്ടു തവണ ചാംപ്യന്‍മാരാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കഴിഞ്ഞ സീസണില്‍ അദ്ദേഹം തന്റെ പഴയ തട്ടകമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ തിരിച്ചെത്തിയത്. പക്ഷെ കെകെആറിനൊപ്പമുള്ള മാജിക്ക് ഡല്‍ഹിക്കൊപ്പം ആവര്‍ത്തിക്കാന്‍ ഗംഭീറിനായില്ല. ടീമിന് തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടതിനെ തുടര്‍ന്നു നായകസ്ഥാനമൊഴിഞ്ഞ അദ്ദേഹം പ്ലെയിങ് ഇലവനില്‍ നിന്നും മാറിനില്‍ക്കുകയും ചെയ്തു.
ആദ്യത്തെ ആറു മല്‍സരങ്ങളില്‍ അഞ്ചിലും ടീം തോറ്റ ശേഷമായിരുന്നു ഗംഭീര്‍ സ്വയം മാറിനിന്നത്. ഗംഭീറിനു പകരം ശ്രേയസ് അയ്യര്‍ നായകസ്ഥാനത്ത് എത്തിയ ശേഷം ഡല്‍ഹിയുടെ പ്രകടനത്തില്‍ പുരോഗതിയുണ്ടാവുകയും ചെയ്തു. പുതിയ സീസണില്‍ ഗംഭീര്‍ ഡല്‍ഹിക്കൊപ്പമുണ്ടാവാന്‍ സാധ്യത കുറവാണ്. ശ്രേയസിനെ തന്നെ നായകസ്ഥാനത്തു നിലനിര്‍ത്തി പുതിയൊരു സംഘത്തെ വാര്‍ത്തെടുക്കാനായിരിക്കും ഇനി ഡല്‍ഹിയുട ശ്രമം.

Story first published: Monday, October 29, 2018, 10:39 [IST]
Other articles published on Oct 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+