വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഡുപ്ലെസിയെ തഴഞ്ഞു! സൗത്താഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു- ബവുമ നയിക്കും

15 അംഗ ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്

1
South Africa leave out Faf du Plessis And Imran Tahir For T20 World Cup 2021 | Oneindia Malayalam

മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ഫഫ് ഡുപ്ലെസിയെ ഒഴിവാക്കി ടി20 ലോകകപ്പിനുള്ള സൗത്താഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ടെംബ ബവുമയാണ് ലോകകപ്പില്‍ ടീമിനെ നയിക്കുന്നത്. 15 അംഗ സംഘത്തെയാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. ഏറെ അനുഭവസമ്പത്തുള്ള, ലോകോത്തര ഫീല്‍ഡര്‍ കൂടിയായ ഡുപ്ലെസിയെ തഴഞ്ഞുവെന്നതാണ് സൗത്താഫ്രിക്കന്‍ ടീമിലെ ഏറ്റവും വലിയ സര്‍പ്രൈസ്. മികച്ച ഫോമിലായിരുന്നിട്ടും അദ്ദേഹം ഒഴിവാക്കപ്പെട്ടത് തികച്ചും അപ്രതീക്ഷിതമാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മിന്നുന്ന പ്രകടനമായിരുന്നു ഡുപ്ലെസി കാഴ്ചവച്ചത്. അടുത്തിടെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്റ് ലൂസിയ കിങ്‌സിനു വേണ്ടി അദ്ദേഹം പുറത്താവാതെ 120 റണ്‍സും നേടിയിരുന്നു. പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്, വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ എന്നിവരും ഒഴിവാക്കപ്പെട്ട പ്രമുഖരുടെ കൂട്ടത്തിലുണ്ട്.

വിവിധ ഫ്രാഞ്ചൈസി ലീഗുകളിലെ സ്ഥിരം സാന്നിധ്യങ്ങളാണ് താഹിറും മോറിസും. അടുത്തിടെ ഇംഗ്ലണ്ടില്‍ സമാപിച്ച ദി ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ റണ്ണറപ്പായ ബര്‍മിങ്ഹാം ഫോണിക്‌സിന്റെ താരമായിരുന്നു താഹിര്‍. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 24.50 ശരാശരിയില്‍ അദ്ദേഹം 10 വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഇപ്പോള്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത നാലാമത്തെ ബൗളര്‍ കൂടിയാണ് താഹിര്‍. ഗയാന ആമസോണ്‍ വാരിയേഴ്‌സിനായി എട്ടു മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

കഴിഞ്ഞ ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായിരുന്നു മോറിസ്. ടൂര്‍ണമെന്റിലെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന തുകയ്ക്കായിരുന്നു അദ്ദേഹത്തെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ഇന്ത്യയില്‍ നടന്ന ആദ്യ ഘട്ട മല്‍സങ്ങളില്‍ മോറിസ് മികച്ച പ്രകടനവും നടത്തിയിരുന്നു. ഏഴു മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റുകളാണ് അദ്ദേഹത്തിനു ലഭിച്ചത്. ടി20 ലോകകപ്പില്‍ അവസരമില്ലെങ്കിലും ഐപിഎല്ലില്‍ തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കൊപ്പം ഡുപ്ലെസി, താഹിര്‍, മോറിസ് എന്നിവരെ ഐപിഎല്ലിന്റെ രണ്ടാംഘട്ടത്തില്‍ വീണ്ടും കാണാനാവും.

ലോക ഒന്നാംനമ്പര്‍ ടി20 ബൗളറും സ്പിന്നറുമായ തബ്രെയ്‌സ് ഷംസി, ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജ് എന്നിവര്‍ ടി20 ലോകകപ്പ് സംഘത്തിലുണ്ട്. കാഗിസോ റബാഡ, ലുംഗി എന്‍ഡിഗി, ആന്റിച്ച് നോര്‍ക്കിയ എന്നിവരായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍പിടിക്കുന്നത്. 15 അംഗ ടീമിനൊപ്പം സ്റ്റാന്റ്‌ബൈ താരങ്ങളായി മൂന്നു പേരെയും സൗത്താഫ്രിക്ക ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2

സൗത്താഫ്രിക്കയുടെ ലോകകപ്പ് ടീം

ടെംബ ബവുമ (ക്യാപ്റ്റന്‍), കേശവ് മഹാരാജ്, ക്വിന്റണ്‍ ഡികോക്ക്, ബ്യോണ്‍ ഫോര്‍ട്യുണ്‍, റീസ്സ ഹെന്‍ഡ്രിക്‌സ്, ഹെന്റിച്ച് ക്ലാസെന്‍, അയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, ഡബ്ല്യു മുള്‍ഡര്‍, ലുംഗി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്കിയ, ഡ്വെയ്ന്‍ പ്രെട്ടോറിയസ്, കാഗിസോ റബാഡ, തബ്രെയ്‌സ് ഷംസി, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍.
സ്റ്റാന്റ്‌ബൈ താരങ്ങള്‍- ജോര്‍ജ് ലിന്‍ഡെ, ലിസാര്‍ഡ് വില്ല്യംസ്, ആന്‍ഡില്‍ ഫെലുക്വായോ.

സൗത്താഫ്രിക്ക മരണഗ്രൂപ്പില്‍

ലോകകപ്പില്‍ മരണഗ്രൂപ്പിലാണ് സൗത്താഫ്രിക്കയുടെ സ്ഥാനം. നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ വിജയികളായ ഇംഗ്ലണ്ട്, കരുത്തരായ ഓസ്‌ട്രേലിയ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലാണ് അവര്‍. യോഗ്യതാ റൗണ്ടില്‍ നിന്നുള്ള രണ്ടു ടീമുകള്‍ കൂടി ഗ്രൂപ്പിലുണ്ടാവും. സൂപ്പര്‍ 12ലേക്കു സൗത്താഫ്രിക്ക നേരിട്ടു യോഗ്യത നേടിയിട്ടുണ്ട്.
ഒക്ടോബര്‍ 23ന് ഓസ്‌ട്രേലിയക്കെതിരേയാണ് ടൂര്‍ണമെന്റില്‍ സൗത്താഫ്രിക്കയുടെ ആദ്യ പോരാട്ടം. അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്‌റ്റേഡിയത്തിലാണ് വമ്പന്‍മാരുടെ പോരാട്ടം.
സൂപ്പര്‍ 12ല്‍ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമി ഫൈനലിലേക്കു യോഗ്യത നേടുക. ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ, പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, യോഗ്യതാ റൗണ്ടിലെ രണ്ടു ടീമുകള്‍ എന്നിവര്‍ അണിനിരക്കും.

Story first published: Thursday, September 9, 2021, 18:14 [IST]
Other articles published on Sep 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X