സിംഹളവീര്യമടങ്ങുന്നു... ലങ്കന്‍ ക്രിക്കറ്റിന് എന്ത് പറ്റി? ദുരന്തം തുടങ്ങുന്നത് 2016ല്‍!!

ദുബായ്: ഇന്ത്യക്കും പാകിസ്താനുമൊപ്പം ഏഷ്യന്‍ ക്രിക്കറ്റിലെ വന്‍ ശ്ക്തികളായി മാറിയ ശ്രീലങ്കയ്ക്കു ഇപ്പോള്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏഷ്യയിലെ ബിഗ് ത്രീയെന്നാല്‍ ഒരു കാലത്ത് ഇന്ത്യ, പാകിസ്താന്‍, ലങ്ക എന്നിവരായിരുന്നു. ലോക കിരീടം വരെ ചൂടിയിട്ടുള്ള ദ്വീപുകാരുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. ഏതു ടീമിനും തോല്‍പ്പിക്കാമെന്ന നിലയിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ് ലങ്ക.
സനത് ജയസൂര്യ, മഹേല ജയവര്‍ധനെ, കുമാര്‍ സങ്കക്കാര, തിലകരത്‌നെ ദില്‍ഷന്‍, മുത്തയ്യ മുരളീധരന്‍ എന്നിവരടങ്ങിയ ഇതിഹാസങ്ങള്‍ ടീമിലുണ്ടായിരുന്നപ്പോള്‍ ലങ്കയ്ക്കു സുവര്‍ണകാലമായിരുന്നു. എന്നാല്‍ ഇവരുടെ വിടവാങ്ങല്‍ ലങ്കയെ കടുത്ത പ്രതിസന്ധിയിലേക്കു തള്ളിയിട്ടിരിക്കുകയാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഏഷ്യാ കപ്പിന്റെ ആദ്യ റൗണ്ടിലേറ്റ അപ്രതീക്ഷിതാ നാണക്കേട്. സുവര്‍ണ തലമുറയിലുണ്ടായിരുന്ന ഒരു താരത്തിന്റെ പോലും പിന്‍ഗാമിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് ലങ്ക നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നം.

2016 മുതല്‍ തിരിച്ചടികള്‍
2016ന്റെ തുടക്കം മുതലാണ് ലങ്കന്‍ ക്രിക്കറ്റിന്റെ പതനം തുടങ്ങുന്നത്. അതിനു ശേഷം കളിച്ച 60 ഏകദിനങ്ങളില്‍ വെറും 16 എണ്ണത്തില്‍ മാത്രമാണ് അവര്‍ക്കു ജയിക്കാന്‍ കഴിഞ്ഞത്. 39 മല്‍സരങ്ങളില്‍ ലങ്ക പരാജയമേറ്റുവാങ്ങി.
എത്രയും വേഗം ഈ പതനത്തിനു പോം വഴി കണ്ടെത്താനായില്ലെങ്കില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പില്‍ ആദ്യറൗണ്ടില്‍ തന്നെ ലങ്കയ്ക്ക മടങ്ങേണ്ടിവരും. ഏഷ്യാ കപ്പിന്റെ ആദ്യറൗണ്ടില്‍ തന്നെയുള്ള പുറത്താവല്‍ അവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.

വിജയശതമാനം കുറവ്
2016നു ശേഷം ഏകദിന ക്രിക്കറ്റിലെ വിജയശതമാനം പരിശോധിച്ചാല്‍ ലങ്കയുടേത് വെറും 27 ശതമാനമാണ്. മറ്റൊരു ടീമിനും ഇത്രയും മോശം റെക്കോര്‍ഡില്ലെന്നതാണ് എടുത്തു പറയേണ്ടത്.
ഒരേയൊരു ഏകദിന പരമ്പര മാത്രമാണ് 2016നു ശേഷം ലങ്കയ്ക്കു സ്വന്തമാക്കാന്‍ കഴിഞ്ഞത്. അതാവട്ടെ ലോക ക്രിക്കറ്റിലെ ചെറുടീമുകളിലൊന്നായ അയര്‍ലാന്‍ഡിനെതിരേയും. മറ്റുള്ള ഒമ്പത് ഏകദിന പരമ്പരകളിലും ലങ്കയ്ക്കു പരാജയം നേരിട്ടിരുന്നു.

മൂന്നു തവണ സമ്പൂര്‍ണ തോല്‍വി
മൂന്നു തവണയാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ലങ്ക ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ പരാജയമേറ്റുവാങ്ങിയത്. അതും 0-5 എന്ന ദയനീയ കീഴടങ്ങലായിരുന്നു ദ്വീപുകാരുടേത്. സ്വന്തം നാട്ടില്‍ സിംബാബ്‌വെയ്‌ക്കെതിരേ പോലും ലങ്ക ഏകദിന പരമ്പര കൈവിട്ടു. മാത്രമല്ല ലങ്കന്‍ മണ്ണില്‍ 300നു മുകളില്‍ റണ്‍സ് പിന്തുടര്‍ന്നു ജയിച്ച ആദ്യ ടീമായി സിംബാബ്‌വെ മാറുകയും ചെയ്തിരുന്നു.

പ്രതിസന്ധി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍
ഏകദിനത്തിലും ട്വന്റി20യിലുമാണ് ലങ്ക പതറുന്നത്. എന്നാല്‍ ടെസ്റ്റ് പരിഗണിച്ചാല്‍ അവര്‍ ഇപ്പോഴും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ തുടങ്ങിയ കരുത്തരായ ടീമുകള്‍ക്കെതിരേയെല്ലാം ടെസ്റ്റ് പരമ്പര നേട്ടം സ്വന്തമാക്കാന്‍ ലങ്കയ്ക്കു സാധിച്ചിരുന്നു.
പക്ഷെ ഈ ഫോം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല എന്നതാണ് ലങ്ക നേരിടുന്ന പ്രധാന പ്രശ്‌നം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications