വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്റെ പിഴ, തുറന്നു സമ്മതിച്ച് മലിങ്ക... തനിക്കു വെറുംകൈ, പിന്നെങ്ങനെ ടീം ജയിക്കും?

പരമ്പരയില്‍ ഒരു വിക്കറ്റ് പോലും മലിങ്ക വീഴ്ത്തിയിരുന്നില്ല

പൂനെ: ഇന്ത്യക്കെതിരേയുള്ള ടി20 പരമ്പരയില്‍ ശ്രീലങ്കന്‍ ടീമിന്റെ പരാജയത്തിനു പ്രധാന കാരണക്കാരന്‍ താനാണെന്ന് സമ്മതിച്ചിരിക്കുകയാണ് ക്യാപ്റ്റനും ഇതിഹാസ പേസറുമായ ലസിത് മലിങ്ക. മൂന്ന മല്‍സരങ്ങളുടെ പരമ്പര 2-0നാണ് ഇന്ത്യ സ്വന്തമാക്കിയത്. ഗുവാഹത്തിയില്‍ നടക്കേണ്ടിയിരുന്ന ആദ്യത്തെ ടി20 മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഇന്‍ഡോര്‍, പൂനെ എന്നീവിടങ്ങളില്‍ നടന്ന രണ്ടും മൂന്നും ടി20കളില്‍ ഇന്ത്യ ഏകപക്ഷീയ വിജയം സ്വന്തമാക്കുകയായിരുന്നു.

ഇനി വെറും ബാക്കപ്പുകളല്ല... സ്ഥാനം അവകാശപ്പെട്ട് 2 പേര്‍, ഇവര്‍ ഇന്ത്യയുടെ അപ്രതീക്ഷിത ഹീറോസ്ഇനി വെറും ബാക്കപ്പുകളല്ല... സ്ഥാനം അവകാശപ്പെട്ട് 2 പേര്‍, ഇവര്‍ ഇന്ത്യയുടെ അപ്രതീക്ഷിത ഹീറോസ്

ഒട്ടും തന്നെ പരിചയ സമ്പത്തില്ലാത്ത ടീമിനെ നയിക്കുന്നത് തന്റെ പ്രകടനത്തെയും ബാധിച്ചതായി മലിങ്ക പറഞ്ഞു. മൂന്നാം ടി20യിലെ പരാജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വിക്കറ്റ് പോലുമില്ല

ഒരു വിക്കറ്റ് പോലുമില്ല

ഇന്ത്യക്കെതിരായ പരമ്പരയില്‍ താന്‍ മികച്ച പ്രകടനം നടത്തേണ്ടിയിരുന്നത് വളരെ പ്രധാനമായിരുന്നു. കാരണം ടി20യില്‍ ഏറെ മല്‍സരങ്ങള്‍ കളിച്ച അനുഭവസമ്പത്ത് തനിക്കുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഒരു വിക്കറ്റ് പോലും പരമ്പരയില്‍ വീഴ്ത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ലങ്കയ്ക്കു പരമ്പരയില്‍ ഇത്രയും മോശം തിരിച്ചടി നേരിട്ടതെന്ന് 65-70 ശതമാനം വരെ ഉറപ്പാണെന്നു മലിങ്ക വിശദമാക്കി.
ടീമിനു തുടക്കത്തില്‍ തന്നെ ബ്രേക്ക് ത്രൂ നല്‍കാന്‍ ശേഷിയുള്ള താരമായ മലിങ്കയ്ക്കു ഡെത്ത് ഓവറുകളിലും ഈ പരമ്പരയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല.
ആദ്യ കളിയില്‍ 40ഉം രണ്ടാം ടി20യില്‍ 41ഉം റണ്‍സ് താരം വഴങ്ങുകയും ചെയ്തിരുന്നു.

സമ്മര്‍ദ്ദമുണ്ടായിരുന്നു

സമ്മര്‍ദ്ദമുണ്ടായിരുന്നു

വിക്കറ്റ് വീഴ്ത്തണമെന്നതിനാല്‍ സമ്മര്‍ദ്ദത്തോടെ തന്നെയണ് ഇന്ത്യക്കെതിരേ താന്‍ ബൗള്‍ ചെയ്തതെന്നു മലിങ്ക വെളിപ്പെടുത്തി. വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ബൗളറാണ് താന്‍. അതുകൊണ്ടു തന്നെ ടീം തന്നില്‍ ഏറെ പ്രതീക്ഷയുമര്‍പ്പിച്ചിരുന്നു. പക്ഷെ അതു തിരികെ നല്‍കാന്‍ കഴിഞ്ഞില്ല.
ലങ്കയ്ക്കു ജയിക്കണമായിരുന്നെങ്കില്‍ ആദ്യ 6 ഓവറിനുള്ളില്‍ തന്നെ ഒന്നോ, രണ്ടോ വിക്കറ്റുകള്‍ വീഴ്ത്തണമായിരുന്നു. എന്നാല്‍ ഈ പരമ്പരയില്‍ ടീമിനു അതിനു സാധിച്ചില്ലെന്നും മലിങ്ക ചൂണ്ടിക്കാട്ടി.

കൂട്ടുകെട്ടുകള്‍ പ്രധാനം

കൂട്ടുകെട്ടുകള്‍ പ്രധാനം

ടി20 ക്രിക്കറ്റില്‍ ബാറ്റിങില്‍ കൂട്ടുകെട്ടുകളുടെ പ്രാധാന്യം വളരെ വലുതാണെന്നു 82 ടി20കളില്‍ ലങ്കന്‍ ജഴ്‌സിയണിഞ്ഞ മലിങ്ക വ്യക്തമാക്കി. മുന്‍നിരയുടെ പ്രകടനം വളരെ പ്രധാനമാണ്. ഇന്ത്യന്‍ മുന്‍നിരയ്ക്കു മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ സാധിച്ചു. ടി20യില്‍ ഇതു വളരെ പ്രധാനം തന്നെയാണ്. ക്രിക്കറ്റ് ആസ്വാദകരെപ്പോലെ താരങ്ങളും കരുതുന്നത് 20 ഓവര്‍ മാത്രമുള്ള മല്‍സരമായതിനാല്‍ എല്ലാ പന്തിലും ഷോട്ട് കളിക്കണമെന്നാണ്. എങ്ങനെ ഒരു ഇന്നിങ്‌സ് പടുത്തുയര്‍ത്താമെന്ന് തന്റെ ടീമംഗങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ താരങ്ങള്‍

മുന്‍ താരങ്ങള്‍

ഇപ്പോള്‍ ടീമിലുള്ള ലങ്കന്‍ താരങ്ങള്‍ക്കു ബാറ്റ് ചെയ്യാനും വമ്പന്‍ ഷോട്ട് കളിക്കാനുമെല്ലാമറിയാം. പക്ഷെ ഇന്നിങ്‌സ് എങ്ങനെ പടുത്തുയര്‍ത്താമെന്ന് അറിയില്ല. ഇതാണ് ഇനി പഠിക്കേണ്ടിയിരിക്കുന്നത്. കഴിഞ്ഞ ഒന്നര, രണ്ടു വര്‍ഷമായി ഇതു ടീമിനെ അലട്ടുന്നുണ്ട്.
എന്നാല്‍ നേരത്തേ ടീമിലുണ്ടായിരുന്ന സങ്കക്കാര, ജയവര്‍ധനെ, ദില്‍ഷന്‍ എന്നിവരെല്ലാം എങ്ങനെ ഇന്നിങ്‌സ് പടുത്തുയര്‍ത്താമെന്ന് അറിയാവുന്നവരായിരുന്നു. ഇപ്പോള്‍ ടീമിലുള്ള യുവതാരങ്ങള്‍ പ്രതിഭയുള്ളവരാണ്. എന്നാല്‍ കളിയുടെ ചില ഘട്ടങ്ങളില്‍ ശാന്തനായി, സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യേണ്ടി വരും. ഇതാണ് ഇപ്പോള്‍ ഇല്ലാത്തതെന്നും മലിങ്ക വിശദമാക്കി.

സമ്മര്‍ദ്ദം ബാധിച്ചു

സമ്മര്‍ദ്ദം ബാധിച്ചു

ലങ്കന്‍ ടീമിനെ നയിക്കുന്നതിന്റെ സമ്മര്‍ദ്ദം സ്വന്തം ബൗളിങിനെയും ബാധിച്ചതായി മലിങ്ക വെളിപ്പെടുത്തി. ഫ്രാഞ്ചൈസി ക്രിക്കറ്റിലും അന്താരാഷ്ട്ര മല്‍സരങ്ങളിലുമെല്ലാം കളിച്ച അനുഭവസമ്പത്ത് തനിക്കുണ്ട്. പക്ഷെ ഇന്ത്യക്കെതിരേയുള്ള പരമ്പരയില്‍ ഇവയൊന്നും ഗുണം ചെയ്തില്ല. ടീമിനു വേണ്ടി ഒന്നും ചെയ്യാന്‍ തനിക്കായില്ലെന്നും അദ്ദേഹം സമ്മതിച്ചു.
2014ല്‍ താന്‍ ലങ്കന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ ഇതായിരുന്നില്ല അവസ്ഥ. അന്നു പരിചയസമ്പന്നരായ കളിക്കാര്‍ ടീമിലുണ്ടായിരുന്നു. അത്തരം കളിക്കാര്‍ ഒപ്പമുണ്ടെങ്കില്‍ കാര്യങ്ങള്‍ വളരെ എളുപ്പമാണെന്നും മലിങ്ക കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, January 11, 2020, 14:26 [IST]
Other articles published on Jan 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X