ലോകകപ്പില്‍ ഇന്ത്യ ജയിക്കാന്‍ ശ്രീനിവാസന്‍ ഇടപെട്ടു?
ധാക്ക: ഐ സി സി ചെയര്‍മാന്‍ എന്‍ ശ്രീനിവാസനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുന്‍ ഐ സി സി പ്രസിഡണ്ട് മുസ്തഫ കമാല്‍. ഇക്കഴിഞ്ഞ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യ തോല്‍പിച്ചത് ശ്രീനിവാസന്റെ സഹായത്തോടെയാണ് എന്നാണ് മുസ്തഫ കമാല്‍ ആരോപിക്കുന്നത്. ക്വാര്‍ട്ടറില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ തോറ്റതിന് പിന്നാലെയാണ് കമാല്‍ ഐ സി സി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചത്.
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ജയം വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. രോഹിത് ശര്‍മ ക്യാച്ച് നല്‍കിയ പന്ത് നോബോള്‍ വിളിച്ചതാണ് ബംഗ്ലാദേശ് ആരാധകരെ ചൊടിപ്പിച്ചത്. ജീവന്‍ കിട്ടി ബാറ്റിംഗ് തുടര്‍ന്ന രോഹിത് സെഞ്ചുറിയടിച്ച് മാന്‍ ഓഫ് ദ മാച്ചായിരുന്നു. ഈ മത്സരത്തില്‍ ശ്രീനിവാസന്റെ ഇടപെടല്‍ നടന്നു എന്നാണ് അപ്പോള്‍ ഐ സി സി പ്രസിഡണ്ടായിരുന്ന കമാല്‍ പറയുന്നത്. ഇനിയുമുണ്ട് കമാലിന്റെ ആരോപണങ്ങള്‍ കാണൂ...

ആ കളി സത്യസന്ധമായിരുന്നില്ല
ലോകകപ്പിലെ ഇന്ത്യ - ബംഗ്ലാദേശ് മത്സരം സത്യസന്ധമായിരുന്നില്ല എന്നാണ് കമാല്‍ പറയുന്നത്. ക്രിക്കറ്റ് വെബ് സൈറ്റായ ക്രിക്കറ്റ് നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് കമാല്‍ ഇക്കാര്യം പറഞ്ഞത്. അന്ന് ഇന്ത്യ ജയിക്കാന്‍ കാരണം ശ്രീനിവാസനാണ്.

ശ്രീനിവാസന്‍ നാണം കെട്ടു
ലോകകപ്പിന്റെ ഫൈനലിന് ശേഷം സമ്മാനദാനത്തിന് എത്തിയ ശ്രീനിവാസനെ ആരും ഗൗനിച്ചില്ല. അയാള്‍ നാണം കെട്ടു. ഐ സി സി പ്രസിഡണ്ട് ആണ് ആ പരിപാടിയില്‍ പങ്കെടുക്കേണ്ടത്. ചെയര്‍മാനല്ല - കമാല്‍ പറയുന്നു.

ശ്രീനിവാസന്‍ എങ്ങനെ ഐ സി സിയിലെത്തി
എന്‍ ശ്രീനിവാസന്‍ ഐ സി സി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടതിനെയും കമാല്‍ ചോദ്യം ചെയ്യുന്നു. ഐ പി എല്ലില്‍ ആരോപണ വിധേയനായ ആളാണ് ശ്രീനിവാസന്‍. അയാളുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ബി സി സി ഐ പ്രസിഡണ്ട് സ്ഥാനം രാജിവെക്കുമായിരുന്നു.

സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു
സ്‌പൈഡര്‍ ക്യാമറ ഉണ്ടായിരുന്നില്ല, വലിയ സ്ക്രീന്‍ ഉണ്ടായിരുന്നില്ല എന്ന് തുടങ്ങിയ സാങ്കേതിക പ്രശ്‌നങ്ങളും മുന്‍ ഐ സി സി പ്രസിഡണ്ട് ഉന്നയിക്കുന്നു. ശ്രീനിവാസന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചത്. എന്നാല്‍ ബംഗ്ലാദേശിനെ തോല്‍പിക്കാന്‍ ഇന്ത്യയ്ക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ട കാര്യമുണ്ടായിരുന്നോ എന്നതാണ് ചോദ്യം.

വൈകാരിക പ്രതികരണങ്ങള്‍
അംപയര്‍മാരുടെത് തെറ്റായ തീരുമാനമാണെന്ന് ആക്ഷേപമുണ്ടായി. ഈ കളിക്ക് പിന്നാലെ ബംഗ്ലാദേശില്‍ വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വരെ നോബോള്‍ വിവാദത്തില്‍ പ്രതികരിച്ചു. അത് നോബോള്‍ വിളിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യ തോല്‍ക്കുമായിരുന്നു എന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍.

കമാല്‍ രാജിവെക്കുന്നു
ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശ് തോറ്റതിന് പിന്നാലെ മുസ്തഫ കമാല്‍ ഐ സി സി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു. ഇന്ത്യക്കെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും പറഞ്ഞത് ശ്രീനിവാസനെതിരെയാണെന്നും മുസ്തഫ കമാല്‍ പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications