വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിന് വഴിയൊരുങ്ങുന്നു, ടി20 ലോകകപ്പ് ഈ വര്‍ഷം അസാധ്യം! - ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഐസിസി അടുത്ത മാസമാണ് ലോകകപ്പിനെക്കുറിച്ച് തീരുമാനമെടുക്കുന്നത്

സിഡ്‌നി: ഐപിഎല്ലിന്റെ 13ാം സീസണ്‍ ഏതു വിധേനയും ഈ വര്‍ഷം നടത്താനുള്ള ബിസിസിഐയുടെ നീക്കങ്ങള്‍ക്കു പ്രതീക്ഷയേകി ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്റെ പ്രതികരണം. ഐസിസിസിയുടെ ടി20 ലോകകപ്പ് ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുകയെന്നത് ഏറെക്കുറെ അസംഭവ്യമായ കാര്യമാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ ഏള്‍ എഡ്ഡിങ്‌സ് വ്യക്തമാക്കി. കൊറോണവൈറസ് മഹാമാരിയെ നിന്ത്രണവിധേയമാക്കാന്‍ ഇനിയും സാധിച്ചിട്ടില്ലാത്തതിനാല്‍ ലോകകപ്പ് നടത്തുകയെന്നത് അസാധ്യമാണെന്നും അദ്ദേഹം പറയുന്നു.

1

ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15വരെയായിരുന്നു ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ലോകകപ്പ് ഇപ്പോഴും ഔദ്യോഗികമായി ഉപേക്ഷിക്കുകയോ, മാറ്റി വയ്ക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ലോകകപ്പിനായി 16 രാജ്യങ്ങളിലെ ടീമുകളെ ഓസ്‌ട്രേലിയയിലേക്കു കൊണ്ടുവരുക ഇപ്പോഴത്തെ അപകരമായ സാഹചര്യത്തില്‍ നടക്കില്ലെന്നാണ് തനിക്കു തോന്നുന്നത്. നടത്താന്‍ ശ്രമിച്ചാല്‍ തന്നെ അതു വളരെ ശ്രമകരമായിരിക്കുമെന്നും എഡ്ഡിങ്‌സ് വ്യക്തമാക്കി. ലോകകപ്പിന്റെ ഭാവിയുമായി ബന്ധപ്പെട്ട് ഐസിസിയുടെ യോഗം ചേരുമ്പോള്‍ ഇതു മാറ്റിവയ്ക്കാവുന്നതാണെന്നാണ് തങ്ങള്‍ അഭിപ്പായപ്പെടാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 10ന് ഐസിസിയുടെ യോഗം ചേര്‍ന്നിരുന്നെങ്കിലും ലോകകപ്പിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാവാതെ പിരിഞ്ഞിരുന്നു. ജൂലൈയിലെ സാഹചര്യം പരിശോധിച്ച ശേഷം ലോകകപ്പിനെക്കുറിച്ച് തീരുമാനിക്കുമെന്നാണ് അന്ന് ഐസിസി അറിയിച്ചത്.

അതേസമയം, ലോകകപ്പിനെക്കുറിച്ച് ഐസിസിയുടെ തീരുമാനം അറിയാന്‍ കാത്തിരിക്കുകയാണ് ബിസിസിഐ. ലോകകപ്പ് മാറ്റി വയ്ക്കുകയാണെങ്കില്‍ ഇതേ വിന്‍ഡോയില്‍ ഐപിഎല്‍ സംഘടിപ്പിക്കാനാണ് ബിസിസിഐയുടെ നീക്കം. സപ്തംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലായി ഐപിഎല്‍ നടത്താനാണ് ആലോചിക്കുന്നതെന്ന് ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ അടുത്തിടെ അറിയിച്ചിരുന്നു. വേണമെങ്കില്‍ അടച്ചിട്ട സ്റ്റേഡിത്തില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ നടത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വിവിധ ക്രിക്കറ്റ് അസോസിയേഷനുകളെ രേഖാമൂലം അറിയിച്ചിരുന്നു.

വിദേശ താരങ്ങളെ ഉള്‍പ്പെടുത്തി മുന്‍ സീസണുകളിലേതു പോലെ തന്നെ ഐപിഎല്‍ നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ മാത്രമുള്ള ഐപിഎല്‍ നടക്കില്ല എന്ന് ഇതിനു അര്‍ഥമില്ല. വിദേശ താരങ്ങള്‍ക്കു പങ്കെടുക്കാനായില്ലെങ്കില്‍ നമ്മുടെ കളിക്കാരെ മാത്രം വച്ച് ഐപിഎല്‍ സംഘടിപ്പിക്കുമെന്നും പട്ടേല്‍ വ്യക്തമാക്കിയിരുന്നു.

Story first published: Thursday, June 18, 2020, 16:09 [IST]
Other articles published on Jun 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X