Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ കാണാന്‍ ഇനി സോണി പിക്‌ചേഴ്‌സ് തുറക്കണ്ട, സ്റ്റാര്‍ ഇന്ത്യ കൊണ്ടുപോയി

ദില്ലി: കഴിഞ്ഞ 10 വര്‍ഷമായി സോണി പിക്‌ചേഴ്‌സിന്റെ കുത്തകയായിരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേക്ഷണാവകാശം ഇനി സ്റ്റാര്‍ ഇന്ത്യ ചാനലിന്. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് സംപ്രേക്ഷണാവകാശം. 16,347.50 കോടി രൂപക്കാണ് സ്റ്റാര്‍ ഇന്ത്യ ചാനല്‍ ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.

2018 മുതല്‍ 2022 വരെ അഞ്ചു വര്‍ഷത്തേക്കാണ് സ്റ്റാര്‍ ഇന്ത്യ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. സോണി പിക്‌സചേഴ്‌സ് ഐപിഎല്ലിന്റെ വിതരണാവകാശം സ്വന്തമാക്കുന്നത് 2008 ലാണ്.ടെന്‍ഡര്‍ വിളിച്ചായിരുന്നു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ipl

ഗ്ലോബല്‍ ഡിജിറ്റല്‍ അവകാശങ്ങള്‍ നേവി ഡിജിറ്റലിനാണ്. മൂന്നു വര്‍ഷത്തേക്കാണ് നേവി ഡിജിറ്റല്‍ ഗ്ലോബല്‍ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. മാധ്യമ അവകാശം സ്വന്തമാക്കാനുള്ള ലേലത്തിനുള്ള ടെന്‍ഡര്‍ വിളിയില്‍ 24 കമ്പനികളാണ് മുന്നോട്ടു വന്നത്. സോണി പിക്‌ചേഴ്‌സും സ്റ്റാര്‍ ഇന്ത്യയുമാണ് അവസാന റൗണ്ടിലെത്തിയത്. വിവോയാണ് ഐപിഎല്ലിന്‍റെ പ്രധാന സ്പോണ്‍സര്‍.

Story first published: Monday, September 4, 2017, 18:02 [IST]
Other articles published on Sep 4, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+