Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നറുക്കു വീഴുമോ ഇവര്‍ക്ക്? വിജയ് ഹസാരെ ട്രോഫിയിലെ സൂപ്പര്‍ താരങ്ങള്‍... അടുത്തത് ടീം ഇന്ത്യ?

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിക്കുമ്പോള്‍ കൂടുതല്‍ യുവതാരങ്ങള്‍ക്കു നറുക്കുവീഴുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വിന്‍ഡീസ് അത്ര മികച്ച ടീമല്ലാത്തതിനാല്‍ കൂടുതല്‍ പുതുമുഖങ്ങള്‍ക്കു അവസരം ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച പല ചില താരങ്ങള്‍ക്കായിരിക്കും അവസരം ലഭിക്കാന്‍ സാധ്യതയുള്ളത്. വിജയ് ഹസാരെ ട്രോഫിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തി ടീമിലേക്ക് അവസരം കാത്തുനില്‍ക്കുന്ന ചില യുവതാരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

 ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന ശ്രേയസ് അയ്യര്‍ മികച്ച പ്രകടനമാണ് നനടത്തിക്കൊണ്ടിരിക്കുന്നത്. ഐപിഎല്ലിലും രഞ്ജി ട്രോഫിയിലുമെല്ലാം താരം പ്രകടനം നടത്തിയിരുന്നു. ഇപ്പോള്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും മുംബൈയ്ക്കായി താരം കസറുകയാണ്. ഇതുവരെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച നാലു മല്‍സരങ്ങളില്‍ രണ്ടു സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും ശ്രേയസ് നേടിയിരുന്നു. 104 ആണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി.
ഭാവിയില്‍ വിരാട് കോലിയുടെ പകരക്കാരനായി ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ശേഷിയുള്ള താരമെന്നാണ് ശ്രേയസ് വിലയിരുത്തപ്പെടുന്നത്. ലോകകപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കവെ താരത്തിന് ഇന്ത്യ കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതുണ്ട്.

ബാബ ഇന്ദജിത്ത്

ബാബ ഇന്ദജിത്ത്

ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിക്കൊ ണ്ടിരിക്കുന്ന താരമാണ് ബാബ ഇന്ദ്രജിത്ത്. നിലവില്‍ എല്ലാ ഫോര്‍മാറ്റിലും തമിഴ്‌നാട് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ സീസണിലെ രഞ്ജിയില്‍ മാത്രമല്ല ഇപ്പോള്‍ നടക്കുന്ന രഞ്ജിയിലും ഇന്ദ്രജിത്ത് തിളങ്ങുകയാണ്.
വിജയ് ഹസാരെ ട്രോഫിയില്‍ ഒമ്പത് ഇന്നിങ്‌സുകൡ നിന്നും 401 റണ്‍സ് താരം നേടിക്കഴിഞ്ഞു. ഒരു സെഞ്ച്വറിയും മൂന്നു സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. മധ്യനിരയില്‍ ഏതു പൊസിഷനിലും ബാറ്റ് ചെയ്യാനുള്ള മിടുക്കുണ്ടെന്നതാണ് ഇന്ദ്രജിത്തിന്റെ പ്രത്യേകത.

വിജയ് ശങ്കര്‍

വിജയ് ശങ്കര്‍

ഒരു തവണ ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ ഈ അവസരം വേണ്ടത്ര മുതലാക്കാനാവാതെ പോയ താരമാണ് വിജയ് ശങ്കര്‍. കഴിഞ്ഞ നിദാഹാസ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു താരം. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ അദ്ദേഹത്തിനായില്ല. പരിക്ക് ഭേദമായി തിരിച്ചെത്തിയ ശേഷം മികച്ച പ്രകടനമാണ് വിജയ് നടത്തിക്കൊണ്ടിരിക്കുന്നത്. 60 ശരാശരിയില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും 181 റണ്‍സാണ് വിജയ് ഹസാരെ ട്രോഫിയില്‍ താരം നേടിയത്.
തമിഴ്‌നാടിനെതിരേ തകര്‍പ്പന്‍ സെഞ്ച്വറിയും വിജയ് കുറിച്ചിരുന്നു.
പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യക്കു പകരം ഇന്ത്യക്കു പരീക്ഷിക്കാവുന്ന മറ്റൊരു ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറാണ് വിജയ്.

Story first published: Wednesday, October 10, 2018, 16:00 [IST]
Other articles published on Oct 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+