Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എങ്ങനെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകസ്ഥാനം ലഭിച്ചത്? തുറന്ന് പറഞ്ഞ് ശ്രേയസ് അയ്യര്‍

മുംബൈ: ഇന്ത്യയുടെ ഭാവി നായകനായി വിലയിരുത്തപ്പെടുന്ന താരമാണ് ശ്രേയസ് അയ്യര്‍. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായ ശ്രേയസിന് ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ടീമിനെ ഫൈനലില്‍ എത്തിച്ചിരുന്നു. 2018സീസണിന്റെ പാതിയില്‍ ഗൗതം ഗംഭീര്‍ നായകസ്ഥാനം ഒഴിഞ്ഞതോടെയാണ് ശ്രേയസ് ക്യാപ്റ്റനാകുന്നത്. ഇപ്പോഴിതാ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകസ്ഥാനം തനിക്ക് ലഭിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രേയസ് അയ്യര്‍. 'ഡിആര്‍എസ് വിത്ത് ആഷ്' എന്ന യുട്യൂബ് പരിപാടിയിലാണ് ശ്രേയസിന്റെ തുറന്നുപറച്ചില്‍.

'2018ല്‍ പുതിയ ലേലം നടക്കുകയും ഗൗതം ഗംഭീറിനെ ഡല്‍ഹി ക്യാപ്റ്റനാക്കുകയും ചെയ്തു. കൂടാതെ മൂന്നാമനായി ഡല്‍ഹി എന്നെ നിലനിര്‍ത്തി. എത്ര പൈസയാണ് നിലനിര്‍ത്തുമ്പോള്‍ വേണ്ടതെന്ന് അവര്‍ എന്നോട് ചോദിച്ചു. പണം പ്രശ്‌നമല്ലെന്നും ഭാവിയില്‍ ഡല്‍ഹിയെ നയിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്നുമാണ് ഞാന്‍ പറഞ്ഞത്. ആ സമയത്ത് ഇന്ത്യ എയെ ഞാന്‍ നയിച്ചിരുന്നു. അതിനാല്‍ത്തന്നെ എനിക്ക് വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നു. 2018ല്‍ എത്തിയപ്പോഴേക്കും ഐപിഎല്‍ നായകനാവുന്നതിനെപ്പറ്റി ചിന്തിച്ചിരുന്നു. എന്നാല്‍ ആ വര്‍ഷം തന്നെ നായകനെന്ന ഉത്തരവാദിത്തം തേടിയെത്തുമെന്ന് കരുതിയില്ല. എങ്കിലും അത്തരമൊരു ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഞാന്‍ മാനസികമായി തയ്യാറായിരുന്നു. അവസരത്തെ ഫലപ്രദമായി ഉപയോഗിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. എന്താണ് പറയേണ്ടതെന്ന് അറിയില്ല. അവുടെ തീരുമാനം ശരിയാണോ തെറ്റാണോ?-ശ്രേയസ് ചോദിച്ചു.

shreyasiyer

ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാനായി വളരാനും ശ്രേയസിന് സാധിച്ചിട്ടുണ്ട്. ക്ലാസിക് ശൈലിയും ആക്രമണ ശൈലിയും ഒരുപോലെ വഴങ്ങുന്ന ശ്രേയസ് ഭാവിയിലെ ഇന്ത്യയുടെ നായകനായിത്തന്നെ മാറിയേക്കും. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ 17 മത്സരത്തില്‍ നിന്ന് 519 റണ്‍സാണ് ശ്രേയസ് അടിച്ചെടുത്തത്. 3 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. അതേ സമയം ഓസീസിനെതിരായ പരമ്പരയില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ ശ്രേയസിന് സാധിച്ചിട്ടില്ല.

ഡല്‍ഹി ക്യാപിറ്റല്‍സില്‍ റിക്കി പോണ്ടിങ്ങിന്റെ ഉപദേശങ്ങള്‍ കൂടുതല്‍ മികച്ച പ്രകടനത്തിന് സഹായിച്ചെന്നും ശ്രേയസ് പറഞ്ഞു. 'ഞാന്‍ എങ്ങനെയാണ് കളിക്കുന്നതെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ റിക്കി പോണ്ടിങ്ങിനുണ്ട്. എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹം തന്നിരുന്നു. എല്ലാ താരങ്ങളെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാടുള്ള ആളാണ് പോണ്ടിങ്'-ശ്രേയസ് പറഞ്ഞു. ഇന്ത്യ-ഓസീസ് ടി20 പരമ്പര ഇന്ന് ആരംഭിക്കാനിരിക്കെ ശ്രേയസില്‍ പ്രതീക്ഷകളേറെയാണ്.

Story first published: Friday, December 4, 2020, 10:59 [IST]
Other articles published on Dec 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+