ലണ്ടന്‍: പന്തേറില്‍ മിടുക്കില്ലെന്നു പറഞ്ഞ് ഐപിഎല്ലില്‍ നിന്നും ക്ലബ്ബുകള്‍ തഴഞ്ഞപ്പോള്‍ വിദേശത്ത് മിന്നുന്ന പ്രകടനവുമായി ഇന്ത്യന്‍താരം ഇശാന്ത് ശര്‍മ. ഇംഗ്ലീഷ് കൗണ്ടിയില്‍ സസ്സെക്സിനുവേണ്ടി കളിക്കുന്ന ഇശാന്ത് ലീസ്റ്റര്ഷെയറിനുവേണ്ടി രണ്ടുവിക്കറ്റ് വീഴ്ത്തുകയും തന്റെ ആദ്യ ഫസ്റ്റ്ക്ലാസ് അര്‍ദ്ധസെഞ്ച്വറി നേടുകയും ചെയ്തു.
എട്ടാംവിക്കറ്റില്‍ മൈക്കിള്‍ ബുര്ഗസ്സിനൊത്ത് 153 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇശാന്ത് ഉണ്ടാക്കിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തന്റെ ഉയര്‍ന്ന സ്കോറായ 31 മറികടന്ന് 66 റണ്‍സെടുത്തശേഷമാണ് ഇന്ത്യന്‍ പേസര്‍ ക്രീസില്‍ നിന്നും മടങ്ങിയത്. ബാറ്റിങ്ങിനുശേഷം ബൗളിങ്ങിലിറങ്ങിയ ദില്ലി താരം സസ്സെക്സിന് വേണ്ടി രണ്ട് വിക്കറ്റെടുക്കുകയും ചെയ്തു.
വാര്ക്ക്ഷെയറിനെതിരായ മുന്‍ മത്സരത്തില്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയു ഇശാന്ത് ഇംഗ്ലണ്ടില്‍ തന്റെ ബൗളിങ് പാടവം തെളിയിച്ചിരുന്നു. നാട്ടില്‍ സഹതാരങ്ങളെല്ലാം കോടികള്‍ വാരുന്ന ഐപിഎല്‍ ടീമുകള്‍ക്കുവേണ്ടി കളിക്കുമ്പോഴാണ് ഇശാന്ത് അങ്ങകലെ കൗണ്ടിയില്‍ തിളങ്ങുന്നത്. തന്നെ തഴഞ്ഞ ക്ലബ്ബുകള്‍ക്കുള്ള മറുപടികൂടിയായി ഇശാന്തിന്റെ പ്രകടനം.
ഐപിഎല്ലിന് തൊട്ടുപിന്നാലെ ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്താനിരിക്കെ ഇതിനായുള്ള ടെസ്റ്റില്‍ ടീമില്‍ ഇശാന്ത് ഉള്‍പ്പെടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കുന്ന താരത്തിന്റെ ഇപ്പോഴത്തെ പ്രകടനം ആത്മവിശ്വാസവും വര്‍ധിപ്പിക്കും. മികച്ച ബൗളറായിട്ടും നാട്ടില്‍ നടക്കുന്ന ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കാത്തത് ഇശാന്തിനെ ഏറെ വേദനിപ്പിച്ചിരുന്നു.