വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതെന്ത് തീയുണ്ടയോ? അമ്പരന്ന് ക്രിക്കറ്റ് ലോകം... ലങ്കന്‍ താരത്തിന്റെ വേഗം 175 കിമി!! വീഡിയോ

മതീശ പതിരനയാണ് വേഗം കൊണ്ട് വിസ്മയിപ്പിച്ചത്

Did 17-year-old Sri Lankan bowl the fastest ball ever? | Oneindia Malayalam

ബ്ലുംഫൊണ്ടെയ്ന്‍: ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം ഒരു ശ്രീലങ്കന്‍ ബൗളറാണ്. ശ്രീലങ്കയുടെ കൗമാര പേസര്‍ മതീശ പതിരനയാണ് തന്റെ അദ്ഭുതപ്പെടുത്തുന്ന വേഗം കൊണ്ട് വാര്‍ത്തകളില്‍ നിറയുന്നത്.

'തല്ലി ഊപ്പാട് ഇളക്കി', ഓസ്‌ട്രേലിയയെ പരിഹസിച്ച് ശുഐബ് അക്തര്‍'തല്ലി ഊപ്പാട് ഇളക്കി', ഓസ്‌ട്രേലിയയെ പരിഹസിച്ച് ശുഐബ് അക്തര്‍

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കെതിരേ ഞായറാഴ്ച നടന്ന കളിയിലായിരുന്നു പതിരനയുടെ തീയുണ്ട കണക്കെയുള്ള ഏറ്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

175 കിമി വേഗം

175 കിമി വേഗം

175 കിമി വേഗതയില്‍ പന്തെറിഞ്ഞാണ് പതിരന ഏവരെയും വിസ്മയിപ്പിച്ചത്. കളിയുടെ നാലാം ഓവറിലായിരുന്നു താരത്തിന്റെ ഈ മിന്നുല്‍ ബൗളിങ്. 17 കാരനായ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ഈ പന്ത് നേരിടേണ്ടി വന്ന നിര്‍ഭാഗ്യവാന്‍. എന്നാല്‍ പന്ത് തൊടാന്‍ പോലും ജയ്‌സ്വാളിനായില്ല. ഇതു വൈഡായതു കൊണ്ടു മാത്രം ജയ്‌സ്വാള്‍ രക്ഷപ്പെട്ടു. അംപയര്‍ ഇതു ബൗണ്‍സറിനു താരത്തിനു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ലോക ക്രിക്കറ്റില്‍ ഇതാദ്യം

ലോക ക്രിക്കറ്റില്‍ ഇതാദ്യം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റിലും വ്യത്യസ്ത കാറ്റഗറിയിലുമായി ഇത്രയും വേഗത്തില്‍ മറ്റൊരു ബൗളറും പന്തെറിഞ്ഞിട്ടില്ല. എന്നാല്‍ ഇന്ത്യ- ലങ്ക മല്‍സരത്തില്‍ ഉപയോഗിച്ച സ്പീഡോ മീറ്ററിന് എന്തെങ്കിലും തകരാറുണ്ടായിരുന്നോയെന്ന കാര്യം വ്യക്തമല്ല. പതിരനയുടെ ഈ ബൗളിങ് പ്രകടനം അതുകൊണ്ടു തന്നെ ഐസിസിയുടെ ഔദ്യോഗികമായി അംഗീകരിക്കാന്‍ വൈകുകയാണ്.

ലോക റെക്കോര്‍ഡ് അക്തറിന്

ലോക റെക്കോര്‍ഡ് അക്തറിന്

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്തെന്ന ലോക റെക്കോര്‍ഡ് പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തറിന്റെ പേരിലാണ്. 2003ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തിലായിരുന്നു 161.3 കിമി വേഗത്തില്‍ പന്തെറിഞ്ഞ് അക്തര്‍ ചരിത്രം കുറിച്ചത്.

മലിങ്ക ജൂനിയര്‍

മലിങ്ക ജൂനിയര്‍

ലങ്കയുടെ അടുത്ത ലസിത് മലിങ്കയെന്നു വിശേഷിപ്പിക്കപ്പെടുന്ന ബൗളറാണ് പതിരന. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ ആഭ്യന്തര ക്രിക്കറ്റിലെ ഉജ്ജ്വല ബൗളിങ് പ്രകടനത്തിലൂടെ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്നു ട്രിനിറ്റി കോളേജിനായി അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ വെറും ഏഴു റണ്‍സിന് ആറു വിക്കറ്റുകളാണ് പതിരന കൊയ്തത്.

വീഡിയോ കാണാം

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരേയുള്ള മല്‍സരത്തില്‍ ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരന 175 കിമി വേഗത്തില്‍ പന്തെറിയുന്ന വീഡിയോ കാണാം.

Story first published: Tuesday, January 21, 2020, 10:22 [IST]
Other articles published on Jan 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X