വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

408 ദിവസത്തെ 'വനവാസം', യുവി തിരിച്ചെത്തി, ആദ്യ റണ്‍സിനായി നേരിട്ട പന്തുകള്‍ കേട്ടാല്‍ ഞെട്ടും!!

മടങ്ങിവരവില്‍ താരം 24 റണ്‍സിന് പുറത്തായി

By Manu
തിരിച്ചെത്തുമോ യുവരാജ് സിങ് | #YuvrajSingh | Oneindia Malayalam

ദില്ലി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അഞ്ചു ഓള്‍റൗണ്ടര്‍മാരുടെ ലിസ്‌റ്റെടുത്താല്‍ അതില്‍ തീര്‍ച്ചയായും സൂപ്പര്‍ താരം യുവരാജ് സിങിന്റെ പേരുണ്ടാവും. ഒരു കാലത്ത് ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമായ യുവി ഇപ്പോള്‍ കരിയറിലെ മോശം സമയത്തിലൂടെ കടന്നുപോവുകയാണ്. അര്‍ബുദത്തെ തോല്‍പ്പിച്ചു ജീവിതതത്തിലേക്കും തുടര്‍ന്നു കളിക്കളത്തിലേക്കും തിരിച്ചെത്തിയ താരത്തിന് പഴയ മാജിക്ക് ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല. എങ്കിലും ഒരിക്കല്‍ക്കൂടി ഇന്ത്യക്കായി കളിക്കുയെന്ന സ്വപ്‌നം യുവി കൈവിട്ടിട്ടില്ല.

ഇന്ത്യ v/s ഓസീസ്: ടീമിലുണ്ട്, പക്ഷെ അവസരം പ്രതീക്ഷിക്കേണ്ട!! ഇവര്‍ വെറും കാഴ്ച്ചക്കാര്‍?ഇന്ത്യ v/s ഓസീസ്: ടീമിലുണ്ട്, പക്ഷെ അവസരം പ്രതീക്ഷിക്കേണ്ട!! ഇവര്‍ വെറും കാഴ്ച്ചക്കാര്‍?

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി പൃഥ്വി ഷായ്ക്ക് പരിക്ക്; ആദ്യ ടെസ്റ്റ് നഷ്ടമായേക്കും ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി പൃഥ്വി ഷായ്ക്ക് പരിക്ക്; ആദ്യ ടെസ്റ്റ് നഷ്ടമായേക്കും

രഞ്ജി ട്രോഫിയില്‍ കളിച്ച് ഫോം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ദില്ലിക്കെതിരേ ഫിറോസ്ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ നടന്ന രഞ്ജി മല്‍സരത്തില്‍ പഞ്ചാബ് നിരയില്‍ യുവിയുമുണ്ടായിരുന്നു.

408 ദിവസങ്ങള്‍ക്കു ശേഷം

408 ദിവസങ്ങള്‍ക്കു ശേഷം

408 ദിവസത്തെ ഇടേവളയ്ക്കു ശേഷം രഞ്ജി ട്രോഫിയില്‍ യുവി കളിച്ച മല്‍സരം കൂടിയായിരുന്നു ഇത്. തന്റെ ഫേവറിറ്റ് പൊസിഷനായ നാലാം നമ്പറിലാണ് താരം പഞ്ചാബിനായി ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങിയത്. എന്നാല്‍ റണ്‍സ് കണ്ടെത്താന്‍ യുവി തുടക്കത്തില്‍ നന്നായി വിഷമിച്ചു. നേരിട്ട ആദ്യത്തെ 27 പന്തുകളിലും റണ്‍സൊന്നും നേടാന്‍ അദ്ദേഹത്തിനായില്ല. ഒടുവില്‍ 28ാം പന്തിലാണ് യുവി അക്കൗണ്ട് തുറന്നത്.
പതിയെ താളം വീണ്ടെടുത്ത യുവിക്ക് പക്ഷെ വലിയ ഇന്നിങ്‌സ് കളിക്കാനായില്ല. 88 പന്തില്‍ 24 റണ്‍സെടുത്ത് അദ്ദേഹം പുറത്തായി. നാലു ബൗണ്ടറികള്‍ മാത്രമേ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ.

ഐപിഎല്ലില്‍ പുതിയ ടീം

ഐപിഎല്ലില്‍ പുതിയ ടീം

കഴിഞ്ഞ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി മോശം പ്രകടനമാണ് യുവി കാഴ്ചവച്ചത്. രണ്ടു കോടി രൂപയ്ക്കു ടീമിലേക്കു തിരികെ കൊണ്ടുവന്ന അദ്ദേഹം പക്ഷെ മൂല്യത്തിനൊത്തുയര്‍ന്നില്ല. അടുത്തിടെ യുവിയെ പഞ്ചാബ് തങ്ങളുടെ ടീമില്‍ നിന്നൊഴിവാക്കുകയും ചെയ്തു. ഇതോടെ ഡിസംബറില്‍ നടക്കാനിരിക്കുന്ന ലേലത്തില്‍ പുതിയൊരു ടീം തനിക്കായി രംഗത്തു വരുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
എന്നാല്‍ നിലവിലെ ഫോമില്‍ യുവിയെ ഏതെങ്കിലും ഫ്രാഞ്ചൈസി വാങ്ങാന്‍ ധൈര്യം കാണിക്കാന്‍ സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ രഞ്ജി ട്രോഫിയില്‍ യുവിക്ക് തന്റെ പഴയ ഫോമിലേക്കുയര്‍ന്നേ തീരൂ. ഇല്ലെങ്കില്‍ അദ്ദേഹത്തിന്റെ കരിയര്‍ തന്നെ അവസാനിക്കാന്‍ സാധ്യതയുണ്ട്.

ഒരു വര്‍ഷത്തിലേറെയായി ടീമിന് പുറത്ത്

ഒരു വര്‍ഷത്തിലേറെയായി ടീമിന് പുറത്ത്

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി യുവി ഇന്ത്യന്‍ ടീമിനു പുറത്താണ്. 2017ലാണ് അദ്ദേഹം ദേശീയ ടീമിനു വേണ്ടി അവസാനമായി ഏകദിനത്തിലും ട്വന്റി20യിലും കളിച്ചത്. അതേസമയം, ടെസ്റ്റ് ക്രിക്കറ്റില്‍ യുവിയെ അവസാനമായി കണ്ടത് ആറു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ദേശീയ ടീമില്‍ തിരിച്ചെത്തണമെന്ന് പല തവണ ആഗ്രഹം പ്രകടിപ്പിച്ച യുവിക്ക് ഇനി അതിനു കഴിയുമോയെന്ന കാര്യം സംശയമാണ്.
നിലവിലെ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ താല്‍പ്പര്യമില്ലെന്ന് കോച്ച് രവി ശാസ്ത്രി പറഞ്ഞതും യുവിയുടെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നു. ഇപ്പോള്‍ നടക്കുന്ന രഞ്ജിയില്‍ തിളങ്ങിയാല്‍ ഒരുപക്ഷെ യുവിക്ക് ഒരവസരം കൂടി ടീം ഇന്ത്യ നല്‍കിയേക്കും.

Story first published: Friday, November 30, 2018, 10:39 [IST]
Other articles published on Nov 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X