മലിങ്ക സംഭവം തന്നെ... 12 മണിക്കൂറിനിടെ കളിച്ചത് രണ്ടു ടീമുകള്‍ക്ക്!! കൊയ്തത് 10 വിക്കറ്റുകള്‍
മുംബൈ: ഐപിഎല്ലിന്റെ ചരിത്രത്തില എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനെന്ന റെക്കോര്‍ഡ് ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിങ്കയ്ക്കു മാത്രം അവകാശപ്പെട്ടതാണ്. ഐപിഎല്‍ കരിയര്‍ അവസാനിച്ചുവെന്ന് ഏവരും കരുതിയ ഇടത്തുനിന്നാണ് ഈ സീസണില്‍ തന്റെ സ്ഥിരം തട്ടകമായ മുംബൈ ഇന്ത്യന്‍സിലൂടെ അദ്ദേഹം കളിക്കളത്തില്‍ തിരിച്ചെത്തിയത്. ഈ സീസണില്‍ മുംബൈക്കു വേണ്ടി മികച്ച പ്രകടനമാണ് മലിങ്ക കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.
ലങ്കയില്‍ നടക്കുന്ന ആഭ്യന്തര ഏകദിന ടൂര്‍ണമെന്റില്‍ കളിക്കുന്നതിനായി ഐപിഎല്ലിലെ കുറച്ച് മല്‍സരങ്ങളില്‍ നിന്നും പിന്മാറുന്നതായി അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ കളിക്കാന്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കിയതോടെ മലിങ്ക മുംബൈക്കൊപ്പം ചേരുകയായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടു ടീമുകള്‍ക്കായി കളിച്ച് ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് മലിങ്ക. പ്രായം തനിക്കൊരു വെല്ലുവിളിയല്ലെന്നു തെളിയിച്ചാണ് 35കാരന്‍ രണ്ടു വ്യത്യസ്ത ടീമുകള്‍ക്കായി തുടരെ കളിച്ചത്.

രണ്ടു ടീമുകള്‍ക്കായി 10 വിക്കറ്റുകള്‍
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരായ മല്‍സരത്തില്‍ മുംബൈക്കു വേണ്ടി പന്തെറിഞ്ഞ മലിങ്ക മൂന്നു വിക്കറ്റുമായി കസറിയിരുന്നു. ഈ മല്‍സരം കഴിഞ്ഞതിനു പിന്നാലെ താരം ലങ്കയിലേക്കു പറക്കുകയായിരുന്നു.
അവിടെ നടക്കുന്ന ഇന്റര്‍ പൊവിഷണല്‍ ഏകദിന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ലോകകപ്പ് ടീം സെലക്ഷനു മുന്നോടിയായി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിച്ച ഈ മല്‍സരത്തില്‍ ഏഴു വിക്കറ്റുകളാണ് മലിങ്ക കൊയ്തത്.

മുഴുവന്‍ പേരും കളിക്കണം
ലോകകപ്പിനുള്ള ടീം സെലക്ഷന്‍ മുന്നില്‍ കണ്ട് നടത്തുന്ന ആഭ്യന്തര ഇന്റര്‍ പൊവിഷണല്‍ ഏകദിന ടൂര്‍ണമെന്റില്‍ രാജ്യത്തെ പ്രമുഖ ക്രിക്കറ്റര്‍മാരെല്ലാം നിര്‍ബന്ധമായും കളിക്കണമെന്ന് ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് ഐപിഎല്ലിലെ ആദ്യത്തെ ആറു മല്‍സരങ്ങളില്‍ മലിങ്ക കളിച്ചേക്കില്ലെന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ജോലി ഭാരം താങ്ങാന്‍ കഴിയുകയാണെങ്കില്‍ ഒരേ സമയം രണ്ടു ടൂര്‍ണമെന്റുകളിലും കളിക്കാന്‍ മലിങ്കയ്ക്കു ബോര്‍ഡ് അനുമതി നല്‍കുകായായിരുന്നു.

ആദ്യ മല്‍സരം കളിച്ചില്ല
ഐപിഎല്ലില്‍ മുംബൈയുടെ ആദ്യ മല്‍സരത്തില്‍ മലിങ്ക കളിച്ചിരുന്നില്ല. എന്നാല്‍ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ പേസര്‍ ടീമിനൊപ്പം ചേരുകയായിരുന്നു. ചെന്നൈയും മുംബൈയും തമ്മിലുള്ള മല്‍സരത്തിന്റെ അതേ ദിവസം തന്നെയാണ് ലങ്കയില്‍ പെല്ലെക്കെലെയ്ക്കായി മലിങ്കയ്ക്കു കൡക്കേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹം ഐപിഎല്ലില്‍ കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചെന്നൈയും മുംബൈയും തമ്മിലുള്ള മല്‍സരം കഴിഞ്ഞ് അര്‍ധരാത്രിയോടെയാണ് മലിങ്ക നാട്ടിലേക്കു വിമാനം കയറിയത്. അവിടെ നടന്ന മല്‍സരത്തില്‍ ഏഴു വിക്കറ്റുമായി താരം ടീമിന്റെ ഹീറോയാവുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications